Thursday , January 15 2026, 5:13 pm

കേരളത്തിൽ മൂന്ന് കോവിഡ് മരണം,2223 രോഗികൾ

 

ചില്ല് കഷ്ണങ്ങൾ വിഴുങ്ങാൻ ശ്രമിച്ചാലുണ്ടാവുന്ന അതികഠിനമായ വേദനയാവും തൊണ്ടയിൽ . സംസാരം മുടങ്ങും .ഭക്ഷണവും വെള്ളവും ഉള്ളിലേക്ക് ഇറക്കാനാവില്ല .കോവിഡിനൊപ്പം എത്തുന്ന ഈ ശാരീരികാവസ്ഥക്ക് പേര് റേസർ ത്രോട്ട് . ബ്ളേഡ് വിഴുങ്ങിയാലുണ്ടാവുന്ന വേദന പോലെ . ചൈനയിലാണ് ഈ കോവിഡ് വേദനയും ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇത് പുതിയതല്ലെന്ന് ആരോഗ്യ വിദ്ഗ്ധർ ആണയിടുന്നു. ഇത്തവണയും കോവിഡ് തരംഗം പൊട്ടിപുറപ്പെട്ടത് ചൈനയിലാണ്. മാർച്ച് മാസത്തിൽ. ജൂണിൽ രോഗ പകർച്ച ഏറ്റവുമധികമാവും. ഇന്ത്യയിൽ കേരളത്തിലാണ് ഏറ്റവുമധികം കോവിഡ് രോഗികൾ .2223. രാജ്യത്താകെ ഇതു വരേക്ക് 7121 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ ആറു മരണം. അതിൽ മൂന്നും കേരളത്തിൽ , കർണാടകയിൽ രണ്ടും മഹാരാഷ്ട്രയിൽ ഒന്നും വിതം മരണം .

Comments