Thursday , January 15 2026, 5:42 pm

കപ്പലപകടം; കേരള തീരത്തെ മത്സ്യങ്ങൾ ഭക്ഷ്യ യോഗ്യമെന്ന് പഠന റിപ്പോർട്ട്

തിരുവനന്തപുരം: കേരള തീരത്തെ മത്സ്യങ്ങൾ ഭക്ഷ്യ യോഗ്യമെന്ന് പഠന റിപ്പോർട്ട്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(സി.ഐ.എഫ്.ടി)യാണ് പ്രാഥമിക പഠനം നടത്തിയത്. കേരള തീരത്ത് നിന്ന് പിടിക്കുന്ന മീനുകളിൽ രാസ വസ്തുക്കൾ കലർന്നിട്ടില്ലെന്നും ഭക്ഷ്യ യോഗ്യമെന്നും സി.ഐ.എഫ്.ടി ഡയറക്ടർ ജോർജ് നൈനാൻ പറഞ്ഞു.

എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ഹാർബറുകളിൽ നിന്ന് മത്സ്യ ഫെഡ് വഴി ശേഖരിച്ച മത്സ്യത്തിന്റെയും വെള്ളത്തിന്റയും സാമ്പിളുകളാണ് പ്രാഥമിക പഠനത്തിന് വിധേയമാക്കിയത്. കേരള തീരത്ത് അടുപ്പിച്ചുണ്ടായ രണ്ട് കപ്പലപകടത്തിൽ രാസമാലിന്യം കടലിൽ പരന്നത് ആശങ്ക ഉയർത്തിയിരുന്നു. രാസ സാന്നിധ്യ ആശങ്കയെ തുടർന്ന് മത്സ്യ വിപണിയിൽ പ്രതിസന്ധികൾ ഉയർന്നു വന്ന സാഹചര്യത്തിലാണ് ഇപ്പോൾ പഠന റിപ്പോർട്ട് പുറത്ത് വന്നത്.

Comments