Tuesday , July 15 2025, 3:05 am

‘മന്ത്രി പോയിട്ട് എം.എല്‍.എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ല; വീണ ജോര്‍ജിനെതിരെ സി.പി.എം നേതാക്കള്‍

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മന്ത്രി പോയിട്ട് എം.എല്‍.എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ല, കൂടുതല്‍ പറയുന്നില്ല, പറയിപ്പിക്കരുതെന്നുമാണ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി.ജെ ആണ് ആരോഗ്യ മന്ത്രിക്കെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയത്.

എസ്.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റ് ആണ് ജോണ്‍സണ്‍ പി.ജെ. കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നുവീണ് അപകടമുണ്ടായതിന് പിന്നാലെ മന്ത്രിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാന വ്യാപക പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതിനിടെയാണ് സി.പി.എം നേതാവും വിമര്‍ശനവുമായി രംഗത്തെത്തിയത്.

Comments