തിരുവനന്തപുരം: തനിക്കെതിരെ അധിക്ഷേപ പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ റാപ്പര്‍ വേടന്‍. തന്നെ വിഘടനവാദിയും തീവ്രവാദിയുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പ്രതികരണങ്ങള്‍ വരുന്നതെന്ന് വേടന്‍ പറഞ്ഞു. താന്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ അവര്‍ ഭയക്കുന്നത് കൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നതെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു. ‘ തന്നെ വിഘടനവാദിയും തീവ്രവാദിയുമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഒരു വ്യകതിയെ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണമല്ല ഇത്. തന്നെ പോലെയുള്ളവര്‍ പങ്കുവെക്കുന്ന രാഷ്ട്രീയത്തിനെതിരായ …
Read More »കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ‘തഗ് ലൈഫ്’ റിലീസിന്
‘നായകന്’ ശേഷം ഉലകനായകന്‍ കമല്‍ ഹാസനും സംവിധായകന്‍ മണിരത്‌നവും ഒരുമിക്കുന്ന തമിഴ് സിനിമയാണ് തഗ് ലൈഫ്. രണ്ടേമുക്കാല്‍ മണിക്കൂര്‍ നീളുന്ന സിനിമ ജൂണ്‍ അഞ്ചിന് തിയേറ്റര്‍ റിലീസാവും. ക്രൈം ആക്ഷന്‍ ഡ്രാമയായ തഗ് ലൈഫ് ഒരു ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ചിത്രത്തില്‍ തൃഷയാണ് കമല്‍ ഹാസന്റെ നായികയായി എത്തുന്നത്. മലയാളത്തിന്റെ സ്വന്തം ജോജു ജോര്‍ജും സനിമയുടെ ഭാഗമാണ്. സിനിമ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രദര്‍ശിപ്പിക്കും. ചിത്രത്തിന്റെ കഥയും തിരക്കഥയും …
Read More »ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് സ്മാരകം: ടി.സിദ്ദിഖ് എം.എല്‍.എ കത്ത് നല്‍കി
കല്‍പറ്റ: മേപ്പാടി പുഞ്ചരിമട്ടം ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് സ്മാരകവും പുത്തുമലയിലെ ശ്മശാനത്തിന് ഗേറ്റും ചുറ്റുമതിലും റോഡും നിര്‍മിക്കുന്നതിന് ടി.സിദ്ദിഖ് എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യു മന്ത്രി കെ.രാജന്‍, ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ എന്നിവര്‍ക്ക് കത്ത് നല്‍കി. ഉരുള്‍ ദുരന്തത്തില്‍ മരിച്ചതില്‍ നിരവധിയാളുകളുടെ സംസ്‌കാരം പുത്തുമല ശ്മശാനത്തിലാണ് നടത്തിയത്. മൃതദേഹങ്ങള്‍ അടക്കം ചെയ്ത സ്ഥലത്ത് വളര്‍ത്തുമൃഗങ്ങള്‍ മേയുന്ന ദയനീയ കാഴ്ചയാണ് ഇപ്പോഴുള്ളത്. അതിനാല്‍ അടിയന്തരമായി ശ്മശാനത്തിന് ചുറ്റുമതിലും ഗേറ്റും സ്ഥാപിക്കണം. ഇതിനടുത്ത് …
Read More »നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് പരാതി
കണ്ണൂര്‍: നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകന്‍ യദു സായന്തിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് പരാതി. പയ്യന്നൂര്‍ തൃച്ചംബരത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. യദുവും സുഹൃത്തുക്കളും പിറന്നാള്‍ ആഘോഷം കഴിഞ്ഞ് വരവെ ചിന്മയ സ്‌കൂള്‍ പരിസരത്തു വച്ചാണ് ആക്രമണം നടന്നത്. മകനെ മര്‍ദിച്ച ആളുടെ ചിത്രം സന്തോഷ് കീഴാറ്റൂര്‍ പുറത്തുവിട്ടിട്ടുണ്ട്. ബോര്‍ഡിന് കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് ബി.ജെ.പി അനുഭാവികളാണ് ആക്രമിച്ചതെന്ന് യദു പറഞ്ഞു. നിലവില്‍ യദുവിനെ തളിപ്പറമ്പ് സഹകരണ ആശുപതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. …
Read More »കല്‍പറ്റയില്‍ പ്രീ മണ്‍സൂണ്‍ മീറ്റിംഗ് 25ന്
കല്‍പറ്റ: ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി 25ന് കല്‍പറ്റ എസ്.കെ.എ.ംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ പ്രീ മണ്‍സൂണ്‍ മീറ്റിംഗ് സംഘടിപ്പിക്കുന്നു. പഞ്ചായത്തുകളുടെയും ഉദ്യോഗസ്ഥരുടെയും ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിയാണ് പരിപാടി. രാവിലെ 10ന് തുടങ്ങും. ജില്ലയുടെ ഭൂപകൃതിയും സൂക്ഷ്മ കാലാവസ്ഥയും മറ്റിടങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. മഴക്കെടുതികള്‍ പ്രതിരോധിക്കുന്നതിന് ഓരോ പ്രദേശത്തിനും യോജിച്ച ആസൂത്രണവും മാര്‍ഗങ്ങളും വേണം. മാറുന്ന കാലാവസ്ഥ, …
