Monday , July 14 2025, 5:16 pm

detoor22@gmail.com

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ‘കമ്മ്യൂണിസ്റ്റും’ ആര്‍ക്കൈവ്‌സ് രേഖകളില്‍

എം.സി വസിഷ്ഠ് ദേശാഭിമാനിയുടെ ഒപ്പം തന്നെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാലങ്ങളിലെ മറ്റൊരു പ്രസിദ്ധീകരണമായിരുന്നു കമ്മ്യൂണിസ്റ്റ്. പാര്‍ട്ടിയുടെ താത്വിക രാഷ്ട്രീയ പ്രസിദ്ധീകരണമായിരുന്നു കമ്മ്യൂണിസ്റ്റ് (പി.പി. അബൂബക്കര്‍, ദേശാഭിമാനി ചരിത്രം, പേജ് 147.) 1947 ഒക്ടോബര്‍ 16ന് കോഴിക്കോട്ടു നിന്നാണ് കമ്മ്യൂണിസ്റ്റ് എന്ന പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ആദ്യത്തെ എഡിറ്റര്‍ കെ.ദാമോദരന്‍ ആയിരുന്നു. പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ വി.ടി. ഇന്ദുചൂഡനും. കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ആര്‍ക്കൈവ്സ് മദ്രാസ് ഗവണ്‍മെന്റിന്റെ പബ്ലിക് ഡിപ്പാര്‍ട്ട്മെന്റ് ബണ്ടില്‍ …

Read More »

സംസ്ഥാനത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ അടച്ചുപൂട്ടൽ ഇന്ന് 

കോഴിക്കോട്: സംസ്ഥാനത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഇന്നത്തോടെ പ്രവർത്തനം അവസാനിപ്പിക്കും. പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് സ്റ്റേഷൻ, കണ്ണൂരിലെ ചിറക്കൽ സ്റ്റേഷൻ എന്നിവയാണ് അടച്ചുപൂട്ടുന്നത്. പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടായിരുന്ന ഹാൾട്ട് സ്റ്റേഷനുകളാണിവ. ഇന്ന് രാത്രി 7.45ഓടെ ചിറക്കൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് അവസാന ട്രെയിൻ പുറപ്പെടും. വെള്ളറക്കാടും ഇന്ന് രാത്രിയോടെ അവസാന ട്രെയിനും കടന്നുപോകുന്നതോടെ പ്രവർത്തനം നിർത്തും. നഷ്ടത്തിലായതിനെ തുടർന്നാണ് ഈ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നതെന്നാണ് റെയിൽവെ …

Read More »

‘ദേശീയപാതയ്ക്ക് രണ്ട് പിതാക്കന്മാര്‍ ഉണ്ടായിരുന്നു പിണറായിയും ഗഡ്കരിയും; പൊളിഞ്ഞപ്പോള്‍ ആരുമില്ല’; പരിഹസിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാതയില്‍ വിളളലും മണ്ണിടിച്ചിലുമുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ദേശീയപാതയ്ക്ക് രണ്ട് പിതാക്കന്മാരായിരുന്നു ഉണ്ടായിരുന്നതെന്നും പൊളിഞ്ഞപ്പോള്‍ പിതാക്കന്മാരില്ലാത്ത അനാഥരെപ്പോലെയായെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇപ്പോള്‍ ദേശീയപാതയിലൂടെ സഞ്ചരിക്കാന്‍ ഭയമാണെന്നും അശാസ്ത്രീയ നിര്‍മ്മാണം കാരണം റോഡുകള്‍ തകരുകയാണെന്നും അദ്ദേഹം പറഞ്ഞു. റോഡുകളുടെ നിര്‍മ്മാണം പൂര്‍ണമായും പരിശോധിക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. മലപ്പുറം, തൃശൂർ, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ദേശീയപാതയിൽ വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. …

Read More »

