Saturday , August 2 2025, 12:10 pm

jacob thomas

ഷഹബാസ് വധക്കേസ്സ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം

ഹൈക്കോടതി ജാമ്യംകോഴിക്കോട് താമരശ്ശേരി ഷഹബാസ് വധക്കേസ്സ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം. പത്താം ക്ളാസ് വിദ്യാർത്ഥി കൊല്ലപ്പെട്ട കേസിലാണ് ആറ് പ്രതികൾക്ക് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ജാമ്യം അനുവദിച്ചത്.90 മുതൽ 100 ദിവസമായി പ്രതികൾ കോഴിക്കോട് ജുവൈനൽ ഹോമിൽ കഴിയുകയാണ്. ഫെബ്രുവരി 28 നാണ് വിദ്യാർത്ഥികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ പരുക്കേറ്റ ചികിത്സയിലായിരുന്ന ഷഹബാസ് മരിച്ചത്. കോടതി ഇടപെട്ട് ഇവർക്ക് നേരത്തെ പ്ളസ് വൺ പ്രവേശനം ഉറപ്പാക്കിയിരുന്നു

Read More »

എവിടെ നോക്കിയാലും ‘തല’ എഫക്ട്; ട്രെൻഡ് ഏറ്റെടുത്ത് കേരള പൊലീസും

ഛോട്ടാ മുംബൈ റീ റിലീസിന് പിന്നാലെ കൊച്ചിയിലെ വാസ്കോയും കൂട്ടരും തീയറ്ററുകളുടെയും സോഷ്യൽ മീഡിയയുടെയും ഭരണം ഏറ്റെടുത്തിരിക്കുകയാണ്. കേരള പൊലീസും ഒട്ടും കുറക്കാതെ ട്രെൻഡിനൊപ്പം നീങ്ങുകയാണ്. ട്രാഫിക് അവബോധം വളര്‍ത്തുന്നതിനായി കേരള പൊലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റാണ് നെറ്റിസൺസ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ബൈക്ക് ഓടിക്കുമ്പോൾ ‘തല’യ്ക്ക് ഇഷ്ടം എന്താണെന്നാണ് കേരള പൊലീസ് അവരുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജ് വഴി പങ്കുവെച്ച ചോദ്യം. പുട്ടും കടലയും, തട്ട് ദോശയും രസവടയും, അലുവയും …

Read More »

യു.ഡി.എഫിന് നിലമ്പൂരിൽ വെൽഫെയർ വെട്ട്

ബിൻസി പാലത്ത് അവസാന വെടിക്കെട്ട് രണ്ടാം റൗണ്ടിൽ ഇറങ്ങി നിലമ്പൂരിൽ .തിരഞ്ഞെടുപ്പ് സസ്പെൻസ് കളഞ്ഞു കുളിച്ചത് വെൽഫെയർ പാർട്ടി .എന്നു വെച്ചാൽ ജമാ അത്തെ ഇസ്ളാമിയുടെ രാഷ്ട്രീയ രൂപം. ഇവരുടെ പിന്തുണ യു ഡി എഫിന് . ഈ അരി പുതിയതല്ലെന്ന് ഷൗക്കത്ത് തന്നെ പറയുന്നു. രാഹുൽ ഗാന്ധിക്കും പിന്നെ പ്രിയങ്കക്കും തിളപ്പിച്ചിട്ടുണ്ട്. 2006 തിരുവമ്പാടി ഉപതിരഞ്ഞെടുപ്പ് തൊട്ടിങ്ങോട്ട് പക്ഷെ ഇടതുമുന്നണിക്കൊപ്പം തന്നെയായിരുന്നു യാത്ര .ദേശീയ രാഷ്ട്രീയം മാറി മറിഞ്ഞപ്പോഴാണ് …

Read More »

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഉയർന്ന തിരമാല സാധ്യത കണക്കിലെടുത്ത് തീരദേശത്തു ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. നാളെ മുതൽ കേരളത്തിന് മുകളിൽ പടിഞ്ഞാറൻ, വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായേക്കും. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് …

Read More »

മൂന്ന് മലയാള പടങ്ങൾ ഈയാഴ്ച ഒടിടിയിലേക്ക്

മനുസ്വരാജ് സംവിധാനം ചെയ്ത പടക്കളം ഹോട്ട് സ്റ്റാറിൽ . തിയേറ്ററിലെത്തി ഒരു മാസം കഴിഞ്ഞാണ് ഒടിട്ടി പ്രദർശനം . സുരാജ് വെഞ്ഞാറമൂട് നായകൻ. ഒടിടിയിലും ആഘോഷിക്കാൻ ആലപ്പുഴ ജിംഖാന ഈ മാസം 13 ന് സോണി ലിവിലെത്തും. കഴിഞ്ഞ വിഷുവിനായിരുന്നു തിയേറ്റർ റിലീസ് .ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത പടം. അരുൺ വെൺപാലയുടെ കർണിക മനോരമ മാക്സിൽ കാണാം. പുതുമുഖങ്ങളാണ് ഏറെയും. തിയേറ്ററിൽ പൊളിഞ്ഞ കമൽ ഹാസ്സൻ്റെ തഗ് ലൈഫ് …

