നൊച്ചാട്∙ പഞ്ചായത്തിൽ വയൽ നികത്തൽ വ്യാപകം. കുടിവെള്ളം കിട്ടാത്ത അവസ്ഥ വരുമെന്നു ഭയന്ന് നാട്ടുകാർ. അഞ്ചാംപീടിക പുളിയാട്ടുമുക്ക് വയൽ റോഡിലാണ് വയൽ നികത്തൽ വ്യാപകം. ഡേറ്റാബാങ്കിൽപെട്ട തണ്ണീർത്തടങ്ങളാണ് പൂർണമായി നികത്തുന്നത്. അതോടൊപ്പം റവന്യു വകുപ്പിന്റെ കൈവശമുള്ള ഭൂമിയും അനധികൃതമായി കയ്യേറി മണ്ണിട്ട് നികത്തുകയാണെന്ന് പരാതിയുണ്ട്. ഇതിനെതിരെ പ്രദേശവാസികൾ കൊയിലാണ്ടി തഹസിൽദാർക്കും റവന്യു സ്ക്വാഡിനും പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. സ്ഥിരമായി വെള്ളക്കെട്ട് നിലനിൽക്കുന്ന പ്രദേശം മണ്ണിട്ട് നികത്തിയാൽ കിണറുകൾ വറ്റുകയും കുടിവെള്ളക്ഷാമം ഉണ്ടാകുകയും …
Read More »പ്രണയാഭ്യർത്ഥന നിരസിച്ച പത്താം ക്ലാസുകാരിക്ക് നേരെ ഭീഷണി
തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പത്താം ക്‌ളാസ് വിദ്യാർത്ഥിനിക്ക് ഭീഷണി. പ്രണയാഭ്യർത്ഥന നടത്തിയ പ്ലസ് ടു വിദ്യാർത്ഥിയുടെ സുഹൃത്തുക്കളാണ് പത്താം ക്‌ളാസ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. മണ്ണംകോട് സ്വദേശികളായ അനന്ദു, സജിൻ എന്നിവരാണ് പിടിയിലായത്. പ്ലസ് ടു വിദ്യാർത്ഥിയെ പ്രണയിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനായി പെൺകുട്ടിയെ പിന്തുടരുകയും മാതാവിൻ്റെ ഫോണിൽ വിളിച്ച് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ …
Read More »പാലക്കാട് വീണ്ടും എംഡി എം എയുമായി രണ്ടുപേർ പിടിയിൽ
പാലക്കാട്:പാലക്കാട് വീണ്ടും വൻ എംഡിഎംഎ വേട്ട; രണ്ട് പേർ പിടിയിൽ പരിശോധനയിൽ 133 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. പാലക്കാട് വീണ്ടും വൻ എംഡിഎംഎ വേട്ട. പരിശോധനയിൽ 133 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ലഹരി മാഫിയയിലെ ഒരാളെ പിടിച്ചതോടെ പ്രധാന വില്പനക്കാർ ഉൾപ്പെടെ അഞ്ച് പേർ കുടുങ്ങിയതായി പൊലീസ് അറിയിച്ചു. 80 ഗ്രാം എംഡിഎംഎയുമായി പാലക്കാട് നെല്ലായി സ്വദേശി ഫസലു, 50 ഗ്രാം എംഡിഎംഎയുമായി പാലക്കാട് സ്വദേശി മുഹമ്മദ് …
Read More »ജയറാമിനെ ട്രോളാൻ വരട്ടെ ;
ജയറാമിനെ ട്രോളാൻ വരട്ടെ; സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ.. സിനിമയിൽ മലയാളി താരങ്ങളായ ജോജു ജോർജ്, ജയറാം, സ്വാസിക, സുജിത് ശങ്കർ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നുണ്ട്. സിനിമയുടെ ട്രെയിലറിന് പുറകെ ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന് നേരെ നിരവധി ട്രോളുകളാണ് വരുന്നത്. അടുത്തിടെ അന്യഭാഷ ചിത്രങ്ങളിലെ പ്രാധാന്യമില്ലാത്ത റോളുകളുടെ പേരില്‍ ജയറാം ഏറെ വിമര്‍ശനത്തിന് വിധേയനായിരുന്നു. എന്നാൽ ഇപ്പോഴിതാ സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുകയാണ് …
Read More »ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസ്
കൊച്ചി: കോതമംഗലം അടിവാറ് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഉറപ്പാക്കാതെയാണ് ഗ്യാലറി ഒരുക്കിയതെന്ന് പൊലീസ് ചൂണ്ടികാട്ടി. പോത്താനിക്കാട് പൊലീസ് ആണ് കേസെടുത്തത്.അടിവാട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയാണ് ഗാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റത്. താല്‍ക്കാലിക ഗ്യാലറി ഒരു വശത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. നാലായിരത്തിലധികം പേര്‍ മത്സരം കാണാനെത്തിയിരുന്നു. മത്സരം തുടങ്ങുന്നതിന് മുന്‍പായിരുന്നു അപകടം.പോത്താനിക്കാട് പൊലീസാണ് കേസെടുത്തത്.
