Monday , July 14 2025, 6:30 pm

ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്ന് വീണ് ഏഴ് മരണം

ന്യൂദൽഹി: ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്ന് വീണ് ഏഴ് പേർ മരിച്ചു. കേദാർനാഥിൽ നിന്നും ഗുപ്തകാശിയിലേക്ക് പോയ ഹെലികോപ്ടറാണ് തകർന്നത്. പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഗൗരികുണ്ടിന് സമീപമാണ് ഹെലികോപ്ടർ തകർന്ന് വീണത്.

കേദാർനാഥിൽ നിന്നും ഗുപ്തകാശിയിലേക്ക് തീർഥാടകരുമായിപോകുന്നതിനിടെയാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥ മൂലമാണ് അപകടമുണ്ടായതെന്നാണ് വിവരം. ഹെലികോപ്ടർ നിയന്ത്രണംവിട്ട് ഗൗരികുണ്ടിന് സമീപം വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Comments