Tuesday , July 15 2025, 4:01 am

രാജ്യത്ത് 6000 കടന്ന് കോവിഡ് ; കേരളത്തിൽ 2000ത്തിനടുത്ത് കേസുകൾ

ന്യൂദൽഹി: ഇന്ത്യയിൽ കോവിഡ് കേസുകൾ 6000 കടന്നു. പുതുതായി 769 കേസുകൾ കൂടെയാണ് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്. അതേസമയം, കേരളത്തിൽ കോവിഡ് കേസുകൾ 2000ത്തിലേക്ക് അടുക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ നാൽപ്പത്തെട്ടു മണിക്കൂറിനുള്ളിൽ ആരോഗ്യ മന്ത്രാലയത്തിൻറെ റിപ്പോർട്ട് പ്രാകാരം ഗുജറാത്തും പശ്ചിമ ബംഗാളും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് നിലവിൽ കേരളത്തിലാണ്.

നിലവിൽ 6133 ആക്ടീവ് കോവിഡ് കേസുകളും 6 മരണങ്ങളുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ മൂന്ന് മരണം കേരളത്തിൽ ആണ്.

Comments