ചാരവൃത്തിക്ക് പാടിയിലായ വനിതാ വ്ളോഗറെ കേരള ത്തിലേക്ഷ് ക്ഷണിച്ചു കൊണ്ടു വന്നത് സദുദ്ദേശ്യത്തോടെയെന്ന് ടൂരിസം മന്ത്രി മഹമ്മദ് റിയാസ് . സർക്കാർ സംവിധാനത്തെക്കുറിച്ചുള്ള അറിവില്ലായ്മയെയും മന്ത്രി ചോദ്യം ചെയ്തു. ടൂറിസം പ്രമോഷനായാണ് ഹരിയാന സ്വദേശിനി ജ്യോതി മൽഹോത്രയെ കേരളത്തിലെത്തിച്ചത് . കണ്ണൂരിൽ വിമാനമിറങ്ങിയ ജ്യോതി കേരളം മുഴുവൻ സഞ്ചരിച്ചു . യാത്രയും ഭക്ഷണവു മറ്റ് സൗകര്യങ്ങളും ഒരുക്കിയത് ടൂറിസം വകുപ്പ് . റീൽസ ഉണ്ടാക്കാൻ സ്വകാര്യ ഏജൻസിക്ക് കരാർ കൊടുക്കുകയായിരുന്നു. …
Read More »നിപ്പവൈറസ് നായ്ക്കളിലും കാലികളിലും
. നിപ്പ വൈറസ് പന്നിയിലും നായ്ക്കളിലും കാലികളിലും . വവ്വാൽ മാത്രമാണ് നിപ്പവൈറസ് കാരിയറെന്ന നിഗമനം അവസാന വാക്കല്ലെന്ന് ശാസ്ത്രലോകം. മനുഷ്യനുമായി ഇടപഴകുന്ന എല്ലാ സസ്തിനികളിലും വൈറസ് ഉണ്ടായേക്കാം. വൈറസിനെ വഹിക്കുന്ന എഫിറിൻ 12 പ്രൊട്ടിൻ ഈ ജീവികളിൽ സജീവമാണ്. ഇതിൻ്റെ പരിശോധനകൾ നടക്കുന്നത് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലും വവ്വാൽ കടിച്ച പഴങ്ങളാണ് നിപ്പയുണ്ടാക്കുന്നതെന്ന പ്രാഥമിക നിഗമനത്തിന് പരീക്ഷണങ്ങളിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല . …
Read More »39 വര്‍ഷം മുന്‍പ് കോഴിക്കോട് രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍; 54കാരനെതിരെ കേസ്
കോഴിക്കോട്: 39 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് രണ്ട് പേരെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ 54കാരനെതിരെ കേസ്. മലപ്പുറം സ്വദേശി മുഹമ്മദാലിയാണ് കുറ്റകൃത്യം വെളിപ്പെടുത്തിയത്. തിരുവമ്പാടി പൊലിസ് സ്റ്റേഷനിലെത്തിയായിരുന്നു മുഹമ്മദാലിയുടെ ഏറ്റുപറച്ചില്‍. 1986ലാണ് സംഭവം നടന്നത്. തന്നെ ശാരീരികമായി ഉപദ്രവിച്ചതിനെ തുടര്‍ന്ന് മുഹമ്മദലി ഒരാളെ ചവിട്ടി. അയാള്‍ തോട്ടില്‍ വീണ് മരിക്കുകയായിരുന്നു. 1989 ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍വച്ചും ഒരാളെ കൊന്നുവെന്നാണു മുഹമ്മദലിയുടെ മൊഴി.
Read More »റെയ്‌ന ഇനി സിനിമാ നടന്‍; പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ഇനി സിനിമാ നടന്‍. തമിഴ് ചിത്രത്തിലൂടെയാണ് റെയ്‌ന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ക്രിക്കറ്റ് തന്നെയാണ് സിനിമയുടെ കഥ. ലോഗന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചെന്നൈയില്‍ വച്ച് വെള്ളിയാഴ്ചയാണ് സിനിമ ഔദ്യോഗികമായി ലോഞ്ച് ചെയ്ത്. ഡ്രീം നൈറ്റ് സ്റ്റോറീസ് എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ശരവണ കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ പേരോ മറ്റു അഭിനേതാക്കളുടെ വിവരമോ പുറത്തുവന്നിട്ടില്ല. സന്ദീപ് കെ …
Read More »അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം; 24 മരണം, 20ലധികം കുട്ടികളെ കാണാനില്ല
ഓസ്റ്റിന്‍: അമേരിക്കയിലെ ടെക്‌സസ് സ്റ്റേറ്റിലുണ്ടായ മിന്നില്‍ പ്രളയത്തില്‍ 24 പേര്‍ മരിച്ചു. കെര്‍ കൗണ്ടി ഷെരീഫ് ലാറി ലീത്ത് ആണ് 24 മരണം സ്ഥിരീകരിച്ചത്. 25ലേറെ പേരെ കാണാതായിട്ടുണ്ട്. പ്രദേശത്തെ വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുത്ത 23 പെണ്‍കുട്ടികളെക്കുറിച്ച് വിവരമില്ലെന്നാണ് റിപ്പോര്‍ട്ട്. ടെക്‌സസ് ഹില്‍ കണ്‍ട്രിയില്‍ മാസങ്ങളില്‍ ലഭിക്കേണ്ട മഴയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിച്ചത്. യാതൊരു മുന്നറിയിപ്പുമില്ലാതെ പുലര്‍ച്ചെക്ക് മുമ്പ് അതിശക്തമായ വെള്ളപ്പൊക്കം ഉണ്ടായതോടെ അധികൃതര്‍ക്ക് ഒഴിഞ്ഞുപോകാന്‍ അറിയിപ്പ് പുറപ്പെടുവിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗ്വാഡലൂപ്പ് …
