മലപ്പുറം: സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകില്ലെന്ന് പി.വി അന്‍വര്‍. ഒരു പകല്‍ കൂടി കാത്തിരിക്കണമെന്ന് യു.ഡി.എഫ് നേതാക്കാള്‍ ആവശ്യപ്പെട്ടെന്നും പി.വി അന്‍വര്‍ പറഞ്ഞു. ഇന്ന് പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയാനുണ്ടെന്നും രാവിലെ വാര്‍ത്താസമ്മേളനം ഉണ്ടാകുമെന്നും പി.വി അന്‍വര്‍ കഴിഞ്ഞ ദിവസം തന്നെ പറഞ്ഞിരുന്നു. എന്നാല്‍ മുസ്‌ലിം ലീഗിലെയും കോണ്‍ഗ്രസിലെയും ചില പ്രധാനപ്പെട്ട നേതാക്കളുടെ അഭ്യര്‍ഥന മാനിച്ച് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനില്ലെന്നാണ് അന്‍വര്‍ പറഞ്ഞത്. ‘ പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗിന്റെ ഉന്നതരായ …
Read More »കാസര്‍കോട് മിന്നല്‍പ്രളയം; നിരവധി വീടുകളില്‍ വെള്ളം കയറി
മഞ്ചേശ്വരം: കാസര്‍കോട് ജില്ലയില്‍ അതിശക്തമായ മഴയില്‍ പല സ്ഥലങ്ങളിലും വെള്ളം കയറി. മഞ്ചേശ്വരം ഉള്‍പ്പടെയുള്ള വിവധ മേഖലകളിലാണ് വെള്ളം കയറിയത്. പാവൂര്‍, ഗെറുകട്ടെ, മച്ചമ്പാടി, പൊസോട്ട്, യേര്‍ക്കാട് ജംക്ഷന്‍ ഉള്‍പ്പടെ വിവിധ മേഖലകളില്‍ രൂക്ഷമായ വെള്ളക്കെട്ടാണ്. നിരവധി വീടുകളില്‍ വെള്ളം കയറി. പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു. മുഡംബൈലില്‍ വാഹനങ്ങള്‍ ഒഴുകിപ്പോയി. മഞ്ചേശ്വരം കരോടിയില്‍ ദേശീയപാത സര്‍വീസ് റോഡിലും വെള്ളം ഉയര്‍ന്നു. നിലവില്‍ വ്യാപക മഴക്കെടുതിയാണ് കാസര്‍കോട് ജില്ലയില്‍ …
Read More »കേരള തീരങ്ങളിൽ ഉയർന്ന തിരമാലക്ക് സാധ്യത; അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്
തിരവനന്തപുരം: കേരള തീരങ്ങളിൽ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. അഞ്ച് ജില്ലകളിലെ തീരങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 8.30 വരെ 3.2 മുതൽ 3.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി മലപ്പുറം , കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് …
Read More »വിദ്യാര്‍ഥികളുടെ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദേശങ്ങളുമായി സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി
സ്വകാര്യ ബസുകളില്‍ കയറുന്ന വിദ്യാര്‍ഥികളെ വരിയില്‍ നിര്‍ത്തി ബസ് പോകുന്ന സമയത്ത് കയറ്റുന്ന പ്രവണത ഒഴിവാക്കണമെന്ന് സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന യാത്രാപ്രശ്‌നങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ബസുകളില്‍ നിര്‍ബന്ധമായും ചൈല്‍ഡ് ലൈന്‍ നമ്പര്‍, പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍, ലഹരിക്കെതിരായ മുന്നറിയിപ്പ്, തുടങ്ങിയവ പ്രദര്‍ശിപ്പിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. …
Read More »കാലവര്‍ഷം: 697 കുടുംബങ്ങള്‍ക്ക് എമര്‍ജന്‍സി ഷെല്‍ട്ടര്‍ കിറ്റ് വിതരണം ചെയ്തു
കല്‍പറ്റ: മഴ ശക്തമായ സാഹചര്യത്തില്‍ ടെക്‌സസ് ഇന്‍സ്ട്രുമെന്റ്‌സിന്റെ പിന്തുണയോടെ ഹൗസിംഗ് എന്‍.ജി.ഒ ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യ വയനാട്ടില്‍ 697 കുടുംബങ്ങള്‍ക്ക് എമര്‍ജന്‍സി ഷെല്‍ട്ടര്‍ കിറ്റ് വിതരണം ചെയ്തു. പനമരം, എടവക, കോട്ടത്തറ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിലെ കുടുംബങ്ങള്‍ക്കാണ് കിറ്റ് നല്‍കിയത്. ടാര്‍പോളിന്‍, കയര്‍, പ്ലയര്‍, ഹാമര്‍, ആണികള്‍, വാഷറുകള്‍, പ്ലാസ്റ്റിക് ഷീറ്റ് തുടങ്ങിയവ അടങ്ങിയതാണ് കിറ്റ്. കൊളഗപ്പാറ ശ്രേയസ് ഹാളില്‍ നടത്തിയ ചടങ്ങില്‍ ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യ …
