അഹ്മദാബാദ്: ഗുജറാത്തിലെ വിമാനദുരന്തത്തിൽ മരണം 274 ആയി. ദുരന്തത്തിൽ ബി.ജെ മെഡിക്കൽ കോളേജിലെ 12 വിദ്യാർഥികളാണ് മരിച്ചത്. 32 വിദ്യാർഥികളെ ഇനിയും കണ്ടെത്താനായിട്ടില്ല. 25 വിദ്യാർഥികൾക്കാണ് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. ഹോസ്റ്റലിന് സമീപം താമസിച്ചിരുന്ന വീടുകളിലെ ആറ് പേരെയും കാണാനില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ, മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കാണാതായവരും തിരിച്ചറിയാത്ത മൃതദേഹങ്ങളും ഏറെയാണെന്നാണ് റിപ്പോർട്ട്.
Comments
DeToor reflective wanderings…