Read More »നിപ: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ അതീവ ജാഗ്രത; മൂന്ന് ജില്ലകളിലായി 345 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. മൂന്ന് ജില്ലകളിലും കണ്ട്രോള്‍ റൂമുകള്‍ തുറന്നു. നിപ സ്ഥിരീകരിച്ച രണ്ട് പേരുടെയും റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പിലെ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ അധികൃതരെ വിവരമറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മങ്കട സ്വദേശിയായ പതിനെട്ടുകാരിയുടെ മരണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ, മലപ്പുറം ജില്ലയിലെ മക്കരപറമ്പ്, കൂട്ടിലങ്ങാടി, മങ്കട, കുറുവ പഞ്ചായത്തുകളിലെ ഇരുപത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ …
Read More »മരിച്ചിട്ടും മരിക്കാത്ത മൈക്കിൾ ജാക്സൺ
മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും 600 മില്യൺ ഡോളർ വരുമാനം. പോപ്പ് സംഗീതത്തിലെ ഇതിഹാസതാരം മൈക്കിൾ ജാക്സൺ. പാശ്ചാത്യ ജനപ്രിയ സംഗീതത്തിലെ അവസാനവാക്കായ ജാക്സൺ ത്രില്ലർ പോപ്പ് സംഗീത ലോകത്തെ ഇളക്കിമറിച്ചു. നിലവിൽ ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായിക ടൈലർ സ്വിഫ്റ്റ് ആണ്, എന്നാൽ ഒന്നര പതിറ്റാണ്ട് മുമ്പ് വിട പറഞ്ഞ ഇതിഹാസതാരത്തിനാണ് അവരെക്കാൾ കൂടുതൽ വരുമാനം. സ്വിഫ്റ്റ് ന്റെ 2024ലെ വരുമാനം 40 കോടി ഡോളറാണ് ജാക്സനേക്കാൾ …
Read More »രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് കർണാടക ഹൈക്കോടയി തള്ളി
സിനിമയിൽ അവസരം ചോദിച്ചെത്തിയ യുവാവിനെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയായിരുന്നു കേസിന് അടിസ്ഥാനം. 2023ലാണ് പരാതി ഉയർന്നത്. പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നുവെന്ന് പറഞ്ഞത് 2012 ലും .ബെംഗ്ളുരു എയർപോർട്ടിന് സമീപത്തെ താജ് ഹോട്ടലിൽ രഞ്ജിത് താമസിച്ച മുറിയിൽ പീഡിപ്പിക്കപ്പെട്ടുവെന്നായിരുന്നു പരാതി. കോടതി നടപടികൾ അവസാനിപ്പിക്കണമെന്ന് അപേക്ഷിച്ച് സംവിധായകൻ തന്നെയാണ് ഹരജി നൽകിയത് പരാതി നൽകിയതിലെ കാലതാമസവും തെളിവുകളിലെ വൈരുധ്യവും പരിഗണിച്ചാണ് ജസ്റ്റിസ് എസ്. ആർ കൃഷ്ണകുമാർ സംവിധായകൻ്റെ …
Read More »നിപ; കോഴിക്കോട് ഉള്‍പ്പടെ മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രതനിര്‍ദേശം നല്‍കിയത്. നാട്ടുകല്‍ കിഴക്കുപുറം കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടെ 100ലധികം പേര്‍ ഹൈറിസ്‌ക് പട്ടികയിലാണുള്ളത്. ഇന്ന് രാവിലെയാണ് ചികിത്സയിലുള്ള പാലക്കാട് സ്വദേശിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചത്. ബന്ധുക്കളും യുവതി ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടര്‍മാരും ജീവനക്കാരുമടക്കം നിരീക്ഷണത്തിലാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം മങ്കട സ്വദേശിനി …
Read More »പാലക്കാട് യുവതിക്ക് നിപ; 100ലധികം പേര്‍ ഹൈറിസ്‌ക് പട്ടികയില്‍
പാലക്കാട്: ചികിത്സയിലുള്ള പാലക്കാട് സ്വദേശിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചു. പാലക്കാട് നാട്ടുകല്‍ സ്വദേശിയായ 38കാരിക്കാണ് പുണെയിലെ ലെവല്‍ 3 വൈറോളജി ലാബിലെ പരിശോധനയില്‍ നിപ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 100ലധികം പേരാണ് ഹൈറിസ്‌ക് പട്ടികയിലുള്ളത്.
Read More »