Saturday , August 2 2025, 11:44 am

jacob thomas

കനത്തമഴ; ട്രാക്കുകളിൽ മരം വീണ് ട്രെയിനുകൾ വൈകിയോടുന്നു

കോഴിക്കോട്: സംസ്ഥാനത്ത്‌ കനത്ത മഴ തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് അതി ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. തൃ​ശൂ​ർ, മ​ല​പ്പു​റം, കാ​സ​ർ​കോ​ട് ​​ജി​ല്ല​ക​ൾ ഓ​റ​ഞ്ച് അ​ല​ർ​ട്ടും മ​റ്റ് ജി​ല്ല​ക​ളിൽ യെ​ല്ലോ അ​ല​ർട്ടുമാണ്. ഇന്നലെ രാത്രി റെയിൽവേ ട്രാക്കിൽ പലയിടത്തായി മരങ്ങൾ വീണതിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടുകയാണ്. തിങ്കളാഴ്ച ​വൈകീട്ട് 6.45ഓടെയാണ് കോഴിക്കോട് കല്ലായിക്കും ഫറോക്കിനും ഇടയിൽ അരീക്കാട്, നല്ലളം പൊലീസ് സ്റ്റേഷനടുത്തുള്ള ആന റോഡ് ഉള്ളിശേരികുന്ന് ഭാഗത്തെ റെയിൽവേ …

Read More »

കനത്തമഴ; വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കല്‍പ്പറ്റ: റെഡ് അലേര്‍ട്ട് നിലവിലുള്ള സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കല ക്ടര്‍. ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. റെസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല. അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാനാണ് സാധ്യത. മാറാത്തവാഡക്ക് മുകളിലായി ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. മെയ് 27ഓടെ മധ്യ പടിഞ്ഞാറൻ …

Read More »

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ആര്യാടൻ ഷൗക്കത്ത് യു.ഡി.എഫ് സ്ഥാനാർഥി

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് യു.ഡി. എഫ് സ്ഥാനാർഥി. കൊച്ചിയിൽ ചേർന്ന കോൺഗ്രസ്‌ നേതൃയോഗത്തിലാണ് തീരുമാനം. ആര്യാടൻ ഷൗക്കത്തിന്റെ പേര് കെ.പി.സി.സി ഉടൻ ഹൈക്കമാൻഡിന് കൈമാറും. നേരത്തെ ആര്യാടൻ ഷൗക്കത്ത് യു.ഡി. എഫ് സ്ഥാനാർഥിയാകുന്നതിൽ അതൃപ്തി പരസ്യമാക്കി പി. വി അൻവർ രംഗത്തെത്തിയിരുന്നു. ആരെയും എം.എൽ.എ ആക്കാനല്ല താൻ രാജിവെച്ചതെന്നാണ് അൻവർ പറഞ്ഞത്. നിലമ്പൂരിൽ വേണമെങ്കിൽ താൻ ഒറ്റക്ക് മത്സരിക്കുമെന്നും അൻവർ സൂചന നൽകിയിരുന്നു. താൻ മത്സരിക്കാനുള്ള സാധ്യത …

Read More »

വീണ്ടുമൊരു സർപ്രൈസ് ഹിറ്റ്‌; പടക്കളം 18 ദിവസം കൊണ്ട് നേടിയത് 14.84 കോടി

വലിയ താരനിരയോ പ്രൊമോഷനോ ഇല്ലാതെ മെയ്‌ 8ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് പടക്കളം. ഇപ്പോഴിതാ മൂന്നാം വാരത്തിലും മികച്ച പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ മുന്നേറുകയാണ് ചിത്രം. സന്ദീപ് പ്രദീപ്, ഷറഫുദ്ദീന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനു സ്വരാജ് സംവിധാനം ചെയ്ത് വിജയ് ബാബു നിർമിച്ച ചിത്രമാണ് പടക്കളം. റിലീസിന് ശേഷമുള്ള മൂന്നാമത്തെ ഞായറാഴ്ചയായ ഇന്നലെയും ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിച്ചത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം …

Read More »

രാജ്യത്ത് ആക്റ്റീവ് കൊവിഡ് കേസുകൾ 1000 കടന്നു; കേരളത്തിൽ 335

ദൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് പടരുന്നു. രാജ്യത്ത് ആകെ കൊവിഡ് കേസുകൾ ആയിരം കടന്നതായാണ് റിപ്പോർട്ട്. ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം കേസുകളുടെ എണ്ണം 1009 ആയി. മെയ് 19 മുതൽ കേരളത്തിൽ 335 കേസുകളാണ് കൂടിയത്. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. നിലവിൽ കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകളെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്താകെ മെയ് 19ന് ശേഷം …

Read More »

