കോഴിക്കോട്: 39 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് രണ്ട് പേരെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ 54കാരനെതിരെ കേസ്. മലപ്പുറം സ്വദേശി മുഹമ്മദാലിയാണ് കുറ്റകൃത്യം വെളിപ്പെടുത്തിയത്. തിരുവമ്പാടി പൊലിസ് സ്റ്റേഷനിലെത്തിയായിരുന്നു മുഹമ്മദാലിയുടെ ഏറ്റുപറച്ചില്‍.
1986ലാണ് സംഭവം നടന്നത്. തന്നെ ശാരീരികമായി ഉപദ്രവിച്ചതിനെ തുടര്‍ന്ന് മുഹമ്മദലി ഒരാളെ ചവിട്ടി. അയാള്‍ തോട്ടില്‍ വീണ് മരിക്കുകയായിരുന്നു. 1989 ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍വച്ചും ഒരാളെ കൊന്നുവെന്നാണു മുഹമ്മദലിയുടെ മൊഴി.
Comments