സംസ്ഥാനത്ത് നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കുന്നു; ILDM സമർപ്പിച്ച SOPക്ക് റവന്യു വകുപ്പിന്റെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപത് വർഷത്തിന് ശേഷം വീണ്ടും നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കുന്നു. ഐ.എൽ.ഡി.എം സമർപ്പിച്ച എസ്.ഒ.പി യ്ക്ക് റവന്യു വകുപ്പ് അംഗീകാരം നൽകി. സാൻഡ് ഓഡിറ്റിംഗിൽ 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളിൽ നിന്ന് മണൽ വാരാനാണ് ശിപാർശ നൽകിയത്. മണൽവാരാനുള്ള പാരിസ്ഥിതിക അനുമതി നിബന്ധനകൾ ഏർപ്പെടുത്തിയ 2016 ന് ശേഷം സംസ്ഥാനത്ത് നദികളിൽ നിന്ന് മണൽ വാരാൻ അനുമതിയുണ്ടായിരുന്നില്ല. തുടർന്ന് മാറ്റിയ കേന്ദ്ര മാർഗനിർദ്ദേശം അനുസരിച്ചാണ് വീണ്ടും …

Read More »

പന്തിപ്പൊയില്‍ പാലം: മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നടപ്പാക്കാൻ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് ഒറ്റയാള്‍ പദയാത്ര

പടിഞ്ഞാറത്തറ(വയനാട്): പന്തിപ്പൊയില്‍ പാലം പുതുക്കിപ്പണിയണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമാരാത്ത് ഓഫീസിലേക്ക് ഒറ്റയാള്‍ പദയാത്ര. എടവക ദ്വാരക സ്വദേശി കെ.കെ.നാസറാണ് പാലത്തില്‍നിന്നു പടിഞ്ഞാറത്തറ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് പദയാത്ര നടത്തിയത്. നാസറിന്റെ പരാതിയിലാണ് പാലം പുതുക്കിപ്പണിയുന്നതിന് 2020 ഡിസംബര്‍ 31ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവായത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാലം അടിവശത്ത് കമ്പികള്‍ ദ്രവിച്ചും മറ്റും സുരക്ഷിതമല്ലാതായ സാഹചര്യത്തിലായിരുന്നു നാസറിന്റെ പരാതി. ഇത് തീര്‍പ്പാക്കിയ കമ്മീഷന്‍ പാലം പുതുക്കിപ്പണിയുന്നതിന് പി.ഡബ്ല്യു.ഡി(ബ്രിഡ്ജസ്)അസി.എക്‌സിക്യുട്ടീവ് …

Read More »

കോഴിക്കോട്ട് കനത്ത മഴ, പലയിടത്തും നാശനഷ്ടം, നഗരത്തിൽ വെള്ളക്കെട്ട്; മത്സ്യത്തൊഴിലാളി മരിച്ചു

കോഴിക്കോട്: കനത്ത മഴയിൽ ജില്ലയിൽ പലയിടത്തും നാശനഷ്ടം. കൊയിലാണ്ടി തുറമുഖത്തുനിന്നു മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. നടക്കാവ് നാലുകുടിപ്പറമ്പ് ഹംസക്കോയ (65) ആണ് മരിച്ചത്. മൃതദേഹം ബീച്ച് ആശുപത്രിയിൽ. രണ്ടു പേർക്കു പരുക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് ജില്ലയിൽ മഴ കനത്തത്. രാത്രിയിലുടനീളം പലയിടത്തും നിർത്താതെ മഴ പെയ്തതോടെ മഴക്കെടുതികളുടെ റിപ്പോർട്ടുകളും പുറത്തുവന്നു. മലയോരമേഖലകളിൽ കനത്ത മഴയാണ് ഉണ്ടായത്. മുക്കം, താമരശ്ശേരി മേഖലകളിലും മഴയിൽ നാശനഷ്ടമുണ്ടായി. പലയിടത്തും …

Read More »

