Tuesday , July 15 2025, 3:06 am

തകർന്ന വിമാനത്തിൽ ഒരു മലയാളിയും

തിരുവനന്തപുരം: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ തിരുവല്ല സ്വദേശിയും. പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായരാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ നൂറിലധികം പേർ മരിച്ചതായാണ് ഗുജറാത്ത് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്തത്. അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. 220 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 40 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

വിമാനം ഇടിച്ചിറങ്ങിയ മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ 100ലേറെ വിദ്യാർഥികൾ ഉണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്.

Comments