കോഴിക്കോട്: കോഴിക്കോട് ചരക്ക് കപ്പലിന് തീപിടിച്ചു. ബേപ്പൂര്‍ തുറമുഖത്ത് നിന്ന് 45 മൈല്‍ അകലെയാണ് അപകടം ഉണ്ടായത്. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോയ ചരക്ക് കപ്പലാണ് അപകടത്തില്‍ പെട്ടത്. കപ്പലില്‍ 22 ജീവനക്കാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കോസ്റ്റ് ഗാര്‍ഡും നേവിയും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കപ്പലില്‍ അപകടകരമായ രാസവസ്ഥുക്കള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കപ്പലില്‍ ഉണ്ടായിരുന്ന 22 പേരില്‍ 18 പേര്‍ തീപിടിത്തം ഉണ്ടായപ്പോള്‍ കടലിലേക്ക് ചാടിയെന്നാണ് നാവികസേന അറിയിച്ചത്. ഇവരെ കോസ്റ്റ് …
Read More »പ്രമേഹം പുതിയത് ടൈപ്പ് 5 ന് ചികിത്സയില്ല
അമിതഭക്ഷണം മാത്രമല്ല പ്രമേഹകാരണം . പട്ടിണിയുണ്ടാക്കുന്ന പ്രമേഹത്തെ ക്ളാസിഫൈ ചെയ്തിരിക്കുന്നത് ടൈപ്പ് 5 എന്ന പേരിൽ. പോഷകാഹാരക്കുറവ് നേരിട്ട കുഞ്ഞുങ്ങളിലാണ് ടൈപ്പ് 5 പ്രമേഹം രൂപപ്പെടുന്നത്. ശരീരം വളരുന്ന പ്രായത്തിൽ വേണ്ടത്ര പോഷണമില്ലാതെ പാൻക്രിയാസിൻ്റെ വളർച്ചയും മുരടിക്കുന്നു. അങ്ങനെ വേണ്ട അളവിലുള്ള ഇൻസുലിൻ ഉത്പാദനവും ഇല്ലാതാവുന്നു. ദരിദ്രരാജ്യങ്ങളിലാണ് ഈ രോഗാവസ്ഥ ഏറെയും . ഓട്ടോ ഇമ്മ്യൂണിറ്റിയാണ് ടൈപ്പ് 1 പ്രമേഹമുണ്ടാക്കുന്നത് . ജീവിതകാലം മഴുവൻ ഇൻസുലിൻ എടുക്കേണ്ടിവരും. ടൈപ്പ് 2 …
Read More »ഈ ട്രെയിന്‍ ഓടാന്‍ വെജിറ്റബബിള്‍ ഓയില്‍ മതി; പേര് ‘ഫ്രഞ്ച് ഫ്രൈ എക്‌സ്പ്രസ്’
യു.എസിലെ അരിസോണ ലാന്‍ഡ് സ്‌കേപ്പിലൂടെ ഓടുന്ന സ്റ്റീം എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിനാണ് ‘ഫ്രഞ്ച് ഫ്രൈ എക്‌സ്പ്രസ്’.പേരിലെ കൗതുകം പോലെ തന്നെ ഈ ട്രെയിന്‍ ഓടുന്നതിലും കൗതുകം നിറഞ്ഞിരിക്കുന്നു. ഫ്രഞ്ച് ഫ്രൈ എക്‌സ്പ്രസ് ഓടുന്നത് വെജിറ്റബബിള്‍ ഓയില്‍ ഉപയോഗിച്ചാണെന്നതാണ് ഏറ്റവും കൗതുകം നിറയുന്ന കാര്യം. 1923 ല്‍ നിര്‍മിച്ച ലോക്കോമോട്ടീവ് നമ്പര്‍ 4960 എന്ന ഈ ട്രെയിന്‍ ആദ്യകാലങ്ങളില്‍ കല്‍ക്കരിയിലാണ് ഓടിയിരുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കാരണം 2008ല്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കേണ്ടി …
Read More »കോഴിക്കോട്ട് കോംട്രസ്റ്റ് ഉണ്ടായ കഥ
