Wednesday , March 11 2026, 7:21 am

അയർലാൻ്റിൽ പശുക്കൾക്കും പാസ്പോർട്ട് വേണം

കൊണ്ടു നടക്കാൻ ,വിൽക്കാൻ ,തീറ്റി പോറ്റാൻ. എല്ലാറ്റിനും പശുക്കൾക്ക് പാസ്പോർട്ടും തിരിച്ചറിയൽ നമ്പറും വേണം അയർലാൻ്റിൽ .ജനിച്ച് 27 ദിവസത്തിനകം പശുക്കുട്ടികളെ സർക്കാറിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് പാസ്പോർട്ട് വാങ്ങണം. ഇതിൽ തിരിച്ചറിയൽ നമ്പർ, ജനന തീയതി, ഉടമയുടെ പേരുവിവരം എല്ലാം ചേർക്കണം. കൈമാറ്റം ചെയ്യുമ്പോൾ പുതിയ ഉടമ അദ്ദേഹത്തിൻ്റെ വിശദാംശങ്ങളും ചേർക്കണം. ഒപ്പം പശുവിനെ തീറ്റിപോറ്റുന്ന സ്ഥലത്തിൻ്റെ വിശദാംശങ്ങളും . യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വിൽക്കൽവാങ്ങൽ നടത്തുമ്പോഴും ഈ പാസ്പോർട്ട് കരുതണം. മൂന്നാം ലോകരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുമ്പോഴും പശുക്കൾക്ക് പാസ് പോർട്ട് പുതുതായി ഉണ്ടാക്കണം. പശുവിൻ്റെ ചെവികളിൽ പടിപ്പിച്ച തിരിച്ചുറിയിൽ കാർഡിൽ ഈ അടിസ്ഥാനവിവരങ്ങൾ ചേർത്തിട്ടണ്ടാവും.

Comments