Monday , July 14 2025, 10:50 am

അടുക്കള തൊട്ടാൽ ഇനി പൊള്ളും; വെളിച്ചെണ്ണ ലിറ്ററിന് 400 കടന്നു

തിരുവനന്തപുരം: വിപണിയിൽ സർവകാല റെക്കോഡ് കടന്ന് വെളിച്ചെണ്ണ വില. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില 400 രൂപ കടന്നു. ഒരു വർഷത്തിനിടയുണ്ടായത് ഇരട്ടിയിലധികം വിലവർധവാണ്.

ഒരു ലിറ്ററിന് മാർക്കറ്റ് വില 400 മുതൽ 450 രൂപ വരെ ഉയർന്നിട്ടുണ്ട്. കൊപ്രയുടെ ലഭ്യത കുറവാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. മൈസൂര്‍, തമിഴ്‌നാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കൊപ്രയെത്തുന്നത്. പക്ഷേ മില്ലുകളിലേക്ക് എത്തുന്ന ലോഡുകൾ പകുതിയായി കുറഞ്ഞിട്ടുണ്ട്.

Comments