സൂചിവേണ്ട . രക്തം കുത്തിയെടുക്കണ്ട .മുഖം നോക്കി രക്തസമ്മർദവും രക്തത്തിലെ ഓക്സിജൻ അളവും അളന്ന് കിട്ടും. നിർമ്മിത ബുദ്ധിയിൽ രക്തസമർദ്ദം അളക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചത് ഹൈദരാബാദിലെ ഒരു സ്റ്റാർട്ട് അപ് ആണ്. ക്വിക്ക് വൈറ്റൽസ് എന്ന പേരിലുള്ള സ്റ്റാർട്ട് അപ് നടത്തിയ കണ്ടുപിടുത്തത്തിന്
ഇട്ടിരിക്കുന്ന പേര് അമൃത് സ്വസ്ഥ ഭാരത്. മുഖത്തിൻ്റെ ബയോ മെട്രിക്സ് രേഖപ്പെടുത്തിയാണ് രക്ത സമ്മർദ്ദത്തിൻ്റെ തോത് കണ്ടെത്തുന്നത്. ഹൈദരാബാദിലെ തന്നെ നിലോഫർ ആശുപത്രിയിൽ ഈ സംവിധാനം വിജയകരമായി ഉപയോഗിക്കുന്നു
Comments
DeToor reflective wanderings…