ദളിത് യുവതിക്കെതിരായ പൊലീസ് അതിക്രമം; പേരൂര്‍ക്കട എസ് ഐക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ദളിത് യുവതിക്കെതിരായ പൊലീസ് അതിക്രമത്തില്‍ പേരൂര്‍ക്കട എസ്ഐ പ്രസാദിന് സസ്പെന്‍ഷന്‍. ആഭ്യന്തരവകുപ്പാണ് ബിന്ദുവിന്റെ പരാതിക്ക് പിന്നാലെ എസ് ഐയെ സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ മാസം 23-നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂര്‍ക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണമാല കാണാതെയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ തന്നെ സ്റ്റേഷനില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് ബിന്ദു റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത്. ക്രൂരതയാണ് തന്നോട് പൊലീസ് കാണിച്ചതെന്നും …

Read More »

‘സർക്കാരിനോട് പറയുന്നതിനെക്കാൾ ഫലം, കടുവയോടും പുലിയോടും പറഞ്ഞാൽ കിട്ടും’; ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

വന്യജീവി ആക്രമണത്തിൽ സർക്കാരിനെയും വനംവകുപ്പിനെയും രൂക്ഷമായി വിമർശിച്ച് സീറോ മലബാർ തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സ൪ക്കാരിനോട് പറയുന്നതിനേക്കാൾ ഫലം, ആക്രമിക്കാൻ വരുന്ന കടുവയോടും പുലിയോടും പറഞ്ഞാൽ കിട്ടുമെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. ഇന്നലെ കത്തോലിക്കാ കോൺഗ്രസിന്റെ രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് വിമർശനം. സ൪ക്കാ൪ മലയോര ജനതയെ കാണുന്നത് വന്യ മൃഗങ്ങളുടെ ഭക്ഷണമായാണ്. 924 പേ൪ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതിൻറെ ഉത്തരവാദി നിഷ്ക്രിയത്വം …

Read More »

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് വ്യാപാര സമുച്ചയത്തിലെ തീപിടിത്തം; കാരണം കണ്ടെത്താൻ ഇന്ന് ഫയർഫോഴ്സ് പരിശോധന

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തതിന്‍റെ കാരണം അറിയാൻ ഫയർഫോഴ്‌സ്‌ ഇന്ന് പരിശോധന നടത്തും. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. റിപ്പോർട്ട്‌ ഇന്ന് തന്നെ കളക്ടർക്ക് സമർപ്പിക്കും. തീപിടിത്തം സംബന്ധിച്ച വിശദ റിപ്പോർട്ട്‌ രണ്ടു ദിവസത്തിനകം സമർപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകിയിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലർച്ചെയോടെ തീ പൂർണമായി അണച്ചത്. കെട്ടിട പരിപാലന ചട്ടം പാലിക്കാതെയാണ് …

Read More »

അനിയന്ത്രിത ടൂറിസം: പഠനത്തിന് വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി

കല്‍പറ്റ: അനിയന്ത്രിത ടൂറിസത്തിനെതിരേ വയനാടന്‍ ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും വനത്തിനും വന്യജീവികള്‍ക്കും വിരുദ്ധമായ ടൂറിസം പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടക്കുന്നത്. നിയമവിരുദ്ധ ടൂറിസം കേന്ദ്രങ്ങള്‍ മനുഷ്യരുടെ കുരുതിക്കളങ്ങളായി മാറുകയാണ്. ഏറ്റവും ഒടുവില്‍ മേപ്പാടി തൊള്ളായിരംകണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് ടെന്റിനു മുകളില്‍ വീണ് മലപ്പുറത്തുനിന്നുള്ള 24കാരി മരിച്ചു. ഇതിന്റെ പേരില്‍ ജനപ്രതിനിധികളടക്കം ഒഴുക്കുന്നത് മുതലക്കണ്ണീരാണ്. ജില്ലയിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ സംവിധാനം മണ്ണിനെയും മനുഷ്യരെയും …

Read More »