ഓമശ്ശേരി: അസം സ്വദേശിക്ക് എസ്.എസ് എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്. ഓമശ്ശേരിയില്‍ കൂലിവേല ചെയ്തുജീവിക്കുന്ന ഗിയാസുദ്ദീന്‍ മസ്ദറിന്റെ മകന്‍ അബൂ ഹനീഫയാണ് നീലേശ്വരം ഗവ. ഹൈസ്‌കൂളില്‍നിന്ന് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയത്.
അസമിലെ ഹയിലകണ്ടി ജില്ലയില്‍നിന്നുള്ള അബൂ ഹനീഫ ഓമശ്ശേരി, നീലേശ്വരം സ്‌കൂളുകളിലായാണ് പഠനം നടത്തിയത്. ഉമ്മ മുഹ്‌സിന ബീഗം നാട്ടിലാണ്. ഒന്നാംഭാഷയായി ഉര്‍ദു പഠിച്ച അബൂ ഹനീഫ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ഇംഗ്ലീഷ് മീഡിയം ക്ലാസില്‍ പഠിച്ചാണ് മികച്ച വിജയം നേടിയത്. മലയാള ഭാഷയും അനായാസമായി കൈകാര്യം ചെയ്യുന്ന ഹനീഫക്ക് കേരളത്തില്‍ പഠിച്ച് ഡോക്ടറാവണമെന്നാണ് ആഗ്രഹം. ക്ലാസ് അധ്യാപകന്‍ സുബ്ഹാന്‍ ബാബു അടക്കം അധ്യാപകര്‍ നല്‍കിയ പ്രോത്സാഹനമാണ് ഉന്നത വിജയത്തില്‍ എത്തിച്ചതെന്ന് അബൂ ഹനീഫ് പറഞ്ഞു.
Comments
DeToor reflective wanderings…