സ്വിമ്മിങ് പൂളിലേക്ക് എടുത്ത് ചാടും മുന്‍പ് അറിയേണ്ട ഒരു കാര്യം പറയാം. സ്വിമ്മിങ് പൂളുകള്‍ വൃത്തിയാക്കാന്‍ അവയില്‍ ചേര്‍ക്കുന്ന രാസവസ്‌തുവാണ് ക്ലോറിന്‍.വേനലവധിക്കാലത്ത് നമ്മുടെ കുട്ടികളില്‍ പലരും ഇഷ്ടപ്പെടുന്ന കാര്യമാണ് വെള്ളത്തിലുള്ള കളി. നാട്ടിന്‍ പുറങ്ങളിലെ കുളവും തോടുമൊക്കെയായിരുന്നു മുന്‍പ് അതിന്റെ പ്രധാന വേദികള്‍. എന്നാല്‍ ഇന്ന് നീന്തല്‍ പരിശീലനവും വാട്ടര്‍ തീം പാര്‍ക്കുമൊക്കെയായി സ്വിമ്മിങ് പൂളുകളിലാണ് പലരും നേരം ചെലവഴിക്കുന്നത്. . വെള്ളം ശുദ്ധമാക്കാനും ഹാനികരങ്ങളായ ബാക്ടീരിയകളെയും വൈറസുകളെയുമൊക്കെ നശിപ്പിക്കാനും ക്ലോറിന്‍ സഹായിക്കും. എന്നാല്‍ അമിതമായ ക്ലോറിന്‍ തോത് കണ്ണുകളില്‍ അണുബാധയ്‌ക്ക് കാരണമായേക്കാമെന്ന് നേത്രരോഗ വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Comments
DeToor reflective wanderings…