Saturday , August 2 2025, 12:47 am

jacob thomas

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ക്ക് ചികിത്സാസഹായം നല്‍കി

മാനന്തവാടി: കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ക്ക് വനം വകുപ്പ് അടിയന്തര ചികിത്സാസഹായം നല്‍കി. കഴിഞ്ഞ 26ന് പുലര്‍ച്ചെ തിരുനെല്ലി ആദണ്ടയില്‍ കാട്ടാന തട്ടി പരിക്കേറ്റ ലക്ഷ്മണനാണ് സഹായം നല്‍കിയത്. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണനും വനം ഉദ്യോഗസ്ഥരും ലക്ഷ്ണന്റെ വീട്ടിലെത്തി കുടുംബാംഗങ്ങള്‍ക്കാണ് സഹായധനം കൈമാറിയത്. ലക്ഷ്മണന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  

Read More »

മഴ കനക്കും: എട്ട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നിലവില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്ര ന്യുനമര്‍ദമായി ശക്തി പ്രാപിച്ചതോടെയാണ് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം …

Read More »

കോഴിക്കോട് ബീച്ചില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; രണ്ട് നാടോടികള്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. രണ്ട് നാടോടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു സ്ത്രീയും പുരുഷനുമാണ് പൊലീസ് കസ്റ്റഡിലുള്ളത്. ബീച്ച് പരിസരത്ത് വെച്ച് കളിക്കുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം ഉണ്ടായത്. കുട്ടിയെ ഇവര്‍ ചാക്കിലിടാന്‍ ശ്രമിക്കുന്നത് കണ്ടുവെന്നാണ് ദൃസാക്ഷികള്‍ പറഞ്ഞത്. കൂടുതല്‍ ആളുകള്‍ ഇവര്‍ക്കൊപ്പം ഉണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. കുട്ടികള്‍ വടിയുമെടുത്ത് ഇവര്‍ക്ക് പിന്നാലെ ഓടിയപ്പോളാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം ഇവര്‍ അവസാനിപ്പിച്ചതെന്നും നാട്ടുകാര്‍ …

Read More »

കനത്ത മഴയെ തുടര്‍ന്ന് മൈസൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

മൈസൂരു: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ മൈസൂരിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നാഗര്‍ഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ രണ്ട് സഫാരി റൂട്ടുകള്‍ അടച്ചിടുമെന്ന് വനംവകുപ്പ് അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് വനങ്ങളിലൂടെ സഞ്ചരിക്കാന്‍ സഫാരി വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടായതിനാലാണ് അടച്ചിടാന്‍ തീരുമാനിച്ചത്. ബുധനാഴ്ച മുതല്‍ നാനാച്ചി, വീരനഹോസഹള്ളി ഗേറ്റുകളില്‍നിന്ന് സഫാരി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, ദമ്മനക്കട്ടെയില്‍ നിന്നുള്ള സഫാരി പതിവുപോലെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. മൈസൂരു ജില്ലയിലെ ഒന്‍പത് താലൂക്കുകളിലും മേയ് ഒന്നുമുതല്‍ …

Read More »

പിറകെ നടന്ന് കാല് പിടിക്കാനാകില്ല; നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കുമെന്ന് ഇ.എ സുകു

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഇ.എ സുകു. കോണ്‍ഗ്രസ് ടി.എം.സിയെ അപമാനിച്ചുവെന്നും ഇനിയും മുന്നണിയിലെടുക്കുമോയെന്ന് കാല് പിടിക്കാനാകില്ലെന്നും ഇ.എ സുകു പറഞ്ഞു. ‘കോണ്‍ഗ്രസിലെ ഒരു വിഭാഗം തങ്ങള്‍ക്ക് മുന്നില്‍ വാതിലടച്ച തരത്തില്‍ നിലപാട് സ്വീകരിക്കുമ്പോള്‍ വീണ്ടും പോയി വാതില്‍ മുട്ടേണ്ട എന്ന അഭിപ്രായമാണ് ടി.എം.സിക്ക്. ഞങ്ങള്‍ ഉയര്‍ത്തിയ നിലപാട് ജനങ്ങള്‍ സ്വീകരിക്കണമെങ്കില്‍ പി.വി അന്‍വര്‍ തന്നെയാണ് നിലമ്പൂരില്‍ മത്സരിക്കാന്‍ ഏറ്റവും …

Read More »

വയനാട് സുഗന്ധഗിരിയില്‍ കാട്ടാന വീട് തകര്‍ത്തു

കല്‍പറ്റ: വയനാട് സുഗന്ധഗിരിയില്‍ കാട്ടാന ഷെഡ് തട്ടിമറിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. സുഗന്ധഗിരിയിലെ തമ്പിയും കുടുംബവും താമസിക്കുന്ന ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീടാണ് ആന തട്ടിയിട്ടത്. വീടിന്‍െ ഭാഗം ദേഹത്തുവീണ് തമ്പിക്ക്(63)നിസാര പരിക്കേറ്റു. ബുധനാഴ്ച രാത്രിയാണ് നാല് ആനകള്‍ സുഗന്ധഗിരിയില്‍ എത്തിയത്. വിവരം അറിഞ്ഞയുടന്‍ വനം വകുപ്പിന്റെ ആര്‍.ആര്‍ ടീം സ്ഥലത്ത് എത്തിയെങ്കിലും മഴയും വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നതും ആനകളെ തുരത്തുന്നതിന് വിഘാതമായി. വനം ഉദ്യോഗസ്ഥര്‍ പ്രദേശത്ത് നിരീക്ഷണം തുടരുകയാണ്. …

