എറണാകുളം:പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. തടിയിട്ടപറമ്പ് പൊലിസാണ് അറസ്റ്റ് ചെയ്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ സലിം യുസഫ്, സിദ്ധാർഥ് എന്നിവരാണ് പിടിയിലായത്വ ഴക്കുളം സ്വദേശിയിൽ നിന്ന് 56000 രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്. ഇയാൾ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പെരുമ്പാവൂർ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥൻ സലീം യൂസഫ്, ആലുവയിലെ എക്സൈസ് ഉദ്യോഗസ്ഥൻ സിദ്ധാർഥ് എന്നിവരാണ് പിടിയിലായത്. പൊലീസ് ആണെന്ന് …
Read More »സി.പി.ഐ നേതാവിന്റെ മരണത്തില്‍ അനുശോചിക്കുന്നതിനു ചേര്‍ന്ന യോഗത്തില്‍ പ്രസംഗിച്ചതിനു പിന്നാലെ സി.പി.എം നേതാവ് കുഴഞ്ഞുവീണു മരിച്ചു
പുല്‍പള്ളി: സി.പി.ഐ നേതാവിന്റെ മരണത്തില്‍ അനുശോചിക്കുന്നതിന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പ്രസംഗിച്ചതിനു പിന്നാലെ സി.പി.എം നേതാവ് കുഴഞ്ഞുവീണു മരിച്ചു. സി.പി.എം വയനാട് ജില്ലാ കമ്മിറ്റി മുന്‍ അംഗം മുള്ളന്‍കൊല്ലി ചാമപ്പാറ കുമ്പടക്കുംപാടത്ത് സുബ്രഹ്മണ്യനാണ്(കെ.എന്‍.എസ്-73)മരിച്ചത്. ഇന്നു രാവിലെ 11.45 ഓടെയാണ് നാടിനെ ദുഃഖത്തിലാക്കിയ സംഭവം. തിങ്കളാഴ്ച ഉച്ചയോടെ അന്തരിച്ച സി.പി.ഐ വയനാട് ജില്ലാ മുന്‍ അസിസ്റ്റന്റ് സെക്രട്ടറി പുല്‍പള്ളി മണക്കുന്നേല്‍ വിശ്വംഭരന്റെ(72)നിര്യാണത്തില്‍ അനുശോചിക്കുന്നതിനു ചേര്‍ന്ന യോഗത്തില്‍ ഏറ്റവും അവസാനമാണ് സുബ്രഹ്മണ്യന്‍ പ്രസംഗിച്ചിത്. …
Read More »അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ചു, കനത്ത പരിക്ക്; സീനിയര്‍ അഭിഭാഷകനെതിരേ പരാതി, സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിനാണ് ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദ്ദിച്ചത്. യുവതിയുടെ മുഖത്ത് ഗുരുതരപരിക്കാണ്. അഭിഭാഷകന്‍ മോപ് സ്റ്റിക് കൊണ്ട് മര്‍ദ്ദിച്ചുവെന്നും യുവതി പറഞ്ഞു. അടിച്ചപ്പോള്‍ ആദ്യം താഴെ വീണു. അവിടെ നിന്ന് എടുത്ത് വീണ്ടും അടിച്ചു. അഭിഭാഷക ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. അടിമകളെ പോലെ പറയുന്നതൊക്കെ അനുസരിക്കുകയാണ് മുതിര്‍ന്ന അഭിഭാഷകന്റെ ആവശ്യമെന്ന് ശ്യാമിലി പറഞ്ഞു.