Read More »കനത്തമഴ; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്; ഒന്‍പത് ജില്ലകളിൽ അവധി
തിരുവനന്തപുര: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിലാണ് നിലവിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിൽ ഇന്ന് അവധി. കാസർകോട്, കണ്ണൂർ, വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മഹാത്മാ ഗാന്ധി സര്‍വകലാശാല മെയ് 30 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും …
Read More »പിണറായിയെ അല്ല തന്നെ ഒതുക്കാനാണ് സതീശന്റെ ശ്രമം: പ്രതിപക്ഷ നേതാവ് രാജിഭീഷണി മുഴക്കിയെന്ന് പി. വി അൻവർ
മലപ്പുറം: പ്രതിപക്ഷ നേതാവ് വി. ഡി സതീശനെതിരെ വീണ്ടും പി. വി അൻവർ. താനും കെ.സി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചത് പ്രതിപക്ഷ നേതാവ് യു.ഡി.എഫ് ചെയർമാൻ സ്ഥാനം രാജിവെക്കുമെന്ന് ഭീഷണി മുഴക്കിയതിനെ തുടർന്നെന്ന് പിവി അൻവർ. വി. ഡി സതീശന് ഗൂഢലക്ഷ്യമുണ്ട്. പിണറായിസത്തെ തകർക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തന്നെ ഒതുക്കാനാണ് യു.ഡിഎഫ് ചെയർമാൻ ശ്രമിക്കുന്നതെന്നും അൻവർ പറഞ്ഞു. ഇനി തന്റെ പ്രതീക്ഷ നിലമ്പൂരിലെ ജനങ്ങളിലാണെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു. അൻവറിനെ …
Read More »വിലങ്ങാട് പുഴയില്‍ മലവെള്ള പാച്ചില്‍; പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു; ജാഗ്രതാ നിര്‍ദേശം
കോഴിക്കോട്: വിലങ്ങാട് പുഴയില്‍ മലവെള്ള പാച്ചില്‍. പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വനമേഖലയില്‍ ശക്തമായ മഴ തുടരുന്നതിനിടെയാണ് മലവെള്ള പാച്ചില്‍ ഉണ്ടായത്. വിലങ്ങാട് ടൗണിലെ പാലം കരകവിഞ്ഞൊഴുകുന്ന തരത്തില്‍ വെള്ളം നിറഞ്ഞിട്ടുണ്ട്. ഇതോടെ വിലങ്ങാട് മേഖലയില്‍ വലിയ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ശക്തമായ മഴയാണ് പ്രദേശത്ത് പെയ്തത്. നിലവില്‍ 51 പേരാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. 2024 ജൂലൈ 31നാണ് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ദുരന്തത്തില്‍ മുച്ചങ്കയം, കുറ്റല്ലൂര്‍, …
Read More »വയനാട്ടില്‍ 6,500 തെരുവുനായകള്‍; ബത്തേരിയില്‍ എ.ബി.സി സെന്റര്‍ നാളെ പ്രവര്‍ത്തനം തുടങ്ങും
കല്‍പറ്റ: വയനാട്ടില്‍ 6,500 തെരുവുനായകള്‍. ദേശീയ മൃഗസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ നിരീക്ഷണത്തിലാണ് ഇത്രയും തെരുവുനായകളെ കണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.സജി ജോസഫ്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴസ്ണ്‍ ലത ശശി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബത്തേരിയില്‍ തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രം(എ.ബി.സി …
Read More »തെലുങ്കില്‍ തിളങ്ങി ദുല്‍ഖര്‍; നേടിയത് തെലുങ്കാന സര്‍ക്കാരിന്റെ മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്
തെലുങ്കാന സര്‍ക്കാരിന്റെ മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍. വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് ചിത്രമായ ലക്കി ഭാസ്‌കറിലെ പ്രകടനത്തിനാണ് ദുല്‍ഖറിന് പുരസ്‌കാരം ലഭിച്ചത്. ഗദ്ദര്‍ അവാര്‍ഡ് എന്ന പേരില്‍ നല്‍കപ്പെടുന്ന തെലങ്കാന സംസ്ഥാന അവാര്‍ഡുകള്‍ 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രഖ്യാപിക്കുന്നത്. ഇതാദ്യമായാണ് മലയാള സിനിമയിലെ ഒരു നടന് അന്യഭാഷയില്‍ ഇത്രയും വലിയ അംഗീകാരം ലഭിക്കുന്നത്. 2024ല്‍ റിലീസ് ചെയ്ത തെലുങ്ക് …
Read More »