Read More »കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നാണ് അനൂസ് റോഷനെ കണ്ടെത്തിയത്. കാണാതായി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാളെ കണ്ടെത്തിയിരിക്കുന്നത്. കൊണ്ടോട്ടിയില്‍ നിന്ന് ടാക്‌സിയിലാണ് എത്തിയതെന്ന് അനൂസ് റോഷന്‍ പൊലീസിന് മൊഴി നല്‍കി. അനൂസ് റോഷനുമായി തട്ടിക്കൊണ്ടുപോയ സംഘം മൈസൂരുവിലേക്ക് കടന്നെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൈസൂരുവില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ രാത്രി മൈസൂരുവില്‍ എത്തിയ സംഘം പുലര്‍ച്ചയോടെ തിരിച്ചെത്തിയെന്നാണ് …
Read More »തമിഴില്‍ സര്‍പ്രൈസ് ഹിറ്റായിമാറിയ ടൂറിസ്റ്റ് ഫാമിലി ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു
അടുത്തിടെ സര്‍പ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. ശശികുമാറും സിമ്രാനും ഒന്നിച്ച ചിത്രം 50 കോടിയിലധികം കളക്ഷനാണ് നേടിയത്. മേയ് ഒന്നിനായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. വലിയ പ്രമോഷനോ മറ്റ് കോലാഹലങ്ങളോ ഇല്ലാതെ നിശബ്ദമായി തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോള്‍ ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. ഈ മാസം അവസാനത്തോടെ ചിത്രം ഒ.ടി.ടിയില്‍ റിലീസാകുമെന്നാണ് റിപ്പോര്‍ട്ട്. ജിയോഹോട്ട്സ്റ്റാര്‍ ആണ് ചിത്രത്തിന്റെ …
Read More »മലാപ്പറമ്പിലും ദേശീയപാതയുടെ സര്‍വീസ് റോഡ് തകര്‍ന്നു; രണ്ട് ദിവസമായി യാത്രാദുരിതത്തില്‍ വലഞ്ഞ് നാട്ടുകാര്‍
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിലും ദേശീയപാതയുടെ സര്‍വീസ് റോഡ് തകര്‍ന്നു. റോഡ് ഇടിഞ്ഞ് താഴ്ന്നതിന് പിന്നാലെ ഇതുവഴിയുള്ള ഗതാഗതം രണ്ട് ദിവസമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഡ്രൈനേജ് നിര്‍മാണത്തിലെ അപാകതയാണ് തകര്‍ച്ചക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. രാമനാട്ടുകര വെങ്ങളം ദേശീയപാത ബൈപ്പാസില്‍ മലാപ്പറമ്പ് ജംഗ്ഷനില്‍ ആണ് സര്‍വീസ് റോഡിന്റെ 20 സെന്റിമീറ്ററോളം റോഡ് താഴ്ന്നത്. ടാറിങ് പൂര്‍ത്തിയാക്കി അടുത്തിടെ ഗതാഗതത്തിന് തുറന്ന് കൊടുത്ത റോഡാണ് ഒറ്റ മഴയില്‍ തകര്‍ന്നത്. ഏകദേശം ഒരാഴ്ച കൊണ്ട് മണ്ണിട്ട് …
Read More »ആലുവയിലെ മൂന്ന് വയസുകാരിയുടെ കൊലപാതകം; കുട്ടി നിരന്തരം പീഡനത്തിന് ഇരായായി; ബന്ധു അറസ്റ്റില്‍
കൊച്ചി: ആലുവ മൂഴിക്കുളത്ത് അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്ന് വയസുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അച്ഛന്റെ അടുത്ത ബന്ധു അറസ്റ്റില്‍. കുട്ടിയെ വീട്ടിനുള്ളില്‍വെച്ച് പീഡനത്തിന് ഇരയാക്കിയെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ പോക്‌സോ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി. ഇയാളെ വൈകാതെ കോടതിയില്‍ ഹാജരാക്കും. മരിക്കുന്നതിന് തലേദിവസം പോലും കുട്ടി പീഡനത്തിന് ഇരയായെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടി ക്രൂര …
Read More »താമരശ്ശേരി ഷഹബാസ് വധം; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ ആറ് പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഫലം പ്രസിദ്ധീകരിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞുവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ ഹൈകോടതി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പരീക്ഷാഫലം എങ്ങനെ തടഞ്ഞുവെക്കാനാകുമെന്നും പരീക്ഷാഫലം തടഞ്ഞുവെക്കാന്‍ സര്‍ക്കാറിന് എന്ത് അധികാരമെന്നും കോടതി ചോദിച്ചിരുന്നു. ഫലം …
Read More »