Tuesday , July 8 2025, 11:08 pm

എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: നെന്‍മേനി തവനിലെ വാടകവീട്ടില്‍നിന്ന് 0.15 ഗ്രാം എം.ഡി.എം.എയും 340 ഗ്രാം കഞ്ചാവും സഹിതം യുവാവ് പോലീസ് പിടിയിലായി.
ചുള്ളിയോട് മംഗലക്കാപ്പ് പുത്തന്‍വീട്ടില്‍ മുഹമ്മദ് ഷിനാസിനെയാണ്(24)നൂല്‍പ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ ശശിധരന്‍ പിള്ള, എ.എസ്.ഐ ഷിനോജ് ഏബ്രഹാം, എസ്.സി.പി.ഒമാരായ ജയ്സ് മേരി, മുഹമ്മദ്, അഭിലാഷ് എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തവനിയിലെ വീട്ടില്‍ പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്.

Comments