Monday , July 14 2025, 10:52 am

എവിടെ നോക്കിയാലും ‘തല’ എഫക്ട്; ട്രെൻഡ് ഏറ്റെടുത്ത് കേരള പൊലീസും

ഛോട്ടാ മുംബൈ റീ റിലീസിന് പിന്നാലെ കൊച്ചിയിലെ വാസ്കോയും കൂട്ടരും തീയറ്ററുകളുടെയും സോഷ്യൽ മീഡിയയുടെയും ഭരണം ഏറ്റെടുത്തിരിക്കുകയാണ്. കേരള പൊലീസും ഒട്ടും കുറക്കാതെ ട്രെൻഡിനൊപ്പം നീങ്ങുകയാണ്. ട്രാഫിക് അവബോധം വളര്‍ത്തുന്നതിനായി കേരള പൊലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റാണ് നെറ്റിസൺസ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

ബൈക്ക് ഓടിക്കുമ്പോൾ ‘തല’യ്ക്ക് ഇഷ്ടം എന്താണെന്നാണ് കേരള പൊലീസ് അവരുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജ് വഴി പങ്കുവെച്ച ചോദ്യം.
പുട്ടും കടലയും, തട്ട് ദോശയും രസവടയും, അലുവയും മത്തിക്കറിയും അവസാനം ഹെൽമെറ്റ് എന്ന ഓപ്ഷനും നൽകിയിട്ടുണ്ട്. ഉത്തരം സിംപിളാണ്, തലക്ക് ഇഷ്ടം ഹെൽമറ്റ് തന്നെ. പോസ്റ്റ് ഇതിനോടകം നെറ്റിസൺസ് ഏറ്റെടുത്തിട്ടുണ്ട്. രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Comments