Monday , November 10 2025, 1:22 am

ടൗണ്‍ഷിപ്പ്: സ്പെഷ്യല്‍ സെല്‍ നിര്‍മാണത്തിന് ഭരണാനുമതി

കല്‍പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കല്‍പറ്റയ്ക്കു സമീപം ഏറ്റെടുത്ത എസ്റ്റേറ്റ് ഭൂമിയില്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് സിവില്‍ സ്റ്റേഷനില്‍ സ്പെഷ്യല്‍ സെല്‍ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ 13,73,000 രൂപയുടെ ഭരണാനുമതി നല്‍കി. ജില്ലാ നിര്‍മിതി കേന്ദ്രം തയാറാക്കിയ സ്പെഷ്യല്‍ സെല്‍ എസ്റ്റിമേറ്റ് ജില്ലാ കലക്ടര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നാണ് സ്പെഷ്യല്‍ സെല്‍ നിര്‍മാണത്തിന് തുക അനുവദിക്കുക. ടൗണ്‍ഷിപ്പ് നിര്‍മാണം പൂര്‍ത്തിയായശേഷം സ്പെഷ്യല്‍ സെല്‍ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രമായി ഉപയോഗിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.

 

Comments