അഹ്മദാബാദ്: വിമാനദുരന്തത്തിൽ ഇതുവരെ 265 മൃതദേഹങ്ങൾ കണ്ടെത്തി. വിമാനയാത്രക്കാരായ 241 പേർക്ക് പുറമെ പ്രദേശവാസികളും വിമാനം ഇടിച്ചിറങ്ങിയ ബി.ജെ. മെഡിക്കൽ കോളജ് ഹോസ്റ്റലിലെ വിദ്യാർഥികളുമാണ് മരിച്ചത്. 60ഓളം വിദ്യാർഥികൾക്ക് പരിക്കുണ്ട്. അതേസമയം മരണസംഖ്യ 290ലേക്ക് അടുക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടുതൽ വിദ്യാർഥികളെയും പ്രദേശവാസികളെയും കാണാനില്ലെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് വിമാനക്കമ്പനിയായ ബോയിങ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. അപകടകാരണം കണ്ടെത്താൻ ഡി.ജി.സി.എ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എയർക്രാഫ്റ്റ് …
Read More »തകർന്ന വിമാനത്തിൽ ഒരു മലയാളിയും
തിരുവനന്തപുരം: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ തിരുവല്ല സ്വദേശിയും. പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നൂറിലധികം പേർ മരിച്ചതായാണ് ഗുജറാത്ത് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. 220 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 40 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. വിമാനം ഇടിച്ചിറങ്ങിയ മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ 100ലേറെ വിദ്യാർഥികൾ …
Read More »അഹമ്മദാബാദ് വിമാന ദുരന്തം; വിമാനം ഇടിച്ചിറങ്ങിയത് ബി.ജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലെന്ന് റിപ്പോർട്ട്
അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനം ഇടിച്ചിറങ്ങിയത് മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളജ് യുജി ഹോസ്റ്റലിലെന്ന് റിപ്പോർട്ട്. ഹോസ്റ്റൽ മെസ്സിൽ വിമാനം തകർന്നുവീണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ നൂറിലധികം പേർ മരിച്ചതായാണ് ഗുജറാത്ത് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. 220 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
Read More »തകർന്ന് വീണ വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും
അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യയുടെ ബോയിങ് 787 യാത്രാവിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉണ്ടായിരുന്നതായി റിപ്പോർട്ട്. ടേക്കോഫിനു പിന്നാലെ ലണ്ടനിലേക്കുള്ള യാത്രാവിമാനം വിമാനത്താവളത്തിന് സമീപം തകർന്നുവീഴുകയായിരുന്നു. 230 യാത്രക്കാരും 12 ജീവനക്കാരും അടക്കം 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചക്ക് 1.17നാണ് രാജ്യത്തെ നടുക്കിയ അപകടം. അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ …
Read More »അഹമദാബാദിൽ വൻ വിമാനാപകടം; എയർ ഇന്ത്യ വിമാനം തകർന്ന് വീണു; 200ലേറെ യാത്രക്കാർ
അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787 യാത്രാവിമാനം തകർന്നുവീണു. ടേക്കോഫിനു പിന്നാലെ ലണ്ടനിലേക്കുള്ള യാത്രാവിമാനം വിമാനത്താവളത്തിന് സമീപം തകർന്നുവീഴുകയായിരുന്നു. 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. ഇതിൽ 230 പേർ യാത്രക്കാരും 12 ക്രൂ മെമ്പർമാരുമാണ്. അപകട സ്ഥലത്തുനിന്ന് കറുത്ത പുക ഉയരുന്നതിന്‍റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.