മുഖം നോക്കി രക്തസമ്മർദം അളക്കും

  സൂചിവേണ്ട . രക്തം കുത്തിയെടുക്കണ്ട .മുഖം നോക്കി രക്തസമ്മർദവും രക്തത്തിലെ ഓക്സിജൻ അളവും അളന്ന് കിട്ടും. നിർമ്മിത ബുദ്ധിയിൽ രക്തസമർദ്ദം അളക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചത് ഹൈദരാബാദിലെ ഒരു സ്റ്റാർട്ട് അപ് ആണ്. ക്വിക്ക് വൈറ്റൽസ് എന്ന പേരിലുള്ള സ്റ്റാർട്ട് അപ് നടത്തിയ കണ്ടുപിടുത്തത്തിന്‌ ഇട്ടിരിക്കുന്ന പേര് അമൃത് സ്വസ്ഥ ഭാരത്. മുഖത്തിൻ്റെ ബയോ മെട്രിക്സ് രേഖപ്പെടുത്തിയാണ് രക്ത സമ്മർദ്ദത്തിൻ്റെ തോത് കണ്ടെത്തുന്നത്. ഹൈദരാബാദിലെ തന്നെ നിലോഫർ ആശുപത്രിയിൽ ഈ …

Read More »

കരുവന്നൂർ കള്ളപ്പണക്കേസ്: സി.പി.എമ്മിനെ പ്രതിയാക്കി ഇ.ഡിയുടെ അന്തിമ കുറ്റപത്രം

കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസിൽ സി.പി.എമ്മിനെ പ്രതിയാക്കി ഇ.ഡി അന്തിമ കുറ്റപത്രം സമർപ്പിച്ചു. മൂന്ന് സി.പി.എം മുൻ ജില്ലാ സെക്രട്ടറിമാരാണ് പ്രതികൾ. കെ.രാധാകൃഷ്ണൻ, എ.സി മൊയ്തീൻ, എം.എം വർഗീസ് തുടങ്ങിയ സി.പി.എം നേതാക്കളെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. പാർട്ടിയെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർട്ടി കേസിൽ 68-ാം പ്രതിയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ നിർമ്മൽ കുമാർ മോഷ കലൂർ പി.എം.എൽ.എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചുവെന്നാണ് …

Read More »

‘ആരെയും എം.എൽ.എ ആക്കാനല്ല രാജിവെച്ചത്’:നിലമ്പൂരിൽ യു.ഡി.എഫുമായി ഇടഞ്ഞ് പി.വി അൻവർ 

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ യു.ഡി. എഫ് സ്ഥാനാർഥിയാക്കുന്നതിൽ അതൃപ്തി പരസ്യമാക്കി പി. വി അൻവർ. ആരെയും എം.എൽ.എ ആക്കാനല്ല താൻ രാജിവെച്ചതെന്ന് അൻവർ പറഞ്ഞു. നിലമ്പൂരിൽ വേണമെങ്കിൽ താൻ ഒറ്റക്ക് മത്സരിക്കുമെന്നും അൻവർ സൂചന നൽകിയിട്ടുണ്ട്. താൻ മത്സരിക്കാനുള്ള സാധ്യത തള്ളാനും കൊള്ളാനുമാകില്ലെന്നാണ് പി. വി അൻവർ പറഞ്ഞത്. എന്നാൽ അൻവറിന്റെ സമ്മർദ്ദത്തിന് വഴ ങ്ങേണ്ടതില്ലെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ തീരുമാനമെന്നാണ് സൂചന. പതിറ്റാണ്ടുകളായി യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായിരുന്ന …

Read More »

നമ്മുടെ മക്കളെ ഉപദ്രവിക്കാൻ അനുവദിക്കില്ല; പോക്സോ കേസിൽ പ്രതികളായ ഒമ്പത് അധ്യാപകരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: പോക്സോ കേസിൽ പ്രതികളായ ഒമ്പത് അധ്യാപകരെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടുവെന്ന് മന്ത്രി വി.ശിവൻകുട്ടി. നമ്മുടെ മക്കളെ ഉപദ്രവിക്കാൻ ആരെയും അനുവദിക്കില്ലെന്നും കുട്ടികൾക്കൊപ്പം വിദ്യാഭ്യാസ വകുപ്പുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പ​ങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൊലീസ് കുട്ടികൾക്കൊപ്പം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാറിനെ ജനങ്ങൾ കാണുന്നത് പൊലീസിലൂടെയാണ്. പൊലീസ് സംവിധാനത്തോട് ഇണങ്ങിയും പിണങ്ങിയും രാഷ്ട്രീയപ്രവർത്തനം നടത്തിയയാളാണ് താൻ. പൊലീസ് സംവിധാനം സർക്കാറിന്റെ …

Read More »

തീരത്തടിഞ്ഞ 13 കണ്ടെയ്നറുകളിൽ തീപ്പിടിക്കാൻ സാധ്യതയുള്ള കാൽസ്യം കാർബൈഡ്‌

തിരുവനന്തപുരം: കൊല്ലം, ആലപ്പുഴ തീരത്ത് നിന്ന് കണ്ടെത്തിയ 13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡാണെന്ന് ദുരന്തനിവാരണ അതോറിറ്റി സ്ഥിരീകരിച്ചു. ഇവ തീ പിടിക്കുന്നതും പൊള്ളൽ ഏൽപ്പിക്കുന്നതുമായ വസ്തുക്കളാണെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ കണ്ടെയ്നറുകളും ചെറിയ ബോക്സുകളും ഒഴുകി വരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് അറിയിച്ചു. ഈ ബോക്സുകളിൽ ആരും തൊടരുതെന്നും, കണ്ടെയ്നറുകളിൽ നിന്ന് 200 മീറ്റർ അകലം പാലിക്കണമെന്നും നിർദേശം …

Read More »