Read More »താങ്ങാനാകാതെ നഷ്ടം; കളംവിടുന്ന ക്ഷീര കര്‍ഷകരുടെ എണ്ണം കൂടുന്നു
കല്‍പറ്റ:ഉത്പാദനച്ചെലവിന് ആനുപാതികമായ വരുമാനത്തിന്റെ അഭാവത്തില്‍ സംസ്ഥാനത്ത് ക്ഷീരവൃത്തി അവസാനിപ്പിക്കുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിക്കുന്നു. ഇത് കന്നുകാലി സമ്പത്തിനെയും ബാധിക്കുകയാണ്. 2019ല്‍ സംസ്ഥാനത്ത് 13,41,996 കന്നുകാലികള്‍ ഉണ്ടായിരുന്നത് 2024ല്‍ 9,10,556 ആയി കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങള്‍ ഉപജീവനത്തിന് പശുവളര്‍ത്തലിനെ ആശ്രയിക്കുന്ന വയനാട്ടില്‍ 2019ല്‍ 79,753 കന്നുകാലികള്‍ ഉണ്ടായിരുന്നത് 2024ല്‍ 58,439 ആയി കുറഞ്ഞു. മറ്റു ജില്ലകളിലും വ്യത്യസ്തമല്ല സ്ഥിതി. വയനാട് ഒഴികെ ജില്ലകളില്‍ കന്നുകാലി സമ്പത്തിലുണ്ടായ കുറവിന്റെ കണക്ക്(ജില്ല, …
Read More »‘രജനി’ ഇനി ഒരാഴ്ച ചെറുവണ്ണൂരില്‍
കോഴിക്കോട്: രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ ‘ജയിലര്‍ 2’ ന്റെ പുതിയ ഷെഡ്യൂള്‍ കോഴിക്കോട് ചെറുവണ്ണൂരില്‍ ആരംഭിച്ചു. ആറുദിവസം രജനി കോഴിക്കോട്ടുണ്ടാകും. രാമനാട്ടുകര കടവ് റിസോര്‍ട്ടിലാണ് താമസം. മാര്‍ച്ചില്‍ ആദ്യ ഘട്ട ചിത്രീകരണം തുടങ്ങിയിരുന്നു. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് സംഗീതം നിര്‍വഹിക്കുന്നത്. ജയിലറിലെ താരങ്ങള്‍ക്കൊപ്പം പുതിയ കുറച്ച് അഭിനേതാക്കളും ഇത്തവണ എത്തുന്നുണ്ട്. മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയവരും രണ്ടാം ഭാഗത്തില്‍ അണിനിരക്കുന്നു. തെലുങ്ക് സൂപ്പര്‍താരം …
Read More »സ്ഥാപിച്ച് മണിക്കൂറുകള്‍ക്കകം ഒഡിഷയില്‍ ബുദ്ധ പ്രതിമ തകര്‍ത്തു
ഭുവനേശ്വര്‍: ഒഡിഷയിലെ റായഗഡ ജില്ലയില്‍ സ്ഥാപിച്ച ബുദ്ധന്റെ പ്രതിമ മണിക്കൂറുകള്‍ക്കകം അജ്ഞാത സംഘം തകര്‍ത്തു. തിങ്കളാഴ്ച രാവിലെ പ്രതിമ റോഡില്‍ തകര്‍ന്നുവീണ നിലയില്‍ പ്രദേശവാസികള്‍ ആണ് കണ്ടത്. ഭുവനേശ്വറില്‍ നിന്നും 500 കിലോമീറ്റര്‍ അകലെ തമ്പാര്‍ഗുഡ ഗ്രാമത്തില്‍ ആണ് സംഭവം. ഞായറാഴ്ച വൈകീട്ടാണ് പ്രതിമ അവിടെ സ്ഥാപിച്ചത്. പ്രദേശവാസികളും ഭഗത് സിങ് അസോസിയേഷനും നല്‍കിയ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. തിങ്കളാഴ്ചത്തെ ബുദ്ധപൂര്‍ണിമ ആഘോഷങ്ങളുടെ ഭാഗമായാണ് ഗ്രാമത്തിലെ …
Read More »മേപ്പാടിയില്‍ വീടില്ലാതെ മാറ്റിപ്പാര്‍പ്പിക്കല്‍; ഭൂമി ഒഴിയാന്‍ 25 കുടുംബങ്ങള്‍ക്ക് നോട്ടിസ്
മേപ്പാടി: 2009ല്‍ ഭൂമി നിരങ്ങി നീങ്ങല്‍ (സോയില്‍ പൈപ്പിങ്) റിപ്പോര്‍ട്ട് ചെയ്ത മേപ്പാടി ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡായ കുന്ദമംഗലം വയലിലെ കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍. 25ഓളം കുടുംബങ്ങള്‍ക്ക് അധികൃതര്‍ ഭൂമി ഒഴിയാന്‍ നോട്ടിസ് നല്‍കി. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. 2009ല്‍ പ്രദേശത്തെ എരുമക്കൊല്ലി ഫാത്തിമ ഫാം എസ്റ്റേറ്റിനോട് ചേര്‍ന്ന ജനവാസമേഖലയിലാണ് ഭൂമി നിരങ്ങിനീങ്ങല്‍ പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തത്. വിദഗ്ധ സംഘം നടത്തിയ പരിശോധനയില്‍ പ്രദേശത്തെ …
