മലപ്പുറം: നിലമ്പൂരില്‍ പത്രികാ സമര്‍പ്പണത്തിനിടെ എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ റോഡ് ഷോയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജിന്റെ റോഡ് ഷോയും നിലമ്പൂരില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോളാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സ്ഥലത്തുണ്ടായിരുന്ന നേതാക്കളും പൊലീസും ഇടപെട്ടാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇന്നാണ് എം. സ്വരാജ് നിലമ്പൂരില്‍ എത്തിയത്. സ്വരാജിന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ മുതല്‍ പ്രവര്‍ത്തകരുടെ വന്‍ സ്വീകരണമാണ് ലഭിച്ചത്. ആര്യാടന്‍ …
Read More »കുഞ്ഞാലി മുതല്‍ സ്വരാജ് വരെ
1967 ൽ നിന്ന് 2025ലേക്കുള്ള ഒരു ജംപ് കട്ടാണ് നിലമ്പൂരിൽ സി.പി.എമ്മിന് എം. സ്വരാജ് .സഖാവ് കുഞ്ഞാലിയിൽ നിന്ന് സഖാവ് സ്വരാജിലേക്കുള്ള ഒരു കുതിപ്പ് . ഇടയ്ക്കൊരു ശ്രീരാമകൃഷണനും ദേവദാസ് പൊറ്റക്കാടുമുണ്ടെങ്കിലും സഖാക്കൾക്ക് കുഞ്ഞാലിയെ പറയാനാണ് ഇഷ്ടം . എന്നു വെച്ചാൽ സി.പി.എം ചിഹ്നത്തിൽ ചാലിയാർ പുഴയിൽ ജയിക്കാനൊരു പാലമിട്ടാൽ അത് കെ. കുഞ്ഞാലിയിൽ നിന്നാവുമെന്ന് . 1965 ലും 67 ലും കുഞ്ഞാലി ജയിച്ചു. 65 ൽ നിയമസഭ …
Read More »അതിതീവ്ര മഴക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥാ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നേരത്തെ മഴയുടെ ശക്തി കുറഞ്ഞേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ 14 ജില്ലകളിലും യെല്ലോ അലേര്‍ട്ടായിരുന്നു നല്‍കിയിരുന്നത്. കനത്ത മഴയില്‍ വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. മലയോര മേഖലയില്‍ ഉള്ളവര്‍ക്കും, തീരദേശമേഖലയില്‍ ഉള്ളവര്‍ക്കും ജാഗ്രത …
Read More »വയനാട്ടില്‍ വാഹനാപകടം: വിദ്യാര്‍ഥിനി മരിച്ചു
കല്‍പറ്റ: വയനാട്ടിലെ കമ്പളക്കാട് പള്ളിമുക്കില്‍ ഇന്നു പുലര്‍ച്ച വാഹനാപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു. കമ്പളക്കാട് പുത്തന്‍തൊടുക ഹാഷിം-ആയിഷ ദമ്പതികളുടെ മകള്‍ ദില്‍ഷാനയാണ്(19)മരിച്ചത്. ബത്തേരി സെന്റ് മേരീസ് കോളേജില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. പാല്‍ വാങ്ങുന്നതിന് റോഡരികില്‍ കാത്തുനില്‍ക്കുകയായിരുന്ന ദില്‍ഷാനയെ ജീപ്പ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ കല്‍പറ്റ ഫാത്തിമ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദില്‍ഷാനയുടെ പിതാവ് വിദേശത്താണ്. സഹോദരങ്ങള്‍: മുഹമ്മദ് ഷെഫിന്‍, മുഹമ്മദ് അഹഷ്.
