Thursday , July 31 2025, 3:23 pm

detoor22@gmail.com

വയനാട് ഡി.സി.സി: പ്രസിഡന്റ് പദത്തില്‍ അഡ്വ.പി.ഡി. സജിക്കു നറുക്കു വീണേക്കും

  ——ടി.എം. ജയിംസ്———- കല്‍പറ്റ: സംസ്ഥാനത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ തലപ്പത്ത് ആഴ്ചകള്‍ക്കുള്ളില്‍ അഴിച്ചുപണി നടക്കുമെന്ന സൂചനകളുടെ പശ്ചാത്തലത്തില്‍ വയനാട് ഡി.സി.സിയെ ഇനി ആര് നയിക്കും എന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ച സജീവം. ബത്തേരി മുന്‍ എംഎല്‍.എയും കാക്കവയല്‍ സ്വദേശിയുമായ എന്‍.ഡി.അപ്പച്ചനാണ് നിലവില്‍ ഡി.സി.സി അധ്യക്ഷന്‍. ഇദ്ദേഹം പദവി ഒഴിയുന്ന മുറയ്ക്ക് പുല്‍പള്ളിയില്‍നിന്നുള്ള ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പി.ഡി.സജി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അമരത്ത് എത്തുമെന്നു കരുതുന്നവര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ …

Read More »

കൊണ്ടോട്ടിയില്‍ വന്‍ കുഴല്‍പ്പണ വേട്ട; കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചത് ഒരു കോടി 91 ലക്ഷം രൂപ

മലപ്പുറം: ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന രേഖകളില്ലാത്ത 1,91,48,000 രൂപയുമായി 2 പേര്‍ കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. മലപ്പുറം മങ്കട പനങ്ങാങ്ങര സ്വദേശി പൂളക്കല്‍ തസ്ലിം ആരിഫ് (38), മലപ്പുറം മുണ്ടുപറമ്പ് വടക്കീടന്‍ മുഹമ്മദ് ഹനീഫ (37) എന്നിവരാണ് പിടിയിലായത്. കാറിന്റെ സീറ്റിനോട് ചേര്‍ന്ന് മൂന്ന് രഹസ്യ അറകളിലാണ് കുഴല്‍പ്പണം ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത പണവും കാറും കോടതിക്ക് കൈമാറും.  

Read More »

‘ഞാന്‍ കണ്ട അറേബ്യ’: പുനഃപ്രകാശനം 13ന്

കല്‍പറ്റ: വയനാട്ടില്‍ രാഷട്രീയ, സാമൂഹിക രംഗങ്ങളില്‍ പ്രശസ്തനായിരുന്ന പള്ളിയാല്‍ പി. മൊയ്തു ഹാജി 1946ല്‍ നടത്തിയ ഹജ്ജ് യാത്ര അധികരിച്ച് എഴുതി 1950ല്‍ പ്രസിദ്ധീകരിച്ച ‘ഞാന്‍ കണ്ട അറേബ്യ’ എന്ന മലയാളത്തിലെ ആദ്യ ഹജ്ജ് യാത്രാവിവരണ പുസ്തകത്തിന്റെ പുനഃപ്രകാശനം 13ന് വൈകുന്നേരം നാലിന് കൈനാട്ടി കൃഷ്ണഗൗഡര്‍ ഹാളില്‍ പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു നിര്‍വഹിക്കും. മൊയ്തു ഹാജിയുടെ കുടുംബാംഗങ്ങളായ പള്ളിയാല്‍ സൂപ്പി, പി. ഇബ്രാഹിം, പി. മറിയക്കുട്ടി, ഡോ.പി. …

Read More »

എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: നെന്‍മേനി തവനിലെ വാടകവീട്ടില്‍നിന്ന് 0.15 ഗ്രാം എം.ഡി.എം.എയും 340 ഗ്രാം കഞ്ചാവും സഹിതം യുവാവ് പോലീസ് പിടിയിലായി. ചുള്ളിയോട് മംഗലക്കാപ്പ് പുത്തന്‍വീട്ടില്‍ മുഹമ്മദ് ഷിനാസിനെയാണ്(24)നൂല്‍പ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ ശശിധരന്‍ പിള്ള, എ.എസ്.ഐ ഷിനോജ് ഏബ്രഹാം, എസ്.സി.പി.ഒമാരായ ജയ്സ് മേരി, മുഹമ്മദ്, അഭിലാഷ് എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തവനിയിലെ വീട്ടില്‍ പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്.

Read More »

ഫുട്ബോള്‍ കാര്‍ണിവല്‍: പള്ളിക്കുന്ന് എഫ്.സി പനമരം ബ്ലോക്കുതല ജേതാക്കള്‍

പനമരം: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലാ പോലീസ് ‘നോക്ക് ഔട്ട് ഡ്രഗ്സ്’ എന്ന പേരില്‍ സംഘടിപ്പിച്ച അണ്ടര്‍-19 ഫുട്ബോള്‍ കാര്‍ണിവലില്‍ പള്ളിക്കുന്ന് എഫ്.സി പനമരം ബ്ലോക്കുതല ജേതാക്കളായി. നടവയല്‍ സെന്റ് തോമസ് എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ചോമാടി എഫ്.സിയെയാണ് പരാജയപ്പെടുത്തിയത്. പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം ഉദ്ഘാടനം ചെയ്തു. പനമരം പോലീസ് ഇന്‍സ്പെക്ടര്‍ പി.ജി. രാംജിത്ത് അധ്യക്ഷത വഹിച്ചു. മാനന്തവാടി ഡിവൈ.എസ്.പി വി.കെ.വിശ്വംഭരന്‍ സമ്മാനദാനം നടത്തി. …

