പനമരം: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലാ പോലീസ് ‘നോക്ക് ഔട്ട് ഡ്രഗ്സ്’ എന്ന പേരില്‍ സംഘടിപ്പിച്ച അണ്ടര്‍-19 ഫുട്ബോള്‍ കാര്‍ണിവലില്‍ പള്ളിക്കുന്ന് എഫ്.സി
പനമരം ബ്ലോക്കുതല ജേതാക്കളായി. നടവയല്‍ സെന്റ് തോമസ് എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ചോമാടി എഫ്.സിയെയാണ് പരാജയപ്പെടുത്തിയത്.
പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം ഉദ്ഘാടനം ചെയ്തു. പനമരം പോലീസ് ഇന്‍സ്പെക്ടര്‍ പി.ജി. രാംജിത്ത് അധ്യക്ഷത വഹിച്ചു. മാനന്തവാടി ഡിവൈ.എസ്.പി വി.കെ.വിശ്വംഭരന്‍ സമ്മാനദാനം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ.ഗാര്‍വസി മറ്റം, സബ് ഇന്‍സ്പെക്ടര്‍മാരായ കെ.എം. ശശിധരന്‍, സാദിര്‍ തലപ്പുഴ, എ.എസ്.ഐ എന്‍.ബഷീര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ഉബൈദ്, ശിഹാബ് എന്നിവര്‍ പ്രസംഗിച്ചു.
കാര്‍ണിവല്‍ ജില്ലാതല ഫൈനല്‍ മാനന്തവാടി വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ 12ന് വൈകുന്നേരം നടക്കും. പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര, വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി തുടങ്ങിയവര്‍ പങ്കെടുക്കും.
DeToor reflective wanderings…