Tuesday , July 15 2025, 3:13 am

‘ആരെയും എം.എൽ.എ ആക്കാനല്ല രാജിവെച്ചത്’:നിലമ്പൂരിൽ യു.ഡി.എഫുമായി ഇടഞ്ഞ് പി.വി അൻവർ 

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ യു.ഡി. എഫ് സ്ഥാനാർഥിയാക്കുന്നതിൽ അതൃപ്തി പരസ്യമാക്കി പി. വി അൻവർ. ആരെയും എം.എൽ.എ ആക്കാനല്ല താൻ രാജിവെച്ചതെന്ന് അൻവർ പറഞ്ഞു.

നിലമ്പൂരിൽ വേണമെങ്കിൽ താൻ ഒറ്റക്ക് മത്സരിക്കുമെന്നും അൻവർ സൂചന നൽകിയിട്ടുണ്ട്. താൻ മത്സരിക്കാനുള്ള സാധ്യത തള്ളാനും കൊള്ളാനുമാകില്ലെന്നാണ് പി. വി അൻവർ പറഞ്ഞത്.

എന്നാൽ അൻവറിന്റെ സമ്മർദ്ദത്തിന് വഴ ങ്ങേണ്ടതില്ലെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ തീരുമാനമെന്നാണ് സൂചന. പതിറ്റാണ്ടുകളായി യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായിരുന്ന നിലമ്പൂർ മണ്ഡലം 2016ലാണ് പി. വി അൻവറിലൂടെ എൽ.ഡി.എഫ് പിടിച്ചെടുത്തത്.

എന്നാൽ അടുത്തിടെ സി.പി.ഐ.എം വിട്ട് എം.എൽ.എ സ്ഥാനം രാജിവെച്ച അൻവർ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

 

 

 

Comments