പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രി പോയിട്ട് എം.എല്‍.എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ല, കൂടുതല്‍ പറയുന്നില്ല, പറയിപ്പിക്കരുതെന്നുമാണ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി.ജെ ആണ് ആരോഗ്യ മന്ത്രിക്കെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയത്. എസ്.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റ് ആണ് ജോണ്‍സണ്‍ പി.ജെ. കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നുവീണ് …
Read More »മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ സംശയം; പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ക്വാറന്റീനില്‍
കോഴിക്കോട്: ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം മങ്കട സ്വദേശിനി മരിച്ചത് നിപ വൈറസ് മൂലമെന്ന് സംശയം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനഫലം പോസിറ്റിവാണ്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ക്വാറന്റീനില്‍ പ്രവേശിച്ചു. ജൂണ്‍ 28നാണ് 18കാരിയെ അതിഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ജൂലൈ ഒന്നിന് മരണം സംഭവിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി. …
Read More »പിന്നെയും സിസ തോമസ്
. എസ് എഫ് ഐ ക്കാർക്ക് പിന്നെയും പണിയായി. സിസ തോമസ് ഇന്ന് കേരള സർവകലാശാലയിലെത്തും . വൈസ് ചാൻസ് ലറുടെ ചുമതല താത്ക്കാലികമായി ഏറ്റെടുക്കും. സ്ഥിരം വി സി മോഹൻ കുന്നുമ്മൽ റഷ്യ സന്ദർശനത്തിലാണ്. ഗവർണറാണ് താത്ക്കാലിക നിയമനം നടത്തിയത് . സർക്കാരിനോട് കൂടിയാലോചിച്ചിട്ടില്ല . ഭരണഘടന കുന്തവും കുടചക്രവുമാണെന്നൊക്കെ പറഞ്ഞ സി.പി എം നേതാവിന് ഇപ്പോൾ കാര്യങ്ങൾ ഏറെക്കുറെ മനസിലായി വരുന്നുണ്ടാവും . ഗവർണർ സർവതന്ത്ര സ്വതന്ത്ര …
Read More »പുകഞ്ഞ കൊള്ളി പുറത്ത്
തെറുത്ത് വലിച്ചാലോ? രക്ഷയില്ല . ഒരു ദിവസം ഒന്നാക്കിയാലോ? വെറുതെയാണ്. പുകഞ്ഞ കൊള്ളി വലിച്ചെറിയാതെ കഴിച്ചിലാവില്ല. സിഗരറ്റാണ് താരം. സ്വൽപ്പം അന്തസ് കുറച്ചാൽ ബീഡിയുമാവാം (ബീഡിയുടെ ബ്രാൻഡ് അംബാസഡർ ഇ.കെ നായനാരെ സ്മരിക്കുന്നു). തൊപ്പിയിട്ടും തൊപ്പിയിടാതെയും കിട്ടുന്ന ഒറ്റ സിഗരറ്റിന് തീയിടുമ്പോൾ 5000 രാസപദാർത്ഥങ്ങൾ ഉരുകി ഒന്നാവും .ശരീരത്തിൽ സംഭാവനകൾ കൂമ്പാരമാവും. ഇതിൽ 70 എണ്ണം നേരിട്ട് കാൻസർ കാരണക്കാർ. കാടടച്ച് വെടി വെക്കുകയല്ല .കാര്യകാരണങ്ങളായി പറയാം. ഒന്നാമൻ #ബുറ്റാഡിൻ …
Read More »കോഴിക്കോട് ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ തട്ടി; രണ്ടുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ തട്ടിയെടുത്തു. രണ്ടുപേരെ കോഴിക്കോട് കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എസ്റ്റേറ്റ്മുക്ക് സ്വദേശി അഹ്‌മദ് നിജാദ് കൊടുവള്ളി സ്വദേശി മുഹമ്മദ് ജസീം എന്നിവരാണ് പിടിയിലായത്. മെയ് ഒന്ന് മുതലാണ് തട്ടിപ്പ് നടന്നത്. നരിക്കുനി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ടെലിഗ്രാം വഴി ഒരു കമ്പനിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ടെന്ന് നല്‍കിയ പരസ്യത്തിലെ നമ്പറിലേക്ക് വിളിച്ചാണ് യുവാവും സുഹൃത്തുക്കളും പറ്റിക്കപ്പെട്ടത്.
