നൊച്ചാട്∙ പഞ്ചായത്തിൽ വയൽ നികത്തൽ വ്യാപകം. കുടിവെള്ളം കിട്ടാത്ത അവസ്ഥ വരുമെന്നു ഭയന്ന് നാട്ടുകാർ. അഞ്ചാംപീടിക പുളിയാട്ടുമുക്ക് വയൽ റോഡിലാണ് വയൽ നികത്തൽ വ്യാപകം. ഡേറ്റാബാങ്കിൽപെട്ട തണ്ണീർത്തടങ്ങളാണ് പൂർണമായി നികത്തുന്നത്. അതോടൊപ്പം റവന്യു വകുപ്പിന്റെ കൈവശമുള്ള ഭൂമിയും അനധികൃതമായി കയ്യേറി മണ്ണിട്ട് നികത്തുകയാണെന്ന് പരാതിയുണ്ട്. ഇതിനെതിരെ പ്രദേശവാസികൾ കൊയിലാണ്ടി തഹസിൽദാർക്കും റവന്യു സ്ക്വാഡിനും പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. സ്ഥിരമായി വെള്ളക്കെട്ട് നിലനിൽക്കുന്ന പ്രദേശം മണ്ണിട്ട് നികത്തിയാൽ കിണറുകൾ വറ്റുകയും കുടിവെള്ളക്ഷാമം ഉണ്ടാകുകയും ചെയ്യും എന്ന ആശങ്കയുമുണ്ട്.
Comments
DeToor reflective wanderings…