Tuesday , July 15 2025, 3:42 am

ഷഹബാസ് വധക്കേസ്സ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം

ഹൈക്കോടതി ജാമ്യംകോഴിക്കോട് താമരശ്ശേരി ഷഹബാസ് വധക്കേസ്സ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം. പത്താം ക്ളാസ് വിദ്യാർത്ഥി കൊല്ലപ്പെട്ട കേസിലാണ് ആറ് പ്രതികൾക്ക് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ജാമ്യം അനുവദിച്ചത്.90 മുതൽ 100 ദിവസമായി പ്രതികൾ കോഴിക്കോട് ജുവൈനൽ ഹോമിൽ കഴിയുകയാണ്. ഫെബ്രുവരി 28 നാണ് വിദ്യാർത്ഥികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ പരുക്കേറ്റ ചികിത്സയിലായിരുന്ന ഷഹബാസ് മരിച്ചത്. കോടതി ഇടപെട്ട് ഇവർക്ക് നേരത്തെ പ്ളസ് വൺ പ്രവേശനം ഉറപ്പാക്കിയിരുന്നു

Comments