Sunday , July 20 2025, 6:02 am

കോഴിക്കോട് ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ തട്ടി; രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ തട്ടിയെടുത്തു. രണ്ടുപേരെ കോഴിക്കോട് കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എസ്റ്റേറ്റ്മുക്ക് സ്വദേശി അഹ്‌മദ് നിജാദ് കൊടുവള്ളി സ്വദേശി മുഹമ്മദ് ജസീം എന്നിവരാണ് പിടിയിലായത്. മെയ് ഒന്ന് മുതലാണ് തട്ടിപ്പ് നടന്നത്. നരിക്കുനി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ടെലിഗ്രാം വഴി ഒരു കമ്പനിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ടെന്ന് നല്‍കിയ പരസ്യത്തിലെ നമ്പറിലേക്ക് വിളിച്ചാണ് യുവാവും സുഹൃത്തുക്കളും പറ്റിക്കപ്പെട്ടത്.

Comments