Thursday , July 31 2025, 7:01 am

jacob thomas

കോട്ടയം ഇരട്ടക്കൊലപാതകം പ്രതി പിടിയിൽ

കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതി അസം സ്വദേശി അമിത് പിടിയിൽ. തൃശൂർ മാളയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ തെളിവായി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വിജയകുമാറിനെയും മീരയെയും ചോര വാർന്ന് മരിച്ച നിലയിൽ ഇരുമുറികളിലായി കണ്ടെത്തിയത്. വിജയകുമാറിന്റെയും ഭാര്യയുടെയും മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. അമിത് ഒറ്റയ്ക്കാണ് അതിക്രൂര കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

Read More »

പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ; ഭീകരർക്കായി തിരച്ചിൽ തുടരുന്നു

ശ്രീനഗർ: തെ​ക്ക​ൻ ക​ശ്മീ​രി​ലെ പ​ഹ​ൽ​ഗാ​മി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു​നേ​രെ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. 20 പേ​ർ​ക്കാണ് പ​രി​ക്കേ​റ്റത്. കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെടും. എറണാകുളം ഇടപ്പള്ളി മോഡേൺ ​ബ്രഡിനടുത്ത് എൻ. രാമചന്ദ്രനാണ് (65) മരിച്ചത്. പഹൽഗാം മേഖലയിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്.ചൊ​വ്വാ​ഴ്ച പഹൽഗാമിലെ ബൈസാരൻവാലിയിലെത്തിയ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നേ​രെ​യാ​ണ് ഉച്ചയോടെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്ത​ത്. ല​ശ്ക​ർ വി​ഭാ​ഗ​മെന്ന് കരുതപ്പെടുന്ന ദി റെ​സി​സ്റ്റ​ൻ​സ് ഫ്ര​ണ്ട് (ടി.​ആ​ർ.​എ​ഫ്) ആ​ക്ര​മ​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു.കാ​ൽ​ന​ട​യാ​യോ കു​തി​ര​പ്പു​റ​​ത്തോ …

Read More »

അയൽവാസിയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി വടകരയിൽ പിടിയിൽ

കോഴിക്കോട്: അയൽവാസിയെ കൊലപ്പെടുത്തി മുങ്ങിയ പശ്ചിമബം​ഗാൾ സ്വദേശിയായ പ്രതി പിടിയിൽ. വടകര ചോമ്പാലയിൽ വെച്ചാണ് പ്രതി പിടിയിലായത്. പശ്ചിമ ബംഗാൾ സ്വദേശി ജെന്നി റഹ്മാനാണ് പിടിയിലായത്. പശ്ചിമ ബം​ഗാളിലെ ഖണ്ട ഘോഷ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ജെന്നി റഹ്മാൻ. യുവാവിനെ കൊലപ്പെടുത്തിയ ശേഷം ജെന്നി റഹ്മാനും മാതാവും നാടുവിടുകയായിരുന്നു. കേരളത്തിലെത്തിയ പ്രതി വിവിധ സ്ഥലങ്ങളിലായി മാറി മാറി താമസിച്ച് വരികയായിരുന്നു. മാതാവ് കേരളത്തിൽ എത്തിയിട്ടില്ലെന്നാണ് പശ്ചിമബംഗാൾ …

Read More »

ആനപിണ്ടത്തില്‍ നിന്നും ഡെസേര്‍ട്ട്

ഇങ്ങനെയുമുണ്ടോ ഫ്യൂഷന്‍..! 45,000 രൂപയുടെ ഭക്ഷണം, വിളമ്പുന്നത് ആനപിണ്ടത്തില്‍ നിന്നുണ്ടാക്കിയ ഡെസേര്‍ട്ട് ഇവിടുത്തെ മെനു സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്ആനപിണ്ടത്തില്‍ നിന്ന് പേപ്പറുണ്ടാക്കുന്നതും കൊതുകുതിരി ഉണ്ടാക്കുന്നതുമൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ചൈനയിലെ ഒരു പോഷ് റെസ്‌റ്റോറന്റ് ആനപിണ്ടം കൊണ്ട് ഡെസേര്‍ട്ട് ആണ് ഉണ്ടാക്കുന്നത്. ചൈനയിലെ ഷാങ്ഹായിലാണ് ഈ റെസ്റ്റോറന്റുള്ളത്.  ഭക്ഷണത്തിന്  ഇവിടുത്തെ മെനു സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.അണുവിമുക്തമാക്കിയ ആനപിണ്ടത്തില്‍ നിന്ന് ഉണ്ടാക്കുന്ന വിവിധ മധുരപലഹാരങ്ങള്‍, മരത്തിന്റെ ഇലകള്‍, തേനില്‍ …