Read More »

കൊവിഡ് ആയുസ് കുറച്ചു, ക്ഷയരോഗം കൂട്ടി

2019 ൽ ഇന്ത്യാക്കാരൻ്റെ ശരാശരി ആയുസ് 70.7 വർഷമായിരുന്നു. 2020 ൽ 70.2. തൊട്ടടുത്ത വർഷം അതായത് 2021 ൽ 67.3 ആയി കുറഞ്ഞു. കൊവിഡ് അടിച്ചു മാറ്റിയതാണിത്. ശരാശരി ആയുസിൽ മൂന്നു വർഷത്തെ കുറവ് .ലോകാരോഗ്യ സംഘടനയുടെ കണക്കെടുപ്പാണിത് .2010 ൽ ഇന്ത്യാക്കാരൻ്റെ ശരാശരി ആയുസ് 67.5 ആയിരുന്നു. 2019 വരെ ഇത് ക്രമമായി ഉയർന്നു കൊണ്ടേയിരുന്നു. ഇതാണ് ഒറ്റയടിക്ക് 15 വർഷം പിന്നിലേക്ക് പോയത്. കാരണഭൂതൻ കൊവിഡ് …

Read More »

കൂരിയാട് ദേശീയപാത ഒരു കിലോമീറ്ററോളം പുനര്‍നിര്‍മിക്കണമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

മലപ്പുറം: കൂരിയാട് ദേശീയപാത നിര്‍മാണത്തില്‍ കമ്പനിക്ക് വന്‍ വീഴ്ച സംഭവിച്ചെന്ന് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിദഗ്ധ സമിതി. ഇടിഞ്ഞ ഭാഗത്തെ റോഡ് ഒരു കിലോമീറ്ററോളം ദൂരത്തില്‍ പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റോഡ് ഇടിഞ്ഞ ഭാഗം ഗതാഗത യോഗ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രദേശത്തെ മണ്ണ് പരിശോധനയടക്കം കൃത്യമായി നടന്നില്ലെന്നും വിദഗ്ധ സമിതി കണ്ടെത്തി. നെല്‍ പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടന്നിട്ടില്ലെന്നും ഡിസൈനില്‍ വന്‍ തകരാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. …

Read More »

കമൽഹാസൻ മാപ്പ് പറയണോ? പറഞ്ഞില്ലേൽ തഗ് ലൈഫ് പൊട്ടും

മാപ്പ് പറഞ്ഞാൽ നന്ന് .അല്ലെങ്കിൽ തെന്നിന്ത്യൻ സൂപ്പർ താരത്തിൻ്റെ മെഗാ ബജറ്റ് ചിത്രം കർണാടകയിൽ വെളിച്ചം കാണില്ല. കന്നഡ ഭക്തരുടെയും കർണാടക ബി.ജെ.പിയുടെയും ഭീഷണിയാണിത്. എംപുരാന് പിന്നാലെ തഗ് ലൈഫും. അത്ര തന്നെ. ഇത്തവണ രാഷ്ട്രീയം ഭാഷയിൽ പൊതിഞ്ഞാണ് വേഷം കെട്ടിയിരിക്കുന്നത്. കന്നഡയുടെ മാതൃഭാഷ തമിഴാണെന്നൊരു നാക്ക്പിഴ താരത്തിന് സംഭവിച്ചു പോയി. അതും സിനിമയുടെ പ്രമോഷൻ ചടങ്ങുകൾക്കിടെ. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മൂഹൂർത്തത്തിൽ തന്നെയായിരുന്നു താരത്തിന് മേൽ ഈ ഇടിവെട്ട് …

Read More »

നെറ്റ് വേണ്ട, ആയുസ് കൂട്ടാം

ദിവസം മഴുവൻ മൊബൈൽ ഫോൺ, ഇൻ്റർനെറ്റ് സെർച്ച്, സ്ക്രോളിങ്. ഇതിനോടൊക്കെ നോ പറഞ്ഞാൽ ആയുസ് കൂട്ടാം. ആരോഗ്യം നേടാം. ഗവേഷണം നടന്നത് അമേരിക്കയിലും കാനഡയിലും. വയസ്സിൽ മുപ്പതുകളുടെ തുടക്കത്തിലുള്ളവർ ഗവേഷണത്തിൽ സഹകരിച്ചു. നെറ്റില്ലാത്ത രണ്ടാഴ്ച. മൂഡ് മാറി. ചെയ്യുന്ന കാര്യങ്ങളിൽ മനസ് ഉറപ്പിക്കാനുള്ള ശേഷി കൂടി. മാനസികാരോഗ്യവും മുന്നോട്ടായി. 10 വർഷം പിന്നിലുണ്ടായിരുന്ന മാനസികാരോഗ്യം വീണ്ടെടുത്തു. ഉറക്കത്തിൻ്റെ ക്വാളിറ്റി കൂടി. 17 മിനിറ്റ് കൂടി സ്വസ്ഥമായി ഉറക്കം കിട്ടി .ഭൂമി …

Read More »