Saturday , August 2 2025, 6:08 am

jacob thomas

ആരോഗ്യ ഗുണനിലവാരത്തില്‍ കോട്ടത്തറ പഞ്ചായത്തിലെ രണ്ട് സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

കല്‍പറ്റ: ആരോഗ്യ ഗുണനിലവാരത്തിന് വയനാട്ടിലെ കോട്ടത്തറ പഞ്ചായത്തില്‍പ്പെട്ട രണ്ട് സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം. എ.ബി.എച്ച് എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയാക്കി പഞ്ചായത്തിലെ ഈരംകൊല്ലി രാമന്‍ സ്മാരക ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയും സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്പെന്‍സറിയുമാണ് അംഗീകാരം നേടിയത്. അടിസ്ഥാന സൗകര്യ വികസനം, രോഗി സൗഹൃദം, രോഗി സുരക്ഷ, ഔഷധ ഗുണമേന്‍മ, അണുബാധ നിയന്ത്രണം തുടങ്ങിയവ വിലയിരുത്തിയാണ് സ്ഥാപനങ്ങളെ അംഗീകാരത്തിന് തെരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജില്‍നിന്ന് …

Read More »

‘പിണറായി വഞ്ചകന്‍’; വി.എസിനെ വഞ്ചിച്ചാണ് പിണറായി മുഖ്യമന്ത്രി ആയത്; പി.വി അന്‍വര്‍

മലപ്പുറം: തന്നെ വഞ്ചകനായി ചിത്രീകരിക്കാനാണ് എല്‍.ഡി.എഫിന്റെ ശ്രമമെന്ന് പി.വി അന്‍വര്‍. പി.വി അന്‍വര്‍ വഞ്ചകനാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ആദ്യം വഞ്ചിച്ചത് വി.എസിനെയാണെന്നും അതിന്റെ പ്രതിഫലമായാണ് പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചതെന്നും പി.വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു ജില്ലയെ മുഴുവന്‍ വഞ്ചിച്ച് കൊണ്ടാണ് മലപ്പുറം ജില്ലക്കെതിരെ മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് അഭിമുഖം നല്‍കിയതെന്നും അന്‍വര്‍ പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങളോടൊന്നും പറയാത്ത കാര്യമാണ് ദല്‍ഹിയില്‍ …

Read More »

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ പത്ത് ദിവസത്തിനിടെ രണ്ടിരട്ടി വര്‍ധന

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം പത്ത് ദിവസത്തിനിടെ രണ്ടിരട്ടിയായി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. കോവിഡ് വകഭേദങ്ങള്‍ തിരിച്ചറിയാന്‍ സാംപിളുകള്‍ ജനിതക ശ്രേണീകരണം നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗ ലക്ഷണമുള്ളവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പുറത്തിറക്കയ ഉത്തരവില്‍ പറഞ്ഞിരുന്നു. അതിനിടെ, സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. മേയ് 1 വരെ വെറും 37 പേര്‍ക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. മേയ് 26ന് 430 ആയി രോഗികളുടെ എണ്ണം …

Read More »

റോഡ് ഇടിച്ചില്‍: വെണ്ണിയോട് പൗരസമിതി സമരത്തിലേക്ക്

വെണ്ണിയോട്: ഊട്ടുപാറ-ചെന്നലോട് റോഡില്‍ കോട്ടത്തറ ഹോമിയോ ഡിസ്പന്‍സറിക്ക് സമീപം പുഴയോരം ഇടിഞ്ഞ ഭാഗത്ത് അടിയന്തരമായി സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന് പൗരസമിതി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ കാലവര്‍ഷാരംഭത്തിലാണ് പുഴയോടുചേര്‍ന്ന് റോഡ് ഇടിഞ്ഞത്. ഇതുമൂലം ഹോമിയോ ഡിസ്പന്‍സറി, ജലനിധി പമ്പ് സെറ്റ്, കോട്ടത്തറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള റോഡ്, നിരവധി വീടുകള്‍ എന്നിവ അപകട ഭീഷണിയിലായി. ദിനേന പത്തോളം സ്‌കൂള്‍ ബസുകള്‍ കടന്നുപോകുന്ന റോഡില്‍ വളവുള്ള ഭാഗത്താണ് ഇടിച്ചില്‍ ഉണ്ടായത്. റോഡിന് സംരക്ഷണ …

Read More »

കേസ് അന്വേഷണം: പോലീസിനെതിരേ ആരോപണവുമായി വനിതകള്‍

കല്‍പറ്റ: വാഹന പാര്‍ക്കിംഗിനെച്ചൊല്ലി മെയ് 28ന് കല്‍പറ്റ പിണങ്ങോട് ജംഗ്ഷനു സമീപം ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ കുറ്റമറ്റ അന്വേഷണത്തിന് പോലീസ് തയാറാകുന്നില്ലെന്ന് കൈതക്കൊല്ലി കുണ്ടുകുളം സ്വദേശികളായ ജാസ്മിന്‍, റിഷാന തസ്നി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എടഗുനി സ്വദേശി ബിജുവിനെതിരേ നല്‍കിയ പരാതി വേണ്ടവിധം അന്വേഷിക്കുന്നതിലാണ് പോലീസിന് വിമുഖത. അപമര്യാദയോടെ പെരുമാറുകയും 15കാരിയെ തള്ളിവീഴ്ത്തുകയും ചെയ്തതിനാണ് ബിജുവിനെതിരേ പരാതിപ്പെട്ടത്. പോലീസ് കേസെടുത്തെങ്കിലും മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയില്ല. പെണ്‍കുട്ടിയെ നിയമവിരുദ്ധമായി …

Read More »

