കണ്ണൂര്‍: നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകന്‍ യദു സായന്തിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് പരാതി. പയ്യന്നൂര്‍ തൃച്ചംബരത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. യദുവും സുഹൃത്തുക്കളും പിറന്നാള്‍ ആഘോഷം കഴിഞ്ഞ് വരവെ ചിന്മയ സ്‌കൂള്‍ പരിസരത്തു വച്ചാണ് ആക്രമണം നടന്നത്.
മകനെ മര്‍ദിച്ച ആളുടെ ചിത്രം സന്തോഷ് കീഴാറ്റൂര്‍ പുറത്തുവിട്ടിട്ടുണ്ട്. ബോര്‍ഡിന് കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് ബി.ജെ.പി അനുഭാവികളാണ് ആക്രമിച്ചതെന്ന് യദു പറഞ്ഞു. നിലവില്‍ യദുവിനെ തളിപ്പറമ്പ് സഹകരണ ആശുപതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മകനെ ഹെല്‍മറ്റു കൊണ്ട് ക്രൂരമായി മര്‍ദിച്ചുവെന്ന് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. രക്ഷപ്പെട്ട് ഒരു വീട്ടില്‍ കയറി നിന്ന കുട്ടികളെ വീട്ടുകാരെത്തിയാണ് രക്ഷിച്ചതെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.
Comments
DeToor reflective wanderings…