Read More »ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ചു
തിരുവനന്തപുരം: ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ചു. 62 വയസ്സില്‍ പിരിഞ്ഞു പോകണമെന്ന നിര്‍ദേശം പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സമരക്കാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്.മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ മാര്‍ഗ്ഗരേഖ പിന്‍വലിക്കുമെന്ന് ആരോഗ്യ മന്ത്രി വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പാണ് ഇപ്പോൾ ഉത്തരവായി സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.
Read More »ട്രേഡിങ് ആപ്പിലൂടെ തട്ടിപ്പ്;കോഴിക്കോട് സ്വദേശികള്‍ക്ക് നഷ്ടമായത് ഒന്നരക്കോടി
കോഴിക്കോട്: ട്രേഡിങ് ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്. കോഴിക്കോട് സ്വദേശികള്‍ക്ക് നഷ്ടമായത് ഒന്നരക്കോടി. തിരുവമ്പാടി സ്വദേശിയായ ഡോക്ടറില്‍ നിന്ന് ഒന്നേകാല്‍ കോടി രൂപയും കൊയിലാണ്ടി സ്വദേശിനിയായ വീട്ടമ്മയില്‍ നിന്ന് 23 ലക്ഷം രൂപയും സംഘം തട്ടി.വിവിധ കമ്പനികളുടെ പ്രതിനിധികള്‍ എന്ന് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയാണ് സംഘം തട്ടിപ്പ് നടത്തുന്നത്ഇരുവരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More »കമലഹാസൻ ഉണ്ടെങ്കിൽ സംവിധായകൻ്റെ ഭാരം പകുതിയാവും; മണിരത്നം
നടൻ കമൽ ഹാസനുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെച്ച് സംവിധായകൻ മണിരത്നം. കമൽ ഹാസന്‍ ഒരു സിനിമയുടെ ഭാഗമാകുമ്പോൾ സംവിധായകൻ്റെ ഭാരം പകുതിയായി കുറയുമെന്ന് മണിരത്‌നം പറഞ്ഞു. അദ്ദേഹം പറയുന്നത് കേട്ടിരുന്നാൽ തന്നെ ഒരുപാട് അറിവുകൾ ലഭിക്കും. വർഷങ്ങൾക്ക് ശേഷം കമൽ സാറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും തഗ് ലൈഫിന്റെ പ്രസ് മീറ്റിൽ മണിരത്നം പറഞ്ഞു.സിനിമയോടുള്ള അദ്ദേഹത്തിൻ്റെ സ്നേഹം എന്നത്തേയും പോലെ ഇന്നും ആഴമേറിയതായി തുടരുന്നു. മെയിൻസ്ട്രീം സിനിമകളോടൊപ്പം ക്രിയേറ്റിവ് ആയ …
Read More »മൊബൈല്‍ വഴി വാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്നത് ചട്ടലംഘനം
തിരുവനന്തപുരം:മൊബൈല്‍ വഴി വാഹനങ്ങള്‍ക്ക് പിഴ ചുമത്തരുത്; സംസ്ഥാനത്ത് നടക്കുന്നത് ഗുരുതര ചട്ടലംഘനം പൊലീസിനോ എംവിഡിക്കോ ഫോണിലൂടെ പിഴ ചുമത്താന്‍ കഴിയില്ല.വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് വാഹന ഉടമകള്‍ക്ക് പിഴ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് ഒഴിവാക്കും. മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്തുള്ള വാഹന പരിശോധനയില്‍ നടക്കുന്നത് ഗുരുതര ചട്ടലംഘനമെന്നാണ് കണ്ടെത്തല്‍. കേന്ദ്ര ചട്ടപ്രകാരം വാഹന പരിശോധനകള്‍ക്കായി ഉപയോഗിക്കാന്‍ ചില അംഗീകൃത ഡിവൈസുകള്‍ പറയുന്നുണ്ട്. ടാര്‍ഗെറ്റ് തികയ്ക്കാന്‍ …
Read More »ഒരു ഗ്രാമത്തിന് മുഴുവൻ പാദരക്ഷ
ഗ്രാമീണ മേഖലകളിലെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കാൻ രണ്ട് ദിവസത്തെ പര്യടനം നടത്തി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ.സന്ദർശനത്തിനിടെ കണ്ടത് നഗ്‌നപാദരായ ഗ്രാമവാസികളെ.ഇതിൽ വളരെയധികം വികാരഭരിതനായ ഉപമുഖ്യമന്ത്രി ഗ്രാമത്തിൽ താമസിക്കുന്ന മൊത്തം ആളുകളുടെ എണ്ണത്തെക്കുറിച്ച് അന്വേഷിച്ചു. അരക്കു, ദുംബ്രിഗുഡ മേഖലകളിൽ നടന്ന പര്യടനത്തിനിടെ പെഡപാഡു ഗ്രാമം സന്ദർശിച്ച ജനസേനാ നേതാവ് ഗ്രാമവാസികളുടെ അടിസ്ഥാന പ്രശ്നങ്ങൾ ചോദിച്ച് മനസിലാക്കിയതിനുപിന്നാലെ ഇവർക്കെല്ലാം ധരിക്കാൻ പാദരക്ഷകൾ അയച്ചുനൽകി.ഏകദേശം 350 താമസക്കാരൻ ഇവിടെയുണ്ടായിരുന്നത്. ഉടൻതന്നെ അദ്ദേഹം തന്റെ …
Read More »