Read More »

സ്വിമ്മിങ് പൂളിലേക്ക് ചാടുന്നതിനു മുൻപേ ഇവ അറിയണം

സ്വിമ്മിങ്‌ പൂളിലേക്ക്‌ എടുത്ത്‌ ചാടും മുന്‍പ്‌ അറിയേണ്ട ഒരു കാര്യം പറയാം. സ്വിമ്മിങ്‌ പൂളുകള്‍ വൃത്തിയാക്കാന്‍ അവയില്‍ ചേര്‍ക്കുന്ന രാസവസ്‌തുവാണ്‌  ക്ലോറിന്‍.വേനലവധിക്കാലത്ത്‌ നമ്മുടെ കുട്ടികളില്‍ പലരും ഇഷ്ടപ്പെടുന്ന കാര്യമാണ്‌ വെള്ളത്തിലുള്ള കളി. നാട്ടിന്‍ പുറങ്ങളിലെ കുളവും തോടുമൊക്കെയായിരുന്നു മുന്‍പ്‌ അതിന്റെ പ്രധാന വേദികള്‍. എന്നാല്‍ ഇന്ന്‌ നീന്തല്‍ പരിശീലനവും വാട്ടര്‍ തീം പാര്‍ക്കുമൊക്കെയായി സ്വിമ്മിങ്‌ പൂളുകളിലാണ്‌ പലരും നേരം ചെലവഴിക്കുന്നത്‌. . വെള്ളം ശുദ്ധമാക്കാനും ഹാനികരങ്ങളായ ബാക്ടീരിയകളെയും വൈറസുകളെയുമൊക്കെ നശിപ്പിക്കാനും …

Read More »

തൃഷയെ കളിയാക്കി കമൽ ഹാസൻ, പഴംപൊരിയുടെ പേരറിയില്ല;

തെന്നിന്ത്യയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന തഗ് ലൈഫ്. സിനിമയുടെ ഓരോ അപ്ഡേറ്റുകളും പ്രേക്ഷർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. സിനിമയുടെ പ്രമോഷൻ പരിപാടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പ്രമോഷൻ വേദിയിൽ തൃഷയെ കളിയാക്കികൊണ്ടുള്ള കമലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിന് ഇരയാക്കുകയാണ്.വേദിയിൽ തൃഷയുടെ ഇഷ്ടവിഭവം ഏതാണ് എന്ന ചോദ്യത്തിന് ‘എനിക്ക് എല്ലാം കഴിക്കാൻ ഇഷ്ടമാണ്, പക്ഷേ എനിക്ക് വാഴപ്പഴം കൊണ്ടുള്ള ആ വിഭവം …

Read More »

ഉറങ്ങുന്ന രാജകുമാരന്‍ ; ചരിത്രത്തിലെ തന്നെ ഏറ്റവും വിഷമകരമായ കഥ

സൗദി അറേബ്യയിലെ ഉറങ്ങുന്ന രാജകുമാരന്‍;ഒരു കഥപോലെയാണ് അല്‍-വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ രാജകുമാരന്റെ ജീവിതം. കഴിഞ്ഞ 20 വര്‍ഷമായി രാജകുമാരന്‍ ഉറക്കത്തിലാണ്.  20 വര്‍ഷം മുന്‍പ് നടന്ന ഒരു വാഹനാപകടത്തെത്തുടര്‍ന്ന് ഗുരുതരമായ പരിക്ക് പറ്റി കോമയിലായതാണ് അല്‍-വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ രാജകുമാരന്‍. ഏപ്രില്‍ 18 ന് രാജകുമാരന് 36 വയസ് തികഞ്ഞു.2005 ല്‍ മിലിട്ടറി കോളജില്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് റോഡപകടത്തില്‍പ്പെട്ട് പ്രിന്‍സ് അല്‍-വലീദിന് തലച്ചോറില്‍ രക്തസ്രാവമുണ്ടാകുന്നതും കോമയിലാകുന്നതും. …