Read More »

പൊന്നുംവള്ളി പൂക്കുന്നു

സജീവ്ഉച്ചക്കാവില്‍ തേജസ്വിനീ നദീതീരത്തെ കണ്ടല്‍ മരങ്ങളില്‍ ചുറ്റിക്കയറി ജലസ്പര്‍ശമേറ്റ് തണുത്ത കാറ്റില്‍ മനോഹരമായ വെള്ള പൂങ്കുലയുടെ ചാമരം വീശി പൊന്നുംവള്ളി പൂത്തു നില്‍ക്കുന്നു. കയ്യൂരിലേക്കുള്ള യാത്രയില്‍ അരയാക്കടവു പാലത്തിനടുത്തുവച്ചാണ് സ്വതേ മനോഹരമായ ഈ നദീതീരത്തെ അതിമനോഹരമാക്കി പൂത്തു നില്‍ക്കുന്ന ഈ വള്ളിച്ചെടിയെ കണ്ടത്. പരമാവധി സൂര്യപ്രകാശം സ്വാംശീകരിക്കത്തക്കവിധം തിളക്കമുള്ള ഇലകള്‍ ഭംഗിയായി വിന്യസിച്ച് 5-6 മീറ്റര്‍ വരെ ഉയരത്തില്‍ പടര്‍ന്നു കയറുന്ന ഒരു കണ്ടല്‍ സഹകാരി സസ്യമാണിത്. (Mangroov associate) …

Read More »

മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി അസം സ്വദേശി

ഓമശ്ശേരി: അസം സ്വദേശിക്ക് എസ്.എസ് എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്. ഓമശ്ശേരിയില്‍ കൂലിവേല ചെയ്തുജീവിക്കുന്ന ഗിയാസുദ്ദീന്‍ മസ്ദറിന്റെ മകന്‍ അബൂ ഹനീഫയാണ് നീലേശ്വരം ഗവ. ഹൈസ്‌കൂളില്‍നിന്ന് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയത്. അസമിലെ ഹയിലകണ്ടി ജില്ലയില്‍നിന്നുള്ള അബൂ ഹനീഫ ഓമശ്ശേരി, നീലേശ്വരം സ്‌കൂളുകളിലായാണ് പഠനം നടത്തിയത്. ഉമ്മ മുഹ്‌സിന ബീഗം നാട്ടിലാണ്. ഒന്നാംഭാഷയായി ഉര്‍ദു പഠിച്ച അബൂ ഹനീഫ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ഇംഗ്ലീഷ് മീഡിയം ക്ലാസില്‍ പഠിച്ചാണ് …

Read More »

ഇടുക്കിയില്‍ പതിനാല് വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 61കാരന് ജീവിതാവസാനം വരെ ജീവപര്യന്തം

ഇടുക്കി: ഇടുക്കി ചെറുതോണിയില്‍ പതിനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 61 വയസ്സുകാരന് ജീവിതാവസാനം വരെ ഇരട്ട ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും. ഇടുക്കി പടമുഖം ചെരുവില്‍ വീട്ടില്‍ ബേബിയാണ് പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്. തടവ് ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും. 2021ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ആള്‍താമസമില്ലാത്ത വീടിന്റെ പിന്‍ഭാഗത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് …

Read More »

സമയത്ത് വാഴ കുലച്ചില്ല; കര്‍ഷകന് നഴ്‌സറി ഉടമ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം: വാഗ്ദാനം ചെയ്ത സമയത്ത് വാഴ കുലയ്ക്കാത്ത സംഭവത്തില്‍ നഴ്‌സറി ഉടമകള്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍. വണ്ടൂര്‍ കരിമ്പന്‍തൊട്ടിയില്‍ അലവി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. ചുങ്കത്തറ കാര്‍ഷിക നഴ്സറി ആന്‍ഡ് ഗാര്‍ഡന്‍ സര്‍വിസ് എന്ന സ്ഥാപനത്തിനെതിരെയാണ് കമ്മീഷന്റെ വിധി. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളാണ് പരാതിക്കാരനായ അലവി. ചുങ്കത്തറയിലെ കാര്‍ഷിക നഴ്സറിയില്‍ നിന്നും 150 നേന്ത്രവാഴ ഉള്‍പ്പെടെയുള്ള കന്നുകള്‍ 3425 രൂപ നല്‍കിയാണ് …

Read More »

നടപ്പാതവേലിയിലെ പൂച്ചെടി വില്ലനാകുന്നു; മീനങ്ങാടിയില്‍ ഒരു കുട്ടിയുടെ മുഖത്ത് ഗുരുതര പരുക്കേറ്റു

മീനങ്ങാടി: നടപ്പാത വേലിയില്‍ അലങ്കാരത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന പൂച്ചെടികള്‍ കാല്‍നട യാത്രക്കാര്‍ക്ക് അപകടക്കെണിയാകുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് മീനങ്ങാടിയില്‍ പൂച്ചെടിയോടനുബന്ധിച്ചുള്ള ഇരുമ്പ് ബാറിയില്‍ തട്ടി ഒരു കുട്ടിയുടെ മുഖം മുറിഞ്ഞു. നാല് തുന്നല്‍ ഇടേണ്ടി വന്നുവെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിച്ച സൂചന. മീനങ്ങാടി പുഴങ്കുനി സ്വദേശിയായ ആണ്‍കുട്ടിക്കാണ് പരിക്കുപറ്റിയത്. തുടര്‍ന്ന് കുട്ടിയെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ആശുപത്രിയില്‍ എത്തി. കുട്ടി ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. നടപ്പാതയിലെ …

Read More »