കോഴിക്കോട്: ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ തുടരുകയാണ്. വിലങ്ങാട് മഴവെള്ളപ്പാച്ചലിൽ പുഴയിൽ ജലനിരപ്പ് ഉയർന്നു. ചാത്തമംഗലം കൂടാലിൽകടവിൽ ഒരാൾ പുഴയിൽ വീണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വിലങ്ങാട് ഉൾപ്പടെ ശനിയാഴ്ച രാത്രി മുതൽ ശക്തമായ മഴയാണ് തുടരുന്നത്. നിലവിൽ കോഴിക്കോട് ഉൾപ്പടെ വടക്കൻ ജില്ലകളിൽ റെഡ് അലേർട്ട് നൽകിയിട്ടുണ്ട്.
Read More »അൻവർ ഉപതെരഞ്ഞെടുപ്പ് പ്ലെയർ ഓഫ് ദ മാച്ച്; നിലമ്പൂരിൽ യൂസഫ് പത്താൻ
മലപ്പുറം: പി.വി. അൻവറിന് വേണ്ടി നിലമ്പൂരിൽ വോട്ട് തേടി തൃണമൂൽ കോൺഗ്രസ് എം.പിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താൻ. അൻവർ ഉപതെരഞ്ഞെടുപ്പിലെ ഓപണറും പ്ലെയർ ഓഫ് ദ മാച്ചും ആണെന്ന് യൂസഫ് പത്താൻ പറഞ്ഞു. അൻവറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് യൂസഫ് പത്താൻ നിലമ്പൂരിലെത്തിയത്. വൈകിട്ട് മൂന്ന് മണിക്ക് നിലമ്പൂരിൽ റോഡ് ഷോയിലും യൂസഫ് പത്താൻ പങ്കെടുക്കും.
Read More »താമരശേരിയിൽ പത്താംക്ലാസ് കാരനെ മർദിച്ച് പണം തട്ടിയെന്ന് പരാതി
കോഴിക്കോട്: താമരശേരിയിൽ ബുള്ളറ്റ് വാടകക്ക് നൽകി വിദ്യാർഥിയെ മർദിച്ച് പണം തട്ടിയതായി പരാതി. പൂക്കോട് സ്വദേശിയായ പത്താംക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. കൊടുവള്ളി സ്വദേശി ജൈസൽനെതിരെ കുട്ടിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. വാടകക്ക് നൽകിയ ബുള്ളറ്റ് തിരികെ നൽകിയപ്പോൾ കേടുപാടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ പണം ആവശ്യപ്പെടുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയി മർദിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.
Read More »ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്ന് വീണ് ഏഴ് മരണം
ന്യൂദൽഹി: ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്ന് വീണ് ഏഴ് പേർ മരിച്ചു. കേദാർനാഥിൽ നിന്നും ഗുപ്തകാശിയിലേക്ക് പോയ ഹെലികോപ്ടറാണ് തകർന്നത്. പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഗൗരികുണ്ടിന് സമീപമാണ് ഹെലികോപ്ടർ തകർന്ന് വീണത്. കേദാർനാഥിൽ നിന്നും ഗുപ്തകാശിയിലേക്ക് തീർഥാടകരുമായിപോകുന്നതിനിടെയാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥ മൂലമാണ് അപകടമുണ്ടായതെന്നാണ് വിവരം. ഹെലികോപ്ടർ നിയന്ത്രണംവിട്ട് ഗൗരികുണ്ടിന് സമീപം വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Read More »മാർക്കോ 2 ഉപേക്ഷിക്കുമോ?; ഒടുവിൽ നിലപാട് വ്യകത്മാക്കി ഉണ്ണി മുകുന്ദൻ
ഉണ്ണിമുകുന്ദന്റെ ബ്ലോക്ബസ്റ്റർ ചിത്രമായിരുന്നു മാർക്കോ. ഉണ്ണിമുകുന്ദന്റെ കരിയർ ബെസ്റ്റ് ചിത്രമായ മാർക്കോ 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. മാർക്കോ 2 ഉണ്ടാകുമെന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയതാണ്. അതിനിടെ, മാർക്കോ 2യുടെ ഭാഗമാകുമോ എന്ന് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മാര്‍ക്കോ 2യിൽ താനിനി തുടരുന്നില്ല എന്നാണ് ഉണ്ണി മുകുന്ദന്‍ അറിയിച്ചിരിക്കുന്നത്. തന്‍റെ ബോഡി ട്രാന്‍സ്ഫര്‍മേഷന്‍റെ ഒരു വീഡിയോ ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് …
Read More »കനത്തമഴ: വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കൽപറ്റ: റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾക്ക് എന്നിവക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അവധി അറിയിച്ചു. എന്നാൽ റസിഡൻഷൽ സ്കൂളുകൾക്കും റസിഡൻഷൽ കോളേജുകൾക്കും അവധി ബാധകമല്ല.
