മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ഇനി സിനിമാ നടന്‍. തമിഴ് ചിത്രത്തിലൂടെയാണ് റെയ്‌ന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ക്രിക്കറ്റ് തന്നെയാണ് സിനിമയുടെ കഥ. ലോഗന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചെന്നൈയില്‍ വച്ച് വെള്ളിയാഴ്ചയാണ് സിനിമ ഔദ്യോഗികമായി ലോഞ്ച് ചെയ്ത്.
ഡ്രീം നൈറ്റ് സ്റ്റോറീസ് എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ശരവണ കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ പേരോ മറ്റു അഭിനേതാക്കളുടെ വിവരമോ പുറത്തുവന്നിട്ടില്ല. സന്ദീപ് കെ വിജയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
Comments
DeToor reflective wanderings…