Read More »അര മണിക്കൂർ കൂടുതൽ പഠിപ്പിച്ചാൽ എന്താണ് പ്രശ്നം?; സ്കൂള്‍ സമയമാറ്റത്തിൽ വി.ശിവന്‍കുട്ടി
തിരുവനന്തപുരം: സ്കൂൾ സമയമാറ്റം സംബന്ധിച്ച ചർച്ചകളിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സർക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനമെന്നും അതിൽ പിടിവാശിയില്ലെന്നും മന്ത്രി പറഞ്ഞു. ചില വിഭാഗങ്ങൾ എതിർപ്പ് ഉന്നയിക്കുകയും മുഖ്യമന്ത്രിയോട് പരാതി പറയുകയും ചെയ്തു. ആരും രേഖാമൂലം പരാതി നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാറിന് പിടിവാശിയില്ല. മുഖ്യമന്ത്രിയോട് ആലോചിച്ച് പരാതിക്കാരുമായി സംസാരിക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. +അര മണിക്കൂർ കൂടുതൽ പഠിപ്പിച്ചാൽ എന്താണ് പ്രശ്നമെന്നും അതൊക്കെ വലിയ കാര്യമാണോയെന്നും മന്ത്രി ചോദിച്ചു.’15 …
Read More »കേരളത്തിൽ മൂന്ന് കോവിഡ് മരണം,2223 രോഗികൾ
ചില്ല് കഷ്ണങ്ങൾ വിഴുങ്ങാൻ ശ്രമിച്ചാലുണ്ടാവുന്ന അതികഠിനമായ വേദനയാവും തൊണ്ടയിൽ . സംസാരം മുടങ്ങും .ഭക്ഷണവും വെള്ളവും ഉള്ളിലേക്ക് ഇറക്കാനാവില്ല .കോവിഡിനൊപ്പം എത്തുന്ന ഈ ശാരീരികാവസ്ഥക്ക് പേര് റേസർ ത്രോട്ട് . ബ്ളേഡ് വിഴുങ്ങിയാലുണ്ടാവുന്ന വേദന പോലെ . ചൈനയിലാണ് ഈ കോവിഡ് വേദനയും ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇത് പുതിയതല്ലെന്ന് ആരോഗ്യ വിദ്ഗ്ധർ ആണയിടുന്നു. ഇത്തവണയും കോവിഡ് തരംഗം പൊട്ടിപുറപ്പെട്ടത് ചൈനയിലാണ്. മാർച്ച് മാസത്തിൽ. ജൂണിൽ രോഗ പകർച്ച …
Read More »പട്ടികജാതിക്കാരിയെ സ്ഥലം മാറ്റിയപ്പോൾ സെക്രട്ടറിയേറ്റിൽ ശുദ്ധികലശം നടത്തിയെന്ന് പരാതി
തിരുവനന്തപുരം: പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോൾ സെക്രട്ടറിയേറ്റിൽ ശുദ്ധികലശം നടത്തിയെന്ന് പരാതി. ഭരണപരിഷ്കാര അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് സെല്ലിലാണ് സംഭവം. അറ്റൻഡറായിരുന്ന ജീവനക്കാരിയെ അധിക്ഷേപിച്ചെന്നാണ് പരാതി. ജീവനക്കാരി ഉപയോഗിച്ച സാധനങ്ങള്‍ മാറ്റിയെന്നും പരാതിയിലുണ്ട്. കോന്നി സ്വദേശിനിയായ സെക്രട്ടറിയേറ്റ് അസിസ്റ്റന്റിനെതിരെ ഉദ്യോഗസ്ഥ എസ്.സി.എസ്.ടി കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ 20 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ പൊതുഭരണവകുപ്പിന് നിർദേശം നൽകി.
Read More »24 മണിക്കൂർ മുന്നേ റിസർവേഷൻ ചാർട്ട് ഇടും ലൈവ് അപ്ഡേറ്റിനും റെയിൽവെ ഒരുങ്ങുന്നു
അവസാന മണിക്കൂറിലെ യാത്രാക്കുഴപ്പങ്ങൾ ഒഴിവാക്കാൻ റെയിൽവെ റിസർവേഷൻ ടൈം ടേബിൾ മാറ്റുന്നു. വണ്ടി പുറപ്പെടുന്നതിന് 24 മണിക്കൂർ മുന്നേ തന്നെ റിസർവേഷൻ ചാർട്ട് ഇടും . അവസാന മണിക്കൂറുകളിലെ ലൈവ് അപ്ഡേറ്റ് പിന്നാലെയുണ്ടാവും. നിലവിൽ നാലു മണിക്കൂർ മുന്നേയാണ് റിസർവേഷൻ ചാർട്ട് യാത്രക്കാർക്ക് ലഭിക്കുന്നത്. അവസാനത്തെ അര മണിക്കുറിലും മാറ്റങ്ങളുണ്ടാവും. അവസാന മണിക്കൂറുകളിൽ യാത്രക്കാർക്കുണ്ടാവുന്ന അസൗകര്യങ്ങൾ ഒഴിവാക്കാനാണ് റെയിൽവെയുടെ 24 മണിക്കൂർ അറിയിപ്പ് സംവിധാനം ഇതോടെ റിസർവേഷൻ ലഭിക്കാത്ത യാത്രക്കാർക്ക് …
Read More »അടുക്കള തൊട്ടാൽ ഇനി പൊള്ളും; വെളിച്ചെണ്ണ ലിറ്ററിന് 400 കടന്നു
തിരുവനന്തപുരം: വിപണിയിൽ സർവകാല റെക്കോഡ് കടന്ന് വെളിച്ചെണ്ണ വില. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില 400 രൂപ കടന്നു. ഒരു വർഷത്തിനിടയുണ്ടായത് ഇരട്ടിയിലധികം വിലവർധവാണ്. ഒരു ലിറ്ററിന് മാർക്കറ്റ് വില 400 മുതൽ 450 രൂപ വരെ ഉയർന്നിട്ടുണ്ട്. കൊപ്രയുടെ ലഭ്യത കുറവാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. മൈസൂര്‍, തമിഴ്‌നാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കൊപ്രയെത്തുന്നത്. പക്ഷേ മില്ലുകളിലേക്ക് എത്തുന്ന ലോഡുകൾ പകുതിയായി കുറഞ്ഞിട്ടുണ്ട്.
Read More »