Read More »ജെ.എസ്.കെ വിവാദം; സെന്‍സര്‍ ബോര്‍ഡിന്റെ പ്രശ്‌നമെന്തെന്ന് സിനിമ കണ്ട് പരിശോധിക്കാന്‍ ഹൈക്കോടതി
കൊച്ചി: ജാനകി vs സ്‌റ്റേറ്റ് ഓഫ് കേരളയുടെ പേര് വിവാദത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. സിനിമ കാണാന്‍ തയാറാണെന്ന് ഹൈക്കോടതി അറിയിച്ചു. ശനിയായഴ്ച സിനിമ കാണാനുള്ള അവസരം ഒരുക്കണമെന്ന് നിര്‍മാതാക്കളെ കോടതി അറിയയിച്ചിട്ടുണ്ട്. സിനിമയുടെ ജാനകി എന്ന പേര് മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശത്തെ ചോദ്യം ചെയ്താണ് അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്.
Read More »സൂംബക്കെതിരായ അധ്യാപകന്റെ വിമര്‍ശനം; 24 മണിക്കൂറിനകം നടപടി വേണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
തിരുവനന്തപുരം: സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച അധ്യാപകനെതിരെ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയും അധ്യപകനുമായ ടി.കെ.അഷ്‌റഫാണ് സൂംബയില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് പ്രഖ്യാപിച്ചത്. നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഷ്‌റഫ് ജോലി ചെയ്യുന്ന സ്‌കൂള്‍ മാനേജര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കത്ത് നല്‍കി.
Read More »മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും സിനിമയിലേക്ക്; ആശംസ നേര്‍ന്ന് സൂപ്പര്‍സ്റ്റാര്‍
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സിനിമയിലേക്ക്. ആശിര്‍വാദ് സിനിമാസിന്റെ 37ാമത് ചിത്രത്തില്‍ നായികയായാണ് വിസ്മയയുടെ അരങ്ങേറ്റം. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് വിസ്മയ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിനായി തയാറെടുക്കുന്ന വിസ്മയക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ രംഗത്തെത്തുകയും ചെയ്തു. ‘ഡിയര്‍ മായക്കുട്ടീ, സിനിമയുമായുള്ള ആജീവനാന്ത സ്‌നേഹ ബന്ധത്തിലേക്കുള്ള ആദ്യപടിയാകട്ടെ നിന്റെ ‘തുടക്കം” -ചിത്രത്തിന്റെ പേരുള്‍പ്പെടുന്ന പോസ്റ്ററിനൊപ്പം മോഹന്‍ലാല്‍ എക്‌സില്‍ കുറിച്ചു.
Read More »ഇന്ന് മുതല്‍ മഴ വീണ്ടും കനക്കും; വടക്കന്‍ ജില്ലകളില്‍ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്താകെ ഒറ്റപ്പെട്ടെ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read More »പോക്കറ്റടിക്കുന്ന കേരള മോഡൽ ആരോഗ്യം
പൊതുജനാരോഗ്യ സംവിധാനത്തിൻ്റെ ഏറ്റവും മികച്ച സൂചിക ഔട്ട് ഓഫ് പോക്കറ്റ് എക്സപെൻഡിച്ചർ. അതായത് ,നാട്ടുകാർ സ്വന്തം പോക്കറ്റ് കീറി ചികിത്സ തേടുന്നതിൻ്റെ കണക്ക്. ഈ കണക്കിൽ കേരളം ഒന്നാമതാണ്. എന്നു വെച്ചാൽ, സർക്കാരിൻ്റെ ആരോഗ്യ പരിരക്ഷാ സംവിധാനം ഉപകാരപ്പെടുന്നത് ഏതാണ്ട് 35 ശതമാനത്തിന് മാത്രം. ബാക്കി 65 ശതമാനവും കടം വാങ്ങിയും ഉള്ള സമ്പാദ്യം മുടിച്ചും സ്വകാര്യ ആശുപത്രികൾ കയറിയിറങ്ങുന്നു 2021-22 ലെ കണക്കിൽ 28400 കോടി രൂപയാണ് സ്വകാര്യ …
Read More »