എം.സി വസിഷ്ഠ് ഒന്നും രണ്ടും ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് മലബാറില്‍ ജര്‍മ്മന്‍കാരും ഇറ്റലിക്കാരും സജീവമായിരുന്നു. ജര്‍മ്മന്‍കാര്‍ ബാസല്‍ മിഷണറിമാരുടെ രൂപത്തിലും ഇറ്റലിക്കാര്‍ റോമന്‍ കത്തോലിക്കരുടെ രൂപത്തിലുമാണ് മലബാറില്‍ പ്രവര്‍ത്തിച്ചത് . ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ രണ്ടു ലോകയുദ്ധങ്ങളിലും പരസ്പരം പോരാടിയവരാണ്. രണ്ടു ലോകയുദ്ധങ്ങളിലും ബ്രിട്ടനും ഫ്രാന്‍സും ഒരുമിച്ചു ചേര്‍ന്നാണ് ഇറ്റലിക്കും ജര്‍മ്മനിക്കുമെതിരെ യുദ്ധം ചെയ്തത്.മലബാറില്‍ ബ്രിട്ടനു പുറമെ അവരുടെ ശത്രുരാജ്യങ്ങളായ ജര്‍മ്മനിയുടെയും ഇറ്റലിയുടെയും സാന്നിദ്ധ്യം മിഷണറിമാരുടെയും പുരോഹിതരുടെയും …
Read More »പാടത്തിന് നടുവില്‍ കിടിലന്‍ മഴ വൈബ്; സോഷ്യല്‍ മീഡിയയിലെ ആ വൈറല്‍ കുളം ഇവിടെയാണ്
കണ്ണൂര്‍: മഴക്കാലമായതോടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു കുളമുണ്ട്. മഴമേഘങ്ങള്‍ മൂടി പുതഞ്ഞ കാലാവസ്ഥയില്‍ പാടത്തിന് ഒത്തനടുവിലെ ഒരു കുളത്തില്‍ സഞ്ചാരികളുടെ തിരക്കാണിപ്പോള്‍. കുറച്ച് നാളായി സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ കുളം കണ്ണൂരിലാണ്. പട്ടുവം മംഗലശ്ശേരി പാടത്തിന് നടുവില്‍ നിര്‍മിച്ച കുളമാണ് സോഷ്യല്‍ മീഡിയയുടെ മനസ് കീഴടക്കിയത്. കൃഷി ആവശ്യത്തിന് വേണ്ടി നിര്‍മിച്ച കുളമാണെങ്കിലും വിഡിയോ വൈറലായതോടെ കൂടുതല്‍ ആളുകളാണ് ഇപ്പോള്‍ ഇവിടെക്ക് എത്തുന്നത്.
Read More »രാജ്യത്ത് 6000 കടന്ന് കോവിഡ് ; കേരളത്തിൽ 2000ത്തിനടുത്ത് കേസുകൾ
ന്യൂദൽഹി: ഇന്ത്യയിൽ കോവിഡ് കേസുകൾ 6000 കടന്നു. പുതുതായി 769 കേസുകൾ കൂടെയാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. അതേസമയം, കേരളത്തിൽ കോവിഡ് കേസുകൾ 2000ത്തിലേക്ക് അടുക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ നാൽപ്പത്തെട്ടു മണിക്കൂറിനുള്ളിൽ ആരോഗ്യ മന്ത്രാലയത്തിൻറെ റിപ്പോർട്ട് പ്രാകാരം ഗുജറാത്തും പശ്ചിമ ബംഗാളും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് നിലവിൽ കേരളത്തിലാണ്. നിലവിൽ 6133 ആക്ടീവ് കോവിഡ് കേസുകളും 6 മരണങ്ങളുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് …
Read More »കണ്ണൂരില്‍ ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