വയനാട്ടില്‍ ‘ബോക്സിംഗ്’ വിവാദം

കല്‍പറ്റ: സംസ്ഥാന ജൂനിയര്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ഒമ്പത്, 10 തീയതികളില്‍ തിരുവനന്തപുരം ആറ്റിങ്ങലില്‍ നടക്കാനിരിക്കേ വയനാട്ടില്‍ വിവാദം. ചാമ്പ്യന്‍ഷിപ്പിന് വൈത്തിരിയില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നതായി പ്രദേശവാസിയായ പരിശീലകന്‍ ഗ്രിഗറി വൈത്തിരി മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയതിനെതിരേ കേരള സ്റ്റേറ്റ് അമേച്വര്‍ ബോക്സിംഗ് അസോസിയേഷന്‍ രംഗത്തുവന്നതാണ് വിവാദത്തിന് ആധാരം. സെലക്ഷന്‍ ട്രയല്‍സ് അനധികൃതമാണെന്ന് അസോസിയേഷന്‍ ആരോപിച്ചു. അസോസിയേഷന്റെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ തത്പര കക്ഷികള്‍ നീക്കം നടത്തുന്നതായി അവര്‍ കുറ്റപ്പെടുത്തി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ …

Read More »

അയർലാൻ്റിൽ പശുക്കൾക്കും പാസ്പോർട്ട് വേണം

കൊണ്ടു നടക്കാൻ ,വിൽക്കാൻ ,തീറ്റി പോറ്റാൻ. എല്ലാറ്റിനും പശുക്കൾക്ക് പാസ്പോർട്ടും തിരിച്ചറിയൽ നമ്പറും വേണം അയർലാൻ്റിൽ .ജനിച്ച് 27 ദിവസത്തിനകം പശുക്കുട്ടികളെ സർക്കാറിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് പാസ്പോർട്ട് വാങ്ങണം. ഇതിൽ തിരിച്ചറിയൽ നമ്പർ, ജനന തീയതി, ഉടമയുടെ പേരുവിവരം എല്ലാം ചേർക്കണം. കൈമാറ്റം ചെയ്യുമ്പോൾ പുതിയ ഉടമ അദ്ദേഹത്തിൻ്റെ വിശദാംശങ്ങളും ചേർക്കണം. ഒപ്പം പശുവിനെ തീറ്റിപോറ്റുന്ന സ്ഥലത്തിൻ്റെ വിശദാംശങ്ങളും . യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വിൽക്കൽവാങ്ങൽ നടത്തുമ്പോഴും ഈ …

Read More »

അങ്കണവാടി ഭക്ഷണ മെനുവില്‍ പരിഷ്‌കരണം; ഇനിമുതല്‍ ഉപ്പുമാവിന് പകരം ബിരിയാണി

തിരുവനന്തപുരം: അങ്കണവാടി കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മുട്ട ബിരിയാണിയും, പുലാവും പുതിയ മെനുവില്‍ ഉള്‍പ്പെടുത്തി. അടുത്തിടെ അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്നാവശ്യപ്പെട്ടുള്ള ശങ്കു എന്ന കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഉപ്പുമാവ് വേണ്ട, ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്നായിരുന്നു ശങ്കുവിന്റെ ആവശ്യം. വിഡിയോയില്‍ അന്ന് തന്നെ മന്ത്രി വീണ ജോര്‍ജ് ഇടപെടുകയും അങ്കണവാടി കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നേരത്തെ പാലും മുട്ടയും ആഴ്ചയില്‍ …

Read More »

ഒരുങ്ങാം ഹിമാലയൻ ട്രെയിൻ യാത്രയ്ക്ക്

ടോയ് ട്രെയിനെന്ന് വേണേൽ വിളിക്കാം.. ബംഗാളിലെ ന്യൂജൻപായ്ഗുരിയിൽ നിന്ന് ഡാർജിലിംഗിലേക്ക് .88 കിലോമീറ്റർ യാത്ര ഈ ട്രെയിനിലാവാം. സമുദ്രനിരപ്പിൽ നിന്ന് 330 അടി ഉയരത്തിൽ യാത്ര തുടങ്ങാം . ചുറ്റിത്തിരിഞ്ഞ് ഇത് 747 0അടിയിലത്തും , ഡാർജിലിംഗിൽ . ലോകത്തിൻ്റെ നെറുകയിലെത്തിയ അനുഭവം .ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ റെയിൽവെ സ്റ്റേഷനും ,ഗും , ഈ വഴിയിലാണ് . 7200 അടി ഉയരത്തിൽ .ഡീസലടക്കം ആറു ട്രെയിനുകൾ ഒരു …

Read More »

മാപ്പ് പറയില്ലെന്ന് കോടതിയിലും ആവര്‍ത്തിച്ച് കമല്‍ഹാസന്‍

ബെംഗളൂരു: ഭാഷാവിവാദത്തില്‍ മാപ്പ് പറയില്ലെന്ന് കോടതിയിലും ആവര്‍ത്തിച്ച് നടന്‍ കമല്‍ഹാസന്‍. പരാമര്‍ശം ദുരുദ്ദേശത്തോടെയല്ലെന്നും അതിനാല്‍ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും കമല്‍ഹാസന്‍ കോടതിയെ അറിയിച്ചു. തഗ് ലൈഫിന്റെ കര്‍ണാടകയിലെ റിലീസ് മാറ്റിവെച്ചതായും നടന്‍ കോടതിയെ അറിയിച്ചു. കമല്‍ഹാസന്‍ മാപ്പ് പറയണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഖേദ പ്രകടനം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്ത് അടിസ്ഥാനത്തിലാണ് ഭാഷയെ പറ്റി പരാമര്‍ശം നടത്തിയതെന്നും കോടതി ചോദിച്ചു. മണിരത്നം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തഗ് …

Read More »