Sunday , July 20 2025, 5:14 am

മരിച്ചിട്ടും മരിക്കാത്ത മൈക്കിൾ ജാക്സൺ

രിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും 600 മില്യൺ ഡോളർ വരുമാനം. പോപ്പ് സംഗീതത്തിലെ ഇതിഹാസതാരം മൈക്കിൾ ജാക്സൺ. പാശ്ചാത്യ ജനപ്രിയ സംഗീതത്തിലെ അവസാനവാക്കായ ജാക്സൺ ത്രില്ലർ പോപ്പ് സംഗീത ലോകത്തെ ഇളക്കിമറിച്ചു. നിലവിൽ ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായിക ടൈലർ സ്വിഫ്റ്റ് ആണ്, എന്നാൽ ഒന്നര പതിറ്റാണ്ട് മുമ്പ് വിട പറഞ്ഞ ഇതിഹാസതാരത്തിനാണ് അവരെക്കാൾ കൂടുതൽ വരുമാനം. സ്വിഫ്റ്റ് ന്റെ 2024ലെ വരുമാനം 40 കോടി ഡോളറാണ് ജാക്സനേക്കാൾ 20 കോടി ഡോളറിന്റെ കുറവ്. ഫോർബ്സ് ആണ് സംഗീത മേഖലയിലുള്ളവരുടെ പ്രതിഫലം സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. പഴയ പാട്ടുകളുടെ ലൈസൻസ് ഉടമ്പടിയിലൂടെയും എംജെ എന്ന മ്യൂസിക്കൽ ബയോപിക്കിന്റെ വില്പനയിലൂടെയും മറ്റുമായി 60 കോടി ഡോളറാണ് 2024 ൽ മാത്രം മൈക്കിൾ ജാക്സന് ലഭിച്ചത്. 2009 ജൂൺ 25നാണ് പോപ്പ് ഇതിഹാസ താരം അന്തരിച്ചത്.അന്ന് 50 വയസ്സായിരുന്നു താരത്തിന്റെ പ്രായം,അതിനുശേഷം അദ്ദേഹം 320 കോടി സമ്പാദിച്ചു.

Comments