മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സിനിമയിലേക്ക്. ആശിര്‍വാദ് സിനിമാസിന്റെ 37ാമത് ചിത്രത്തില്‍ നായികയായാണ് വിസ്മയയുടെ അരങ്ങേറ്റം. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് വിസ്മയ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിനായി തയാറെടുക്കുന്ന വിസ്മയക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ രംഗത്തെത്തുകയും ചെയ്തു. ‘ഡിയര്‍ മായക്കുട്ടീ, സിനിമയുമായുള്ള ആജീവനാന്ത സ്‌നേഹ ബന്ധത്തിലേക്കുള്ള ആദ്യപടിയാകട്ടെ നിന്റെ ‘തുടക്കം” -ചിത്രത്തിന്റെ പേരുള്‍പ്പെടുന്ന പോസ്റ്ററിനൊപ്പം മോഹന്‍ലാല്‍ എക്‌സില്‍ കുറിച്ചു.
Comments