Read More »

ഒടുവിൽ ലഹരി പരാതിക്ക് ‘ആൻ്റിക്ലൈമാക്സ്’ ; പരാതിയില്ലെന്ന് വിൻ സി

കൊച്ചി: നടി വിൻ സി ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ഉയർത്തിയ ലഹരി പരാതി ഒത്തുതീർപ്പിലേക്ക്. സംഭവത്തിൽ ഷൈൻ ടോം ചാക്കോ ഖേദം പ്രകടിപ്പിച്ചതോടെയും വിൻ സി തനിക്ക് പരാതിയില്ലെന്ന് അറിയിച്ചതോടെയുമാണ് ഒത്തുതീർപ്പായത്. സിനിമയുടെ ഐസി കമ്മിറ്റിക്ക് മുൻപാകെയാണ് പരാതി ഒത്തുതീർപ്പായത്. ഒടുവിൽ ഇരുവരും കൈകൊടുത്ത് പിരിഞ്ഞു. സിനിമയുമായി സഹകരിക്കുമെന്നും അറിയിച്ചു. ഐസിസി റിപ്പോർട്ട് ഉടൻ കൈമാറും.സിനിമയ്ക്ക് പുറത്ത് പരാതിയുമായി പോകില്ലെന്ന് വിന്‍സി വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ ദിവസമാണ് ഇരുവരും ഐസിസിക്ക് മുൻപാകെ ഹാജരായത്.മാറ്റം …

Read More »

വന്ദേഭാരതിന് വൻ സുരക്ഷാവീഴ്ച ; റെയിൽവേ സേഫ്റ്റി കമീഷണർ

  ന്യൂഡൽഹി: വന്ദേഭാരത് എക്സ്പ്രസിന് വൻ സുരക്ഷാവീഴ്ചയെന്ന് റെയിൽവേ സേഫ്റ്റി കമീഷണറുടെ റിപ്പോർട്ട്.  മുൻനിര കോച്ചിന്റെ പ്രശ്നം മൂലം പശുവിനെ ഇടിച്ചാൽ പോലും ട്രെയിൻ പാളംതെറ്റാൻ സാധ്യതയുണ്ടെന്ന് റെയിൽവേ സേഫ്റ്റി കമീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗതയിലാണ് ​വന്ദേഭാരത് സഞ്ചരിക്കുന്നത്. അമിതമായ വേഗതിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ എതെങ്കിലും വസ്തുക്കളിൽ ഇടിച്ചാൽ പാളം തെറ്റാനുള്ള സാധ്യതയേറെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.പരമ്പരാഗത ലോക്കോമോട്ടീവുകളേക്കാൾ ഭാരം കുറവാണ് വന്ദേഭാരതി​ന്. ഇതാണ് പ്രശ്നം …

Read More »

കോട്ടയത്ത് ഇരട്ടക്കൊലപാതകം;വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ടു.

കോട്ടയം: കോട്ടയം തിരുവാതുക്കലില്‍ വൃദ്ധ ദമ്പതികളെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.വിജയ കുമാര്‍, ഭാര്യ മീര എന്നിവരാണ് മരിച്ചത്. രക്തം വാര്‍ത്ത നിലയിൽ രണ്ട് ഇടങ്ങളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒരു മൃതദേഹം കിടപ്പ് മുറിയിലും മറ്റൊരെണ്ണം ഹാളിലുമായിരുന്നു. മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. വെസ്റ്റ് പൊലീസ് സംഭവസ്ഥലത്തെത്തി. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി വിവരം.സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. ഇരുനില വീട്ടില്‍ വിജയകുമാറും മീരയും മാത്രമാണ് താമസിച്ചുവരുന്നത്. വിദേശത്ത് ആയിരുന്ന …

Read More »