കണ്ണൂര്‍: ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ മഡ്ഗാഡിനിടയില്‍ തല കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍ (60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനോട് ചേര്‍ന്ന് തന്നെയാണ് ഇദ്ദേഹത്തിന്റെ വര്‍ക്ക്ഷോപ്പ് പ്രവര്‍ത്തിച്ചിരുന്നത്. ടൂറിസ്റ്റ് ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിന് ഇടയിലൂടെ തലയിട്ട് പരിശോധിക്കുന്നതിനിടെ ബസ് പിന്നിലേക്ക് വരികയായിരുന്നു. അപകടം നടന്ന് ഏറെ നേരം കഴിഞ്ഞാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് സുകുമാരനെ …
Read More »‘ഒന്നോ രണ്ടോ രൂപ തന്ന് സഹായിക്കണം’; മത്സരിക്കാന്‍ ധനസഹായം ആവശ്യപ്പെട്ട് അന്‍വര്‍
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധനസഹായം ആവശ്യപ്പെട്ട് പി.വി അന്‍വര്‍. നല്‍കുന്ന ഓരോ രൂപയും ധാര്‍മിക പിന്തുണ ആയിരിക്കുമെന്നും പി.വി അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് ധനസഹായം അഭ്യര്‍ഥിച്ച് കൊണ്ടുള്ള വീഡിയോ പി.വി അന്‍വര്‍ പങ്കുവെച്ചത്. അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പടെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഒരു രൂപയോ പത്ത് രൂപയോ തന്ന് നിലമ്പൂരിലെ വോട്ടര്‍മാര്‍ സഹായിക്കണമെന്നും പണം നല്‍കുന്നവരുടെ വിവരങ്ങള്‍ പുറത്ത് വിടില്ലെന്നും അന്‍വര്‍ വിഡിയോയില്‍ പറഞ്ഞു. നേരത്തെ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച …
Read More »വാട്ട്സ് ആപ്പിലും സ്വകാര്യം, ഫോൺ നമ്പർ കാണില്ല, യൂസർ നെയിം ഫീച്ചർ എത്തുന്നു
ചാറ്റുകളിൽ ഫോൺ നമ്പർ ഒളിച്ചു വെക്കുന്ന ഫീച്ചർ വാട്ട്സ് ആപ്പിലും വരുന്നു. പുതിയ കോൺടാക്റ്റുകൾക്ക് നമ്പർ കൊടുക്കാതെ തന്നെ മെസേജുകൾ വാങ്ങാം അയക്കാം . യൂസർ നെയിം മാത്രം ഉപയോഗിച്ചാൽ മതിയാവും. യൂസർ നെയിം കോഡുകൾ ഉണ്ടാക്കുന്നതിൽ കർശന മാനദണ്ഡങ്ങളുണ്ടാവും. മാറുമ്പോൾ അലെർട്ടുകൾ കിട്ടും. ബിറ്റ ഫോർമാറ്റിലാവും ഈ ഫീച്ചർ ആദ്യം കിട്ടുക വാട്ട്സ് ആപ്പ് വെബിലും ഉടനെ ലഭ്യമാവും
Read More »തഗ് ലൈഫ് പൊട്ടി ദുൽഖർ ഫാനുകൾക്ക് ആശ്വാസം
കയ്യിൽ തടഞ്ഞ സൗഭാഗ്യം കൈവിട്ടു പോയ കെറുവിലായിരുന്ന ദുൽഖർ ആരാധകർക്ക് ആശ്വാസം. കമൽ ഹാസ്സൻ , മണിരത്നം സിനിമയുടെ ആദ്യ മണിക്കൂറുകളിലെ കലക്ഷനും പ്രേക്ഷകപ്രതികരണങ്ങളും നെഗറ്റീവ് ആയതോടെയാണ് ദുൽഖർ ഫാൻസ് സാമൂഹമാധ്യമങ്ങളിൽ തല കാണിച്ചത്. സിനിമയിൽ ദുൽഖറിന് കണ്ടു വെച്ച റോളായിരുന്നു സിലമ്പരസ്സൻ കൊണ്ടു പോയത്. ഡേറ്റില്ലെന്ന് പറഞ്ഞണ് ദുൽഖർ ഒഴിവായത്. എന്നാൽ സിനിമയിലെ താരത്തിരക്കും സംവിധാനത്തിൽ മണിരത്നവും ചേർന്നതോടെയായിരുന്നു അക്കിടിയായെന്ന തോന്നൽ ദുൽഖർ ആരാധകർക്കിടയിൽ പടർന്നത്. കമൽ ഹാസ്സൻ, …
Read More »