കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. രണ്ട് നാടോടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു സ്ത്രീയും പുരുഷനുമാണ് പൊലീസ് കസ്റ്റഡിലുള്ളത്. ബീച്ച് പരിസരത്ത് വെച്ച് കളിക്കുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം ഉണ്ടായത്. കുട്ടിയെ ഇവര്‍ ചാക്കിലിടാന്‍ ശ്രമിക്കുന്നത് കണ്ടുവെന്നാണ് ദൃസാക്ഷികള്‍ പറഞ്ഞത്. കൂടുതല്‍ ആളുകള്‍ ഇവര്‍ക്കൊപ്പം ഉണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കുട്ടികള്‍ വടിയുമെടുത്ത് ഇവര്‍ക്ക് പിന്നാലെ ഓടിയപ്പോളാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം ഇവര്‍ അവസാനിപ്പിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ ബീച്ച് പരിസരുത്തുണ്ടായ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Comments
DeToor reflective wanderings…