Wednesday , March 11 2026, 6:45 am

തഗ് ലൈഫ് പൊട്ടി ദുൽഖർ ഫാനുകൾക്ക് ആശ്വാസം


യ്യിൽ തടഞ്ഞ സൗഭാഗ്യം കൈവിട്ടു പോയ കെറുവിലായിരുന്ന ദുൽഖർ ആരാധകർക്ക് ആശ്വാസം. കമൽ ഹാസ്സൻ , മണിരത്നം സിനിമയുടെ ആദ്യ മണിക്കൂറുകളിലെ കലക്ഷനും പ്രേക്ഷകപ്രതികരണങ്ങളും നെഗറ്റീവ് ആയതോടെയാണ് ദുൽഖർ ഫാൻസ് സാമൂഹമാധ്യമങ്ങളിൽ തല കാണിച്ചത്. സിനിമയിൽ ദുൽഖറിന് കണ്ടു വെച്ച റോളായിരുന്നു സിലമ്പരസ്സൻ കൊണ്ടു പോയത്. ഡേറ്റില്ലെന്ന് പറഞ്ഞണ് ദുൽഖർ ഒഴിവായത്. എന്നാൽ സിനിമയിലെ താരത്തിരക്കും സംവിധാനത്തിൽ മണിരത്നവും ചേർന്നതോടെയായിരുന്നു അക്കിടിയായെന്ന തോന്നൽ ദുൽഖർ ആരാധകർക്കിടയിൽ പടർന്നത്. കമൽ ഹാസ്സൻ, തൃഷ, റഹ്മാൻ ,സിലമ്പരസൻ ,എ.ആർ റഹ്മാൻ. ദക്ഷിണേന്ത്യൻ താരനിര മുഴുവൻ അണിനിരന്ന സിനിമയായിരുന്നു തഗ ലൈഫ് .37 വർഷത്തിന് ശേഷം കമലും മണിരത്നവും ഒന്നിച്ച ക്രൈം ത്രില്ലർ .എന്നാൽ സിനിമ റിലീസായി ആദ്യമണിക്കൂറുകളിൽ വന്ന റിവ്യൂവുകളും പ്രേക്ഷക പ്രതികരണങ്ങളും നെഗറ്റീവായിരുന്നു.

Comments