കണ്ണൂര്‍: ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ മഡ്ഗാഡിനിടയില്‍ തല കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍ (60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
വീടിനോട് ചേര്‍ന്ന് തന്നെയാണ് ഇദ്ദേഹത്തിന്റെ വര്‍ക്ക്ഷോപ്പ് പ്രവര്‍ത്തിച്ചിരുന്നത്. ടൂറിസ്റ്റ് ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിന് ഇടയിലൂടെ തലയിട്ട് പരിശോധിക്കുന്നതിനിടെ ബസ് പിന്നിലേക്ക് വരികയായിരുന്നു. അപകടം നടന്ന് ഏറെ നേരം കഴിഞ്ഞാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് സുകുമാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Comments
DeToor reflective wanderings…