Wednesday , March 11 2026, 6:38 am

റോഡ് ഇടിച്ചില്‍: വെണ്ണിയോട് പൗരസമിതി സമരത്തിലേക്ക്

വെണ്ണിയോട്: ഊട്ടുപാറ-ചെന്നലോട് റോഡില്‍ കോട്ടത്തറ ഹോമിയോ ഡിസ്പന്‍സറിക്ക് സമീപം പുഴയോരം ഇടിഞ്ഞ ഭാഗത്ത് അടിയന്തരമായി സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന് പൗരസമിതി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ കാലവര്‍ഷാരംഭത്തിലാണ് പുഴയോടുചേര്‍ന്ന് റോഡ് ഇടിഞ്ഞത്. ഇതുമൂലം ഹോമിയോ ഡിസ്പന്‍സറി, ജലനിധി പമ്പ് സെറ്റ്, കോട്ടത്തറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള റോഡ്, നിരവധി വീടുകള്‍ എന്നിവ അപകട ഭീഷണിയിലായി. ദിനേന പത്തോളം സ്‌കൂള്‍ ബസുകള്‍ കടന്നുപോകുന്ന റോഡില്‍ വളവുള്ള ഭാഗത്താണ് ഇടിച്ചില്‍ ഉണ്ടായത്. റോഡിന് സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ ഫണ്ട് വകയിരുത്തുകയും ടെന്‍ഡര്‍ നടത്തുകയും ചെയ്തതാണ്. പ്രവൃത്തി നടത്തുന്നിന് കരാര്‍ സ്ഥാപനം സാമഗ്രികള്‍ ഇറക്കിയെങ്കിലും പിന്നീട് നാട്ടുകാര്‍ അറിയാതെ കടത്തുകയാണ് ചെയ്തത്. സംരക്ഷണ ഭിത്തി നിര്‍മാണത്തില്‍ ഉദാസീനത തുടര്‍ന്നാല്‍ ശക്തമായ സമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

 

Comments