Read More »‘യു.ഡി.എഫിലേക്കുമില്ല, നിലമ്പൂരില്‍ മത്സരിക്കാനുമില്ല’: തീരുമാനം വ്യക്തമാക്കി അന്‍വര്‍
മലപ്പുറം: യു.ഡി.എഫിലേക്കും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഇല്ലെന്ന് വ്യക്തമാക്കി പി.വി അന്‍വര്‍. മത്സരിക്കണമെങ്കില്‍ കയ്യില്‍ പണം വേണമെന്നും അത് തന്റെ കയ്യില്‍ ഇല്ലെന്നുമാണ് അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ലക്ഷങ്ങള്‍ വരുമാനം ഉണ്ടായിരുന്ന തന്നെ വട്ടപൂജ്യത്തില്‍ എത്തിച്ചെന്നും അന്‍വര്‍ പറഞ്ഞു. രണ്ട് മുന്നണികളും കൂടി തന്നെ ഞെക്കി ഇല്ലാതാക്കിയെന്നും ബാക്കിയുള്ളത് ജീവന്‍ മാത്രമാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫുമായുള്ള ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്നാണ് അന്‍വര്‍ പറഞ്ഞത്. യു.ഡി.എഫിലേക്കില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ അധികപ്രസംഗം …
Read More »കേരളത്തില്‍ 1000 കടന്ന് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. 1147 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ഗോരികള്‍ ഉള്ളതും കേരളത്തിലാണ്. കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രിയിലെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ ജെ.എന്‍ വകഭേദമായ എല്‍.എഫ് 7 ആണ് സംസ്ഥാനത്ത് രോഗികളില്‍ കണ്ടെത്തിയത്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം …
Read More »ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട്; മൂന്ന് ജില്ലകളില്‍ അവധി
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കൂടെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്താകെ മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ മരിച്ചത് 27 പേരാണ്. കനത്ത മഴയില്‍ വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. മലയോര മേഖലയില്‍ ഉള്ളവര്‍ക്കും, തീരദേശമേഖലയില്‍ ഉള്ളവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 60 ദുരിതാശ്വാസ ക്യാമ്പുകളിലായി 429 കുടുംബങ്ങളിലെ 1439 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കേരള …
Read More »കോഴിക്കോട് കനത്തമഴ; മാവൂരിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇടവിട്ടുള്ള കനത്തമഴ തുടരുന്നു. മാവൂരിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കച്ചേരിക്കുന്നിലെ 20 കുടുംബങ്ങളെ പ്രദേശത്ത് നിന്ന് മാറ്റിപാര്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. മലയോര മേഖലയായ നാദാപുരം, കുറ്റ്യാടി, താമരശേരി, വടകര തുടങ്ങിയ സ്ഥലങ്ങളില്‍ ഗ്രാമീണ റോഡുകളില്‍ വെള്ളം കയറി. വൈദ്യുതി പോസ്റ്റുകള്‍ ശക്തമായ മഴയില്‍ നിലം പൊത്തിയത് കാരണം കോഴിക്കോട് ഗ്രാമീണ മേഖലകളില്‍ മിക്കയിടങ്ങളിലും വൈദ്യുതി തടസപ്പെട്ടിരിക്കുകയാണ്. ശക്തമായ …
Read More »കനത്തമഴ; ട്രെയ്‌നുകള്‍ വൈകി ഓടുന്നു
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ട്രാക്കുകളില്‍ വെള്ളം കയറുകയും മരങ്ങള്‍ പൊട്ടിവീഴുകയും ചെയ്തതിനെ തുടര്‍ന്ന് ട്രെയ്‌നുകള്‍ വൈകി ഓടുന്നു.വന്ദേഭാരത് ഉള്‍പ്പെടെ നിരവധി ട്രെയിനുകളാണ് വൈകി ഓടുന്നത്. രാവിലെ 6.25ന് പുറപ്പെടേണ്ട മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് ഒന്നര മണിക്കൂര്‍ വൈകി ഓടുമെന്നാണ് റെയില്‍വേ അറിയിക്കുന്നത്. 7.49നാണ് മംഗളൂരുവില്‍നിന്ന് ട്രെയിന്‍ പുറപ്പെട്ടത്. മൈസൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ്, കചെഗുഡ മുരുഡേശ്വര്‍ എക്‌സ്പ്രസ്, ബംഗളൂരു തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍, ഗോരക്പൂര്‍ തിരുവനന്തപുരം രപ്തിസാഗര്‍ എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ്, പാലരുവി …
Read More »ടൗണ്‍ഷിപ്പ്: സ്പെഷ്യല്‍ സെല്‍ നിര്‍മാണത്തിന് ഭരണാനുമതി
കല്‍പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കല്‍പറ്റയ്ക്കു സമീപം ഏറ്റെടുത്ത എസ്റ്റേറ്റ് ഭൂമിയില്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് സിവില്‍ സ്റ്റേഷനില്‍ സ്പെഷ്യല്‍ സെല്‍ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ 13,73,000 രൂപയുടെ ഭരണാനുമതി നല്‍കി. ജില്ലാ നിര്‍മിതി കേന്ദ്രം തയാറാക്കിയ സ്പെഷ്യല്‍ സെല്‍ എസ്റ്റിമേറ്റ് ജില്ലാ കലക്ടര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നാണ് സ്പെഷ്യല്‍ സെല്‍ നിര്‍മാണത്തിന് തുക അനുവദിക്കുക. ടൗണ്‍ഷിപ്പ് നിര്‍മാണം പൂര്‍ത്തിയായശേഷം …
Read More »