Sunday , July 20 2025, 11:11 am

കൊണ്ടോട്ടിയില്‍ വന്‍ കുഴല്‍പ്പണ വേട്ട; കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചത് ഒരു കോടി 91 ലക്ഷം രൂപ

മലപ്പുറം: ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന രേഖകളില്ലാത്ത 1,91,48,000 രൂപയുമായി 2 പേര്‍ കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. മലപ്പുറം മങ്കട പനങ്ങാങ്ങര സ്വദേശി പൂളക്കല്‍ തസ്ലിം ആരിഫ് (38), മലപ്പുറം മുണ്ടുപറമ്പ് വടക്കീടന്‍ മുഹമ്മദ് ഹനീഫ (37) എന്നിവരാണ് പിടിയിലായത്. കാറിന്റെ സീറ്റിനോട് ചേര്‍ന്ന് മൂന്ന് രഹസ്യ അറകളിലാണ് കുഴല്‍പ്പണം ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത പണവും കാറും കോടതിക്ക് കൈമാറും.

 

Comments