പാലക്കാട്:പാലക്കാട് വീണ്ടും വൻ എംഡിഎംഎ വേട്ട; രണ്ട് പേർ പിടിയിൽ പരിശോധനയിൽ 133 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. പാലക്കാട് വീണ്ടും വൻ എംഡിഎംഎ വേട്ട. പരിശോധനയിൽ 133 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ലഹരി മാഫിയയിലെ ഒരാളെ പിടിച്ചതോടെ പ്രധാന വില്പനക്കാർ ഉൾപ്പെടെ അഞ്ച് പേർ കുടുങ്ങിയതായി പൊലീസ് അറിയിച്ചു. 80 ഗ്രാം എംഡിഎംഎയുമായി പാലക്കാട് നെല്ലായി സ്വദേശി ഫസലു, 50 ഗ്രാം എംഡിഎംഎയുമായി പാലക്കാട് സ്വദേശി മുഹമ്മദ് ഷമീർ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം രണ്ട് ഗ്രാം എംഡിഎമ്മിയുമായി പിടിയിലായ യുവാവ് നൽകിയ വിവര പ്രകാരമാണ് ഫസലു, മുഹമ്മദ് ഷമീർ എന്നിവരെ പൊലീസ് പിടികൂടിയത്.
Comments
DeToor reflective wanderings…