Read More »ദേശീയപാത 66; തേഞ്ഞിപ്പലത്ത് ബസ് കാത്തിരിപ്പു കേന്ദ്രം ഒരിടത്ത്, വണ്ടി നിര്‍ത്തുന്നത് മറ്റൊരിടത്ത്
തേഞ്ഞിപ്പലം : പഴയ ദേശീയപാതയുടെ അരികെ നിന്ന് പൊളിച്ചുമാറ്റിയ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ക്കുപകരം സര്‍വീസ് റോഡരികെ സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ പലതും നോക്കുകുത്തി. അവ നിലവിലുള്ള ബസ് സ്റ്റോപ്പുകളില്‍ നിന്ന് അകലെ ആയതിനാല്‍ യാത്രക്കാരില്‍ പലരും അവിടെ നില്‍ക്കാറില്ല. ബസ്സുകള്‍ അവിടെ നിര്‍ത്താറുമില്ല. എന്‍എച്ച് അതോറിറ്റിയുടെ ബസ് കാത്തിരിപ്പു കേന്ദ്രത്തെ ആശ്രയിച്ചാല്‍ ചുറ്റിവളഞ്ഞ് ബഹുദൂരം നടക്കേണ്ടിവരും. ഇടിമുഴിക്കലില്‍ നിലവിലുള്ള സ്റ്റോപ്പില്‍ നിന്ന് മാറിയാണ് പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം. …
Read More »തൃശൂർ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസർ അടിച്ചു’; ഗുരുതര ആരോപണവുമായി പാറമേക്കാവ് ദേവസ്വം
തൃശൂർ: പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസർ അടിച്ചെന്ന് പാറമേക്കാവ് ദേവസ്വം ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചതോടെ ആനകൾ ഓടിയെന്നും ഇവർ പറയുന്നു. പൂരപറമ്പിൽ ലേസറുകൾ നിരോധിക്കണമെന്ന് പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു. എഴുന്നള്ളിപ്പിൽ ആനകളെ ഉപയോഗിക്കുന്നതിനെതിരെ നിൽക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നും ദേവസ്വം ആവശ്യപ്പെട്ടു. ലേസർ അടിച്ചതിൽ ചില സംഘടനകൾക്ക് പങ്കുള്ളതായി സംശയിക്കുന്നതായും ഇവർ പറഞ്ഞു. ആനകളെ എഴുപ്പള്ളിപ്പിക്കുന്നതിനെതിരെ നിൽക്കുന്ന സംഘടനകൾ ബോധപൂർവം പ്രശ്നമുണ്ടാക്കിയതാണോയെന്ന സംശയമാണ് ഇവർ ഉന്നയിച്ചത്. ലേസർ …
Read More »മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; മുടങ്ങിയ വാടകതുക അടിയന്തരമായി ലഭ്യമാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ താമസത്തിനുള്ള മാസ വാടക തുക അടിയന്തരമായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് ഭരണ, സാങ്കേതിക, സാമ്പത്തിക അനുമതികള്‍ നല്‍കുന്നതിന് സമയക്രമം നിശ്ചയിച്ചു നല്‍കി. അനുമതിയോടെ വേണ്ട മരങ്ങള്‍ മുറിച്ചു മാറ്റുക, വൈദ്യുത വിതരണ സംവിധാനങ്ങള്‍ പുനക്രമീകരിക്കുക, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സാമ്പത്തിക സഹായം, അവശിഷ്ടങ്ങള്‍ …
Read More »