Monday , July 14 2025, 6:18 pm

കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ‘തഗ് ലൈഫ്’ റിലീസിന്

‘നായകന്’ ശേഷം ഉലകനായകന്‍ കമല്‍ ഹാസനും സംവിധായകന്‍ മണിരത്‌നവും ഒരുമിക്കുന്ന തമിഴ് സിനിമയാണ് തഗ് ലൈഫ്. രണ്ടേമുക്കാല്‍ മണിക്കൂര്‍ നീളുന്ന സിനിമ ജൂണ്‍ അഞ്ചിന് തിയേറ്റര്‍ റിലീസാവും. ക്രൈം ആക്ഷന്‍ ഡ്രാമയായ തഗ് ലൈഫ് ഒരു ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ചിത്രത്തില്‍ തൃഷയാണ് കമല്‍ ഹാസന്റെ നായികയായി എത്തുന്നത്.

മലയാളത്തിന്റെ സ്വന്തം ജോജു ജോര്‍ജും സനിമയുടെ ഭാഗമാണ്. സിനിമ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രദര്‍ശിപ്പിക്കും. ചിത്രത്തിന്റെ കഥയും തിരക്കഥയും കമല്‍ഹാസനും മണിരത്‌നവും ഒരുമിച്ചാണ് നിര്‍വഹിച്ചിരിക്കുന്നത്.

രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ കമലഹാസനും തൃഷക്കും പുറമെ സിലംബരശന്‍, തൃഷ കൃഷ്ണന്‍, അഭിരാമി, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

 

Comments