Tuesday , January 13 2026, 12:06 pm

കാലവര്‍ഷം: 697 കുടുംബങ്ങള്‍ക്ക് എമര്‍ജന്‍സി ഷെല്‍ട്ടര്‍ കിറ്റ് വിതരണം ചെയ്തു

കല്‍പറ്റ: മഴ ശക്തമായ സാഹചര്യത്തില്‍ ടെക്‌സസ് ഇന്‍സ്ട്രുമെന്റ്‌സിന്റെ പിന്തുണയോടെ ഹൗസിംഗ് എന്‍.ജി.ഒ ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യ വയനാട്ടില്‍ 697 കുടുംബങ്ങള്‍ക്ക് എമര്‍ജന്‍സി ഷെല്‍ട്ടര്‍ കിറ്റ് വിതരണം ചെയ്തു. പനമരം, എടവക, കോട്ടത്തറ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിലെ കുടുംബങ്ങള്‍ക്കാണ് കിറ്റ് നല്‍കിയത്. ടാര്‍പോളിന്‍, കയര്‍, പ്ലയര്‍, ഹാമര്‍, ആണികള്‍, വാഷറുകള്‍, പ്ലാസ്റ്റിക് ഷീറ്റ് തുടങ്ങിയവ അടങ്ങിയതാണ് കിറ്റ്.

കൊളഗപ്പാറ ശ്രേയസ് ഹാളില്‍ നടത്തിയ ചടങ്ങില്‍ ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യ സൗത്ത് റീജിയണല്‍ ഹെഡ് ജോര്‍ജ് പി.കുര്യന്‍, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗീസ്, ബത്തേരി ശ്രേയസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ഡേവിഡ് ആലിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് കിറ്റുകള്‍ കൈമാറി.

Comments