Read More »അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ബാക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടും നൽകിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. കടലേറ്റത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. പൊതുജനങ്ങളും സർക്കാർ …
Read More »കോവിഡ് കേസുകൾ ഉയരുന്നു; രാജ്യത്ത് 7400 കേസുകൾ, കേരളത്തിൽ 2109
ന്യൂദൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. ഇതുവരെ 7400 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 2109 ആയി ഉയർന്നു. ഒറ്റദിവസം കൊണ്ട് 54 കേസുകളാണ് കേരളത്തിൽ പുതുതായി റിപ്പോർട്ട് ചെയ്തത്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സംസ്ഥാനം ഗുജറാത്താണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒമ്പതു മരണവും റിപ്പോർട്ട് ചെയ്തു.
Read More »വിമാനദുരന്തത്തിൽ മരണം 274; 32 വിദ്യാർഥികളെ കാണാനില്ല
അഹ്മദാബാദ്: ഗുജറാത്തിലെ വിമാനദുരന്തത്തിൽ മരണം 274 ആയി. ദുരന്തത്തിൽ ബി.ജെ മെഡിക്കൽ കോളേജിലെ 12 വിദ്യാർഥികളാണ് മരിച്ചത്. 32 വിദ്യാർഥികളെ ഇനിയും കണ്ടെത്താനായിട്ടില്ല. 25 വിദ്യാർഥികൾക്കാണ് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. ഹോസ്റ്റലിന് സമീപം താമസിച്ചിരുന്ന വീടുകളിലെ ആറ് പേരെയും കാണാനില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ, മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കാണാതായവരും തിരിച്ചറിയാത്ത മൃതദേഹങ്ങളും ഏറെയാണെന്നാണ് റിപ്പോർട്ട്.
Read More »കപ്പലപകടം; കേരള തീരത്തെ മത്സ്യങ്ങൾ ഭക്ഷ്യ യോഗ്യമെന്ന് പഠന റിപ്പോർട്ട്
തിരുവനന്തപുരം: കേരള തീരത്തെ മത്സ്യങ്ങൾ ഭക്ഷ്യ യോഗ്യമെന്ന് പഠന റിപ്പോർട്ട്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(സി.ഐ.എഫ്.ടി)യാണ് പ്രാഥമിക പഠനം നടത്തിയത്. കേരള തീരത്ത് നിന്ന് പിടിക്കുന്ന മീനുകളിൽ രാസ വസ്തുക്കൾ കലർന്നിട്ടില്ലെന്നും ഭക്ഷ്യ യോഗ്യമെന്നും സി.ഐ.എഫ്.ടി ഡയറക്ടർ ജോർജ് നൈനാൻ പറഞ്ഞു. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ഹാർബറുകളിൽ നിന്ന് മത്സ്യ ഫെഡ് വഴി ശേഖരിച്ച മത്സ്യത്തിന്റെയും വെള്ളത്തിന്റയും സാമ്പിളുകളാണ് പ്രാഥമിക പഠനത്തിന് വിധേയമാക്കിയത്. കേരള തീരത്ത് അടുപ്പിച്ചുണ്ടായ …
Read More »