Read More »

മൾട്ടി പ്ളക്സുകൾക്ക് മൂക്കുകയറിടാൻ കോടതി

സംസ്ഥാനത്തെ മൾട്ടിപ്പളക് സ് സിനിമാശാലകൾക്ക് നിയന്ത്രണം വേണമെന്ന ഹരജിയിൽ കേരള ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചു . തോന്നുംപടി ടിക്കറ്റ് നിരക്ക് കൂട്ടുന്നുവെന്ന് പരാതിപ്പെട്ട് സമർപ്പിച്ച സ്വകാര്യ ഹരജി ഫയലിൽ സ്വീകരിച്ചാണ് കോടതി നടപടി .ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ മാനദണ്ഡങ്ങൾ ഏർപ്പെടുത്തണം. സർക്കാർ ഇക്കാര്യത്തിൽ കണ്ണടയ്ക്കുകയാണ്. സിനിമാ പ്രദർശനം സാംസ്കാരിക പ്രവർത്തനമായി കാണണം. ഇക്കാര്യത്തിൽ അയൽ സംസ്ഥാനങ്ങളുടെ മാതൃകയും ഹരജിയിൽ ചൂണ്ടികാണിക്കുന്നു, ജസ്റ്റിസുമാരായ നിതിൻ ജംദാർ, ബസന്ത് ബാലാജി എന്നിവരുടെ …

Read More »

ഇനി എഴു ദിവസം മഴ കാലവർഷം തിരിച്ചെത്തുന്നു

ഈ മാസം 14 ന് കണ്ണൂർ ,കാസർകോട് ജില്ലക്കാർ ശ്രദ്ധിക്കുക .അതി തീവ്ര മഴയായിരിക്കും ഈ ജില്ല കളിൽ .ഇടുക്കി, എറണാകുളം, തൃശൂർ ,പാലക്കാട് മലപ്പുറം ,കോഴിക്കോട്, വയനാട് ജില്ലക്കാർക്ക് അതി ശക്തമായ മഴ കിട്ടും. 14 ന് സംസ്ഥാനത്തിന് മുകളിലായി അതി ശക്തമായ കാറ്റും വീശിയടിക്കും. തിരിച്ചെത്തുന്ന കാലവർഷം ഏഴു ദിവസം വ്യാപകമായി പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.

Read More »

പച്ചതുരുത്തായി ജോയി മാത്യു നിലമ്പൂരിൽ

ബിൻസി പാലത്ത് പച്ചതുരുത്തായി ജോയി മാത്യു എത്തി, നിലമ്പൂരിൽ . യു.ഡി.എഫ് പ്രചാരണ വാഹനത്തിൽ കയറി.എന്നാലും ഈ യു.ഡി എഫിന് ഇതെന്ത് പറ്റി? സാഹിത്യം , സംസ്കാരം , ബുദ്ധിജീവി വാർപ്പിൽ ആൾക്ഷാമമായോ?നിലമ്പൂരിൽ വോട്ടവകാശം ഇല്ലാതെ പോയതിൻ്റെ പേരിൽ ഇടനെഞ്ച് വിങ്ങുന്ന ഇത്തരക്കാരെ കൊണ്ട് കേരളം നിറഞ്ഞിരിക്കുമ്പോഴാണ് യു.ഡി. എഫിൻ്റെ റേഷൻ . നിലമ്പൂരിൽ വോട്ടുണ്ടായിരുന്നുവെങ്കിൽ ഇടതു മുന്നണിക്ക് ചെയ്യാമായിരുന്നുവെന്ന ജയൻ സ്റ്റൈൽ പൊളിറ്റിക്കൽ ഡിസ്കോഴ്സ് കൊണ്ട് കേരളമാകെ ചുവന്നു …

Read More »

രാജമൗലിയുടെ ബിഗ് പ്രൊജക്ട് സര്‍പ്രൈസ്; മഹേഷ് ബാബുവിനും പൃഥ്വിരാജിനൊപ്പം മാധവനും

സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന എസ്.എസ്.എം.ബി 29. മഹേഷ് ബാബുവും പ്രിയങ്ക ചോപ്രയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇതുവരെയുള്ള സിനിമകള്‍ വെച്ച് നോക്കുമ്പോള്‍ ഏറ്റവും വലിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയില്‍ ആര്‍. മാധവനും ഭാഗമാകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. കഥാപാത്രത്തിന്റെ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ലെങ്കിലും നിര്‍ണായക റോളാണെന്നാണ് സൂചന. രാജമൗലിയുടെ അച്ഛനും …

Read More »

കനത്തമഴ വരുന്നു; വ്യാഴാഴ്ച വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചില ജില്ലകളില്‍ വ്യഴാഴ്ചയോടെ മഴ വീണ്ടും ശക്തി പ്രാപിക്കും